ബന്ദൻ ബാങ്ക് മൂന്ന് പുതിയ ശാഖകൾ കൂടി ആരംഭിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊൽക്കത്ത ആസ്ഥാനമായുള്ള ബന്ദൻ ബാങ്ക് മൂന്ന് പുതിയ ശാഖകൾ കൂടി ആരംഭിക്കുന്നു. ഒപ്പം ഫോർമാറ്റ് യൂണിറ്റുകളുടെ രൂപത്തിൽ 122 ബാങ്കിംഗ് ഔട്ട്‌ലെറ്റുകളും. ബന്ദൻ ബാങ്കിന് നിലവിൽ ഇന്ത്യയിലുടനീളം 1,013 ശാഖകളുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ബി‌ഐ) പുതിയ ശാഖ തുറക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമാണ് ഈ മൂന്ന് ശാഖകളും തുറക്കാനുള്ള നീക്കം ഉണ്ടായതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. നിലവിൽ 34 സംസ്ഥാനങ്ങളിൽ ബാങ്കിന്റെ സാന്നിധ്യമുണ്ട്.

നിയന്ത്രണം പിൻ‌വലിക്കുന്നതിലൂടെ ബിസിനസ്സ് വളർച്ച അതിവേഗം വികസിപ്പിക്കാൻ കഴിയുമെന്നതിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട് അതിൽ സന്തോഷവുമുണ്ട്, ബന്ദൻ ബാങ്കിന്റെ എംഡിയും സിഇഒയുമായ ചന്ദ്ര ശേഖർ ഘോഷ് പറഞ്ഞു. 2015 ജൂൺ 17-നാണ് റിസർവ് ബാങ്ക് യൂണിവേർസൽ ബാങ്കിംഗ് ലൈസൻസ് ബന്ദൻ ബാങ്കിന് നൽകിയത്. അതേ വർഷം തന്നെ 501 ശാഖകളും 50 എടിഎമ്മുകളും 2,022 ഡിഎസ്‌സികളുമായി ബാങ്ക് പ്രവർത്തനം ആരംഭിക്കുകയായിരുന്നു.

എസ്‌ബി‌ഐ എം‌സി‌എൽ‌ആർ നിരക്ക് കുറച്ചു; ഭവന വായ്‌പകളുടെ പലിശ നിരക്കും കുറയുംഎസ്‌ബി‌ഐ എം‌സി‌എൽ‌ആർ നിരക്ക് കുറച്ചു; ഭവന വായ്‌പകളുടെ പലിശ നിരക്കും കുറയും

ബന്ദൻ ബാങ്ക് മൂന്ന് പുതിയ ശാഖകൾ കൂടി ആരംഭിക്കുന്നു

മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് (എഫ്‌ഡി) ബന്ദൻ ബാങ്ക് നൽകുന്ന പലിശ നിരക്കുകൾ നോക്കാം;

സ്‌മോൾ ഫിനാൻസ് ബാങ്കുകളാണ് എപ്പോഴും വലിയ ബാങ്കുകളേക്കാൾ കൂടുതൽ പലിശ വാ​ഗ്ദാനം ചെയ്യുന്നത്. 7 ദിവസം മുതൽ 10 വർഷം വരെ കാലയളവുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ബന്ദൻ ബാങ്ക് മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശ നിരക്കുകൾ 4.25 ശതമാനം മുതൽ 7.50 ശതമാനം വരെയാണ്. ഇത് സാധാരണ ഉപഭോക്താക്കൾക്കാണെനിൽ 3.50 ശതമാനം മുതൽ 6.75 ശതമാനം വരെ ലഭിക്കും.


7-14 ദിവസം 4.25 ശതമാനം

15 ദിവസം മുതൽ 3 മാസം വരെ 4.75 ശതമാനം

3 മാസം മുതൽ 6 മാസത്തിൽ താഴെവരെ 5.25 ശതമാനം

2 മാസം മുതൽ 1 വർഷത്തിൽ താഴെ 7.45 ശതമാനം

1 വർഷം മുതൽ 18 മാസം വരെ 7.70 ശതമാനം

18 മാസം മുതൽ 2 വർഷത്തിൽ താഴെ 7.70 ശതമാനം

2 വർഷം മുതൽ 3 വർഷത്തിൽ താഴെ 7.70 ശതമാനം

3 വർഷം മുതൽ 5 വർഷത്തിൽ താഴെ 7.50 ശതമാനം

5-10 വർഷം 7.50 ശതമാനം

2 കോടി വരെയുള്ള നിക്ഷേപങ്ങൾക്കാണ് ഈ നിരക്കുകൾ. 2020 ജനുവരി 8 മുതലുള്ള നിരക്കുകളാണ് ഇത്.

Read more about: ബാങ്ക് bank
English summary

ബന്ദൻ ബാങ്ക് മൂന്ന് പുതിയ ശാഖകൾ കൂടി ആരംഭിക്കുന്നു | Bandhan Bank opens three new branches

Bandan Bank opens three new branches
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X