ബെംഗളൂരു മലയാളികള്‍ ഏറെ ആശ്രയിക്കുന്ന റെയില്‍വേ സ്റ്റേഷനുകളാണ് കന്റോണ്‍മെന്റ്, മജസ്റ്റിക് (കെഎസ്ആര് ബെംഗളൂരു), യശ്വന്ത്പൂര്‍ എന്നിവ. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇതില്‍ കന്റോണ്‍മെന്റ് സ്റ്റേഷന് ട്രെയ്ന്‍ വഴിതിരിച്ചുവിടലിന് വേദിയാകും. ട്രെയ്നുകള്‍ വൈകാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണമാകും.

കന്റോണ്‍മെന്റ്, ഫ്രേസര്‍ ടൗണ്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.
ട്രെയിന്‍ വഴിതിരിച്ചുവിടുന്നു
- മൈസൂരു-എസ്.എം.വി.ടി ബെംഗളൂരു ഡെയ്ലി പാസഞ്ചര്‍ സ്പെഷ്യല്‍ ട്രെയിന്‍ (ട്രെയ്ന്‍ നമ്പര്‍: 06269)ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 16 വരെ കെ.എസ്.ആര് ബെംഗളൂരു-യശ്വന്ത്പൂര്‍-ബനസ്വാഡി-എസ്.എം.വി.ടി ബെംഗളൂരു സ്റ്റേഷനുകള്‍ വഴിയാണ് സര്‍വീസ് നടത്തുക. ഈ ദിവസങ്ങളില്‍ ട്രെയ്ന്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിര്‍ത്തില്ല.
- മൈസൂരു ഡെയ്ലി പാസഞ്ചര്‍ സ്പെഷ്യല്‍ ട്രെയിനും ( നമ്പര്‍:06270) ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 16 വരെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിര്‍ത്തില്ല. പകരം എസ്.എം.വി.ടി -ബെംഗളൂരു-ബനസ്വാഡി-യശ്വന്ത്പൂര്‍-കെ.എസ്.ആര് ബെംഗളൂരു വഴിയായിരിക്കും ഈ ട്രെയ്ന്‍ സര്‍വീസ് നടത്തുക.
- ട്രെയ്ന്‍ നമ്പര്‍ 16021 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-അശോകപുരം ഡെയ്ലി എക്സ്പ്രസ് ഫെബ്രുവരി 17 നും ഫെബ്രുവരി 19 നും മാര്‍ച്ച് 3,4 തീയതികളിലും 30 മിനിറ്റ് വൈകി ഓടും.
ബെംഗളൂരുവില്‍, പ്രത്യേകിച്ച് ഫ്രേസര്‍ ടൗണ്‍, ശിവാജിനഗര്‍, ബെന്‍സണ്‍ ടൗണ്‍, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ പലപ്പോഴും സൗകര്യത്തിനായി കന്റോണ്‍മെന്റ് സ്റ്റേഷനെ ആശ്രയിക്കുന്നു. മേല്പറഞ്ഞ ട്രെയ്നുകളെ ആശ്രയിക്കുന്ന ഓഫീസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും ഇപ്പോള്‍ കെഎസ്ആര് ബെംഗളൂരു, യശ്വന്ത്പൂര്‍, അല്ലെങ്കില്‍ ബനസ്വാടി സ്റ്റേഷനുകള്‍ ഉപയോഗിക്കേണ്ടതായി വരും.
ഇത് അധിക യാത്രാ സമയവും ചെലവും വര്‍ദ്ധിപ്പിക്കുന്നു. ചെന്നൈ എക്സ്പ്രസ് ആശ്രയിക്കുന്ന മലയാളികളെ ട്രെയ്ന്‍ വൈകുന്നത് വലയ്ക്കും.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications