2016 മുതൽ വളർച്ച അനുസരിച്ച് ലോകത്തെ അതിവേഗം വളരുന്ന ടെക് നഗരമായി ബെംഗളൂരു മാറി. യൂറോപ്യൻ നഗരങ്ങളായ ലണ്ടൻ, മ്യൂണിച്ച്, ബെർലിൻ, പാരീസ് എന്നീ നഗരങ്ങളെ പിന്നിലാക്കിയാണ് ബംഗളൂരൂ മുന്നിലെത്തിയത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ആറാം സ്ഥാനത്താണ്. വ്യാഴാഴ്ച ലണ്ടനിൽ പുറത്തിറക്കിയ പുതിയ ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ സിലിക്കൺ വാലി
ഇന്ത്യയുടെ സ്വന്തം സിലിക്കൺ വാലി എന്ന് വിളിക്കപ്പെടുന്ന ബെംഗളൂരുവിലെ നിക്ഷേപം നാല് വർഷത്തിനിടെ 5.4 മടങ്ങ് വർധിച്ചു. 2016ലെ 0.7 ബില്യൺ ഡോളറിൽ നിന്ന് 2020 ൽ 7.2 ബില്യൺ ഡോളറായി ഉയർന്നുവെന്ന് ലണ്ടനിലെ ഇന്റർനാഷണൽ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഏജൻസി മേയർ ലണ്ടൻ & പാർട്‌ണേഴ്‌സ് വ്യക്തമാക്കി.
മുംബൈ
നാലുവർഷത്തിനിടെ മഹാരാഷ്ട്രയിലെ മുംബൈയിലെ നിക്ഷേപം 1.7 മടങ്ങ് വർദ്ധിച്ചുവെന്ന് വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. നിക്ഷേപം 0.7ൽ നിന്ന് 1.2 ബില്യൺ ഡോളർ വരെ ഉയർന്നു. പട്ടികയിലെ രണ്ടാമത്തെ നഗരമായ ലണ്ടൻ 2016-2020 കാലയളവിൽ 3.5 ബില്യൺ ഡോളറിൽ നിന്ന് 10.5 ബില്യൺ ഡോളറായി മൂന്നിരട്ടി വളർച്ച രേഖപ്പെടുത്തി.
ബെംഗളൂരുവും ലണ്ടനും
വിസി നിക്ഷേപത്തിനായി അതിവേഗം വളരുന്ന ആഗോള ടെക് ഹബുകളിൽ ബെംഗളൂരുവും ലണ്ടനും മികച്ച സ്ഥാനം നേടി എന്നത് അതിശയകരമാണ്. ടെക് നിക്ഷേപകർക്കും കമ്പനികൾക്കും രണ്ട് മേഖലകളിലും വ്യാപാരം നടത്തുന്നതിന് ധാരാളം അവസരങ്ങൾ സൃഷ്ടിക്കുന്നുെണ്ടെന്ന് ലണ്ടൻ & പാർട്ണേഴ്സിലെ ഇന്ത്യയുടെ മുഖ്യ പ്രതിനിധി ഹെമിൻ ഭരുച്ച പറഞ്ഞു.
ലണ്ടന്റെ വ്യാപാര-നിക്ഷേപ ബന്ധം
ഇന്ത്യയിലുടനീളമുള്ള നഗരങ്ങളുമായി ലണ്ടന് ശക്തമായ വ്യാപാര-നിക്ഷേപ ബന്ധമുണ്ട്. നിലവിലെ കണക്കുകൾ സാങ്കേതികവിദ്യയിൽ യുകെയും ഇന്ത്യയും തമ്മിലുള്ള ഭാവി പങ്കാളിത്തത്തിനുള്ള അവസരങ്ങൾ വ്യക്തമാക്കുന്നു. പകർച്ചവ്യാധി ഉണ്ടായിരുന്നിട്ടും, ലണ്ടനിലെയും ഇന്ത്യയിലെയും ടെക് കമ്പനികൾ മുന്നിട്ടുനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ യൂണിയനുമായി (ഇയു) യുകെ സർക്കാർ അടുത്തിടെ നടത്തിയ ബ്രെക്‌സിറ്റ് ഇടപാട് ഇന്ത്യൻ കമ്പനികൾക്കും ലണ്ടനിലേക്ക് ചേക്കേറാൻ നോക്കുന്ന നിക്ഷേപകർക്കും പ്രതീക്ഷ നൽകുന്നു.
ആഗോള റാങ്കിംഗ്
മൊത്തത്തിലുള്ള ടെക് വെഞ്ച്വർ നിക്ഷേപ പട്ടികയിൽ കർണാടകയുടെ തലസ്ഥാന നഗരമായ ബംഗളൂരൂ ആറാം സ്ഥാനത്താണ്. ബീജിംഗ്, സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ഷാങ്ഹായ്, ലണ്ടൻ എന്നിവയാണ് മുൻനിരയിൽ. നഗരങ്ങളിലെ വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപത്തിൽ ലോക റാങ്കിംഗിൽ മുംബൈ 21 സ്ഥാനത്താണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications