മെച്ചപ്പെട്ട റിപ്പോർട്ടിംഗും കണ്ടെത്തലും റിപ്പോർട്ടിംഗും കണക്കിലെടുത്ത് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിൽ ബാങ്ക് തട്ടിപ്പുകൾ വാർഷിക അടിസ്ഥാനത്തിൽ 5,244 കോടി രൂപയായി കുറഞ്ഞുവെന്ന് ധനമന്ത്രി അനുരാഗ് താക്കൂർ ചൊവ്വാഴ്ച രാജ്യസഭയിൽ പറഞ്ഞു. ബാങ്ക് തട്ടിപ്പുകൾ 2016-17 സാമ്പത്തിക വർഷത്തിൽ 38,548 കോടിയിൽ നിന്ന് 2017-18 സാമ്പത്തിക വർഷത്തിൽ 16,084 കോടി രൂപയായി കുറഞ്ഞു.
തട്ടിപ്പുകൾ 2018-19ൽ 18,893 കോടി രൂപയായി ഉയർന്നെങ്കിലും 2019-20 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിൽ ഇത് വീണ്ടും 5,244 കോടി രൂപയായി കുറയാൻ തുടങ്ങിയെന്ന്, ചോദ്യോത്തര വേളയിൽ അദ്ദേഹം പറഞ്ഞു.

2009-14 കാലയളവിൽ 0.58 ശതമാനമായിരുന്ന ബാങ്ക് തട്ടിപ്പുകൾ കഴിഞ്ഞ രണ്ടര വർഷത്തിനിടെ 0.16 ശതമാനമായി കുറഞ്ഞു. ഈ വർഷത്തെ ആദ്യ ആറുമാസങ്ങളിൽ തട്ടിപ്പുകൾ 0.04 ശതമാനം മാത്രമാണ്. തട്ടിപ്പ് റിപ്പോർട്ടിംഗിനും കണ്ടെത്തലിനുമായി സർക്കാർ ശരിയായ നടപടികൾ സ്വീകരിച്ചതിനാലാണ് ഇത്തരത്തിൽ തട്ടിപ്പിൽ കുറവ് വന്നതെന്ന് താക്കൂർ പറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) കാര്യത്തിൽ ബാങ്ക് തട്ടിപ്പുകളുടെ എണ്ണത്തിൽ കുറവുണ്ടായതായും തട്ടിപ്പ് വർഷം തോറും കുത്തനെ കുറയുന്നതായും അദ്ദേഹം പറഞ്ഞു.
തട്ടിപ്പുകൾ പരിശോധിക്കുന്നതിനായി, മെച്ചപ്പെട്ട കണ്ടെത്തലിനും നിരീക്ഷണത്തിനുമായി സർക്കാർ ഒരു ചട്ടക്കൂട് കൊണ്ടുവന്നിട്ടുണ്ട്. ആസ്തികളുടെ ഗുണനിലവാരം അവലോകനം ചെയ്യുകയും ബാങ്ക് ബാലൻസ് കൃത്യമാക്കുകയും ബാങ്കുകൾ വീണ്ടും മൂലധനവൽക്കരിക്കുകയും ചെയ്യുന്നതിനുള്ളതാണ് ഈ ചട്ടക്കൂടുകൾ.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
