മൂന്നാംപാദ അറ്റാദായത്തില്‍ 52 ശതമാനത്തിന്റെ വാര്‍ഷിക ഇടിവുണ്ടായിട്ടും ബന്ധന് ബാങ്ക് ഓഹരി വെള്ളിയാഴ്ച 6 ശതമാനം ഉയര്‍ന്നു. ബ്രോക്കറേജുകളുടെ ബുള്ളിഷ് സമീപനമാണ് നിക്ഷേപകരെ സ്വാധീനിച്ചത്. നിലവില്‍ ഒരുമാസത്തെ ഉയര്‍ന്ന വിലയായ 151.25 രൂപയിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്.

മൂന്നാംപാദ ഫലങ്ങള്‍
205.59 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 52 ശതമാനം ഇടിവ്. രണ്ടാംപാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ അറ്റാദായം അതേസമയം 84 ശതമാനം ഉയര്‍ന്നു. അറ്റ പലിശവരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 4.5 ശതമാനം ഇടിഞ്ഞ് 2688.30 കോടി രൂപ.
ആസ്തി ഗുണമേന്മ
മൊത്തം നിഷ്ക്രിയ ആസ്തി (എന്‍പിഎ) 3.33 ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 4.68 ശതമാനമായിരുന്നു. നിക്ഷേപം 11 ശതമാനം ഉയര്‍ന്ന് 1.57 ലക്ഷം കോടി രൂപയായപ്പോള്‍ മൊത്തം വായ്പ 0 ശതമാനം ഉയര്‍ന്ന് 1.45 ലക്ഷം കോടി രൂപ. അറ്റ പലിശ മാര്‍ജ്ജിന്‍ (എന്‍ഐഎം) 5.9 ശതമാനം.
ബ്രോക്കറേജുകള്‍ക്ക് പറയാനുള്ളത്
മോതിലാല്‍ ഓസ്വാള്‍ 175 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. വ്യാഴാഴ്ചയിലെ ക്ലോസിംഗ് വിലയായ 142.46 രൂപയായി തട്ടിച്ചുനോക്കുമ്പോള്‍ 23 ശതമാനത്തിന്റെ നേട്ടമാണിത്. മൂന്നാംപാദ പ്രവര്‍ത്തനഫലങ്ങള്‍ പ്രതീക്ഷിച്ച തോതിലാണെന്ന് ബ്രോക്കറേജ് പറഞ്ഞു.
ഉയരുന്ന നിഷ്ക്രിയ ആസ്തി ബാങ്കിന്റെ ലാഭക്ഷമതയെ ബാധിച്ചിരുന്നു. റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ആര്‍ഒഇ) 8 ശതമാനത്തില്‍ താരതമ്യേന കുറവാണ്. എന്നാല്‍ ഇപ്പോള്‍ ബാങ്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തി. അതുകൊണ്ടുതന്നെ ഇത് വരും പാദ പ്രവര്‍ത്തന ഫലങ്ങളില്‍ പ്രതിഫലിക്കും.
ജെഎം ഫൈനാന്‍ഷ്യല്‍ 160 രൂപ ലക്ഷ്യവിലയില്‍ ഓഹരി 'കൂട്ടിച്ചേര്‍ക്കാന്‍' നിര്‍ദ്ദേശിക്കുമ്പോള്‍ യുബിഎസ് 180 രൂപ ലക്ഷ്യവിലയില്‍ ന്യൂട്രല്‍ റേറ്റിംഗാണ് നല്‍കുന്നത്. സിഎല്‍എസ്എ 190 രൂപയില്‍ ഔട്ട്പെര്‍ഫോം റേറ്റിംഗും നൊമൂറ 160 രൂപ ലക്ഷ്യവിലയില്‍ ന്യുട്രല്‍ റേറ്റിംഗും നല്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications