ബിരുദധാരികൾക്ക് സുവർണാവസരം; 9 മണിക്കൂർ ഉറങ്ങി 1 ലക്ഷം സമ്പാദിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾക്ക് ഉറക്കം ഇഷ്ടപ്പെട്ട ഒരു ജോലിയാണോ? എങ്കില്‍ ഒട്ടും താമസിക്കാതെ ഇതൊരു ' ജോലി' ആയി തന്നെ എടുക്കാം. നിങ്ങൾക്ക് യാതൊരു ശല്യവും ഇല്ലാതെ 9 മണിക്കൂർ ഉറങ്ങാന്‍ സാധിക്കുമോ? എങ്കിൽ ഇതിന് നിങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം  1 ലക്ഷം രൂപയാണ്. ബംഗളൂരു ആസ്ഥാനമായ സ്ലീപ് സൊല്യൂഷന്‍സ് സ്റ്റാർട്ട് അപ് വേക്ക് ഫിറ്റ് ആണ് ഉദ്യോഗാർത്ഥികൾക്ക് ഇത്തരമൊരു വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. എന്നാൽ ഒരു ദിവസം ഉറങ്ങിയാൽ ഒരു ലക്ഷം കിട്ടും എന്ന് വിചാരിച്ച് ആരും ചാടിപ്പുറപ്പെടേണ്ട, നൂറ് ദിവസമാണ് കമ്പനി ആവശ്യപ്പെടുന്നത്. നിലവിൽ നിങ്ങൾക്ക് ജോലിയുണ്ടെങ്കിൽ ആ ജോലി ഉപേക്ഷിക്കാതെ തന്നെ ഈ ജോലി സ്വന്തമാക്കുന്നതിനുള്ള സുവർണാവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. 

ഇന്‍റേൺഷിപ്പിന് തയ്യാറായി മുന്നോട്ട് വരുന്നവർക്ക് കമ്പനി തന്നെ വാഗ്ദാനം ചെയ്യുന്ന ബെഡ് ഉപയോഗിക്കേണ്ടതാണ്.  ഇതില്‍ നൂറ് ദിവസം സുഖസുന്ദരമായി ഉറങ്ങിക്കാണിച്ചാൽ മാത്രമേ ഒരു ലക്ഷം നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. കിടക്കയിൽ കിടന്ന് ഉറങ്ങുന്നതിന് മുൻപ് ഉറക്കം മോണിറ്റർ ചെയ്യുന്നതിന് വേണ്ടി ഒരു സ്ലീപ് ട്രാക്കറും കമ്പനി നൽകുന്നുണ്ട്. ഇത് കിടക്കുന്നതിന് മുൻപും പിൻപും നിങ്ങളുടെ ഉറക്കത്തെ നിരീക്ഷിക്കും. അങ്ങനെയെങ്കിൽ സ്വന്തം വീട്ടിൽ തന്നെ കിടന്നുറങ്ങിയും നിങ്ങൾക്ക്  സ്റ്റൈപ്പന്‍റ് നേടിയെടുക്കാം. ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ലാപ്ടോപ് ,ഫോൺ എന്നിവയൊന്നും ഈ ഉറക്ക ജോലിക്കിടയില്‍ ഉപയോഗിക്കാൻ പാടില്ല എന്നുള്ളതാണ്.എതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവര്‍ക്ക് ഈ ഇന്‍റേണ്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ഇത് കൂടാതെ മറ്റ് ചില ചെറിയ നിബന്ധനകളും കമ്പനി മുന്നോട്ട് വെക്കുന്നുണ്ട്. ക്ലാസ്റൂമിലെ ഉറക്കവും നിങ്ങളുടെ ഒരു എക്സ്പീരിയൻസായി കമ്പനി കണക്കാക്കുന്നുണ്ട്. കിടന്ന് കഴിഞ്ഞ് 10-15 മിനിട്ട് കൊണ്ട് തന്നെ നിങ്ങൾക്ക് ഉറക്കം പിടിക്കാൻ സാധിക്കണം എന്ന് മാത്രം. ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയുടെ കടന്ന് കയറ്റം നമ്മുടെ ഉറക്കത്തെ പോലും ബാധിച്ചിട്ടുണ്ട്. അത് ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന ഈ അവസരത്തിൽ നന്നായി ഉറങ്ങാൻ ആഗ്രഹിക്കുന്നവരെയാണ് കമ്പനി തിരഞ്ഞെടുക്കുന്നതും.

ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ മുൻപിൽ നിൽക്കുന്ന പത്ത് പേർ ഇവരാണ്ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ മുൻപിൽ നിൽക്കുന്ന പത്ത് പേർ ഇവരാണ്

ബിരുദധാരികൾക്ക് സുവർണാവസരം; 9 മണിക്കൂർ ഉറങ്ങി 1 ലക്ഷം സമ്പാദിക്കാം

സ്ലീപ് ഇന്‍റേൺഷിപ്പ് എന്ന ഈ സംരംഭം ഉറക്കത്തിന്‍റെ കാര്യത്തിലും ആരോഗ്യകാര്യത്തിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇതിലൂ‌ടെ ലക്ഷ്യമിടുന്നത് എന്നാണ് വേക്ക്ഫിറ്റ് .കോ ഡയറക്ടർ ചൈതന്യ രാമലിംഗ ഗൗഡ വ്യക്തമാക്കുന്നത്..ജോലി സമയത്ത് അതായത് ഉറങ്ങാൻ പോവുന്ന സമയത്ത് ലാപ്ടോപ് ഉപയോഗിക്കാതിരിക്കുകയും ദിവസവും 9 മണിക്കൂർ ഉറങ്ങിയതിന്‍റെ ഡാറ്റ കമ്പനിയുമായി പങ്ക് വെക്കുകയും ചെയ്യേണ്ടതാണ്. പക്ഷേ ഉറങ്ങുമ്പോൾ പൈജാമ ധരിച്ച് വേണം ഉറങ്ങാൻ എന്നുള്ളതാണ് മറ്റൊരു കാര്യം. ഇതെല്ലാം പാലിച്ച് ഉറക്കത്തിന് തയ്യാറായി വരുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് കമ്പനി ഒരു ലക്ഷം രൂപ സ്റ്റൈപ്പൻറ് നൽകുന്നു. അപ്പോൾ ഇനി നിങ്ങൾക്ക് ഉറങ്ങി നേടാം ഒരു ലക്ഷം രൂപ.

Read more about: job ജോലി
English summary

ബിരുദധാരികൾക്ക് സുവർണാവസരം; 9 മണിക്കൂർ ഉറങ്ങി 1 ലക്ഷം സമ്പാദിക്കാം | Bangaluru based Sleep Solutions Start-up Wake Fit internship

Bangaluru based Sleep Solutions Start-up Wake Fit internship
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X