ബെംഗളൂരുവിലെ വീരണപാളയ മെട്രോ സ്റ്റേഷന് അതിന്റെ നൂതന രൂപകല്പനകൊണ്ട് ശ്രദ്ധനേടുന്നു. സ്റ്റാന്‍ഡേര്‍ഡ് രണ്ട് ലെവല്‍ ഡിസൈനുകളില്‍ നിന്നും മാറി, ഒരു വലിയ മൂന്ന് നില ഘടനയിലാണ് സ്റ്റേഷന്റെ നിര്‍മ്മാണം. ആദ്യ നില, ബൃഹത്തായ റീട്ടെയ്ല്‍ വ്യാപാര കേന്ദ്രമായി പ്രവര്‍ത്തിക്കുമ്പോള്‍ കോണ്‍കോഴ്സും പ്ലാറ്റ്ഫോമുകളും അതിന് മുകളിലാണ്.

ഈ വിവിധോദ്ദേശ്യ രൂപകല്പന, യാത്രയും വാണിജ്യപ്രവര്‍ത്തനവും ഒരുമിച്ചാക്കുന്നു. ബെഗളൂരു മലയാളികള്‍ക്കും ഇതിന്റെ ഗുണഭോക്താക്കളാകാം.
യാത്രാ സൗകര്യം
മെട്രോ പരിസരത്ത് അവശ്യ സേവനങ്ങളും ചെറുകിട സംരഭങ്ങളും സജ്ജമാക്കുന്നതിലൂടെ ഒരു 'ഗതാഗത അധിഷ്ഠിത വികസന' മാതൃക പരീക്ഷിക്കുകയാണ് അധികൃതര്‍. ആളുകള്‍ക്ക് ഷോപ്പിംഗിനായി അധിക യാത്രകള്‍ നടത്തേണ്ടി വരില്ല എന്നാണ് മാതൃകയുടെ പ്രധാന ഗുണം. കൂടാതെ ചെലവുകള്‍ കുറയ്ക്കാനും നഗരത്തിന്റെ സ്ഥല പരിമിതി മറികടക്കാനുമാകും. യാത്രക്കാരുടെ സമയത്തെയും പണത്തേയും വിലമതിക്കുന്ന പദ്ധതിയാണിതെന്ന് അധികൃതര്‍ പറയുന്നു.
തന്ത്രപ്രധാന സ്ഥാനം
മാന്യത ടെക് പാര്‍ക്കിനടത്തുള്ള സ്ഥാനം ഐടി പ്രൊഫഷണലുകള്‍ക്ക് സ്റ്റേഷനുകളിലേയ്ക്കുള്ള പ്രവേശം എളുപ്പമുള്ളതാക്കും. യാത്രയ്ക്കിടെ ഷോപ്പിംഗ് നടത്താനും ഒഴിവുസമയങ്ങള്‍ ചെലവഴിക്കാനും ഇവര്‍ക്കാകും.
ബ്ലൂ ലൈനിന്റെ മറ്റ് ഭാഗങ്ങളും അതിവേഗ പുരോഗതി കൈവരിക്കുകയാണ്. ഹൊറമാവ് സ്റ്റേഷനിലെ സിവില്‍ ജോലികള്‍ പുരോഗമിക്കുന്നത്വടക്കുകിഴക്കന് ഇടനാഴിയിലേയ്ക്കുള്ള പ്രവേശം മെച്ചപ്പെടുത്തും. അതേസമയം, ഹെന്നൂര്‍ റോഡ് ബനസ്വാടി റോഡ് ലേഔട്ട് (HRBR) നിര്‍മ്മാണം മന്ദഗതിയിലാണ്.
തൊഴിലവസരങ്ങള്‍ക്കും ഉല്ലാസങ്ങള്‍ക്കും പേരുകേട്ട നഗരമാണ് ബെംഗളൂരു. ആഗോള കമ്പനികള്‍ തുറന്നുതരുന്ന അവസരങ്ങളും അത്യാധുനിക സൗകര്യങ്ങളുമാണ് നഗരത്തെ വ്യത്യസ്തമാക്കുന്നത്. മികച്ച കാലാവസ്ഥ, പാരമ്പര്യം കൈവിടാത്ത എന്നാല്‍ പാശ്ചാത്യശൈലിയോടിണങ്ങുന്ന ജീവിത സാഹചര്യങ്ങള്‍, എന്നിവ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ സിലിക്കണ്‍ വാലിയാക്കുന്നു. ഈ സാഹചര്യത്തിലാണ് അത്യാധുനിക മെട്രോ സ്റ്റേഷന് സ്ഥാപിതമാകുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
