വരും ദിവസങ്ങളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ ഉദ്ദേശിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ അൽപ്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം നാല് ദിവസം തുടർച്ചയായി ബാങ്ക് അവധികൾ വരാൻ പോവുകയാണ്. സർക്കാർ അവധിയും ജീവനക്കാരുടെ പണിമുടക്കും ഒരുമിച്ച് വരുന്നതോടെയാണ് നാല് ദിവസം തുടർച്ചായി രാജ്യത്തെ ബാങ്കുകൾ അടഞ്ഞ് കിടക്കുക.
ഏതൊക്കെ ദിവസങ്ങളിൽ അവധി..?
ജനുവരി 24, 25, 26, 27 ദിവസങ്ങളിലാണ് ബാങ്ക് അവധികൾ. ജനുവരി 24 ഈ മാസത്തെ നാലാം ശനിയാഴ്ച ആയതിനാലാണ് ബാങ്ക് അവധി. ആർബിഐ ചട്ടങ്ങൾ അനുസരിച്ച്, എല്ലാ പൊതു, സ്വകാര്യ ബാങ്കുകളും എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ അടച്ചിരിക്കും. 25 ഞായറാഴ്ചയാണ്. 26 റിപ്പബ്ലിക് ദിനമായതിനാല്‍ അവധിയാണ്. ഇതോടെ, തുടര്‍ച്ചയായ മൂന്ന് ദിവസം അവധിയായി. തൊട്ടുപിന്നാലെ ജനുവരി 27നാണ് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്. പണിമുടക്ക് ബാങ്ക് പ്രവൃത്തിയെ ബാധിക്കുകയാണെങ്കില്‍ ഫലത്തില്‍ തുടര്‍ച്ചയായ നാലു ദിവസം അവധിയാണ് ഉണ്ടാവുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചെക്ക് നിക്ഷേപിക്കുക, പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യുക, പണം കൈകാര്യം ചെയ്യുക തുടങ്ങിയ എന്തെങ്കിലും അടിയന്തര ജോലികൾ ചെയ്യാനുണ്ടെങ്കിൽ, അത് മുൻകൂട്ടി തീർക്കുന്നത് നല്ലതാണ്. അതേസമയം ബാങ്ക് ശാഖകൾ അടച്ചിട്ടാലും ഡിജിറ്റൽ സേവനങ്ങൾ പ്രവർത്തിക്കും. നിങ്ങൾക്ക് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനും യുപിഐ ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്താനും മൊബൈൽ അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് പണം കൈമാറാനും കഴിയും.

പണിമുടക്ക് എന്തിനാണ്..?
ബെഫി, എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എൻ.സി.ബി.ഇ അടക്കം രാജ്യത്തെ ഒമ്പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യു.എഫ്.ബി.യു(യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം എന്ന ആവശ്യം നടപ്പാക്കണമെന്നാണ് പണിമുടക്കുന്നവരുടെ ആവശ്യം. തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തി ദിവസം ആക്കുന്ന പക്ഷം പ്രവര്‍ത്തി ദിനങ്ങളില്‍ 40 മിനിറ്റ് അധികമായി ജോലി ചെയ്യാന്‍ തയ്യാറാണെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെവരുമ്പോള്‍ എല്ലാ ശനിയാഴ്ചയും അവധിയായാലും ആഴ്ചയിലെ മൊത്തം പ്രവര്‍ത്തന മണിക്കൂറില്‍ കുറവുണ്ടാകില്ലെന്ന് അവര്‍ വാദിക്കുന്നു
ഫെബ്രുവരി- ബാങ്ക് അവധി ദിവസങ്ങൾ
1. ഫെബ്രുവരി 1, 2026 ഞായർ
2. ഫെബ്രുവരി 8, 2026 ഞായർ
3. ഫെബ്രുവരി 14, 2026 രണ്ടാമത്തെ ശനിയാഴ്ച
4. ഫെബ്രുവരി 15, 2026 ഞായർ
5. ഫെബ്രുവരി 18, 2026 ബുധൻ - സിക്കിമിൽ പ്രാദേശിക അവധി
6. ഫെബ്രുവരി 19, 2026 വ്യാഴം: - ചത്രപതി ശിവസ്ജി മഹാരാജ് ജയന്തി, മഹാരാഷ്ട്രയിലെ ബാങ്കുകൾക്ക് അവധി
7. ഫെബ്രുവരി 20, 2026 വെള്ളി: ആന്ധ്ര പ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി
8. ഫെബ്രുവരി 22, 2026 ഞായർ
9. ഫെബ്രുവരി 28, 2026 നാലാം ശനിയാഴ്ച
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications