ബാങ്ക് ഇടപാടുകൾ നടത്താൻ പദ്ധതിയിടുകയാണോ? എങ്കിൽ അവധി ദിനങ്ങൾ കൂടെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ജൂണിൽ 12 ദിവസങ്ങളിലായിട്ടാണ് ബാങ്കുകൾക്ക് അവധിയുള്ളത്. പൊതു അവധികളും വാരാന്ത്യ അവധികളും മറ്റു പ്രാദേശിക അവധികളുമാണ് ഇതിൽ ഉൾപ്പെടുന്നത്. ജൂൺ 6 നാളെ ബാങ്കുകൾ പ്രവർത്തിക്കുമോ?
രാജ്യത്തിന്റെ പല നഗരങ്ങളിലും ഈ ആഴ്ച രണ്ട് ദിവസം ബാങ്കുകൾ അടച്ചിടും. ഈദ്-ഉൽ-അദ്‌ഹ (ബക്രീദ്) ആഘോഷം നടക്കുന്നതിനാലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നാളെ ജൂൺ 6നും ജൂൺ 7നും ബാങ്കുകൾക്ക് അവധി നൽകിയിരിക്കുന്നത്. അതിനാൽ ബാങ്ക് ഇടപാടുകൾ നാളെയും ശനിയാഴ്ചയും നടത്താമെന്ന് ചിന്തിക്കേണ്ട. രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും, സ്വകാര്യ ബാങ്കുകളും പ്രവർത്തിക്കില്ല.
വാരാന്ത്യ അവധിയായതിനാൽ ജൂൺ 8 ഞായറാഴ്ചയും രാജ്യവ്യാപകമായി ബാങ്കുകൾ അടച്ചിടും. അതായത് തുടർച്ചയായ മൂന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. അതിനാൽ ഈ ആഴ്ചയിൽ ബാങ്കിൽ പോകുന്നവർ ഇന്ന് തന്നെ പോവാൻ ശ്രദ്ധിക്കുക. ബാങ്ക് അവധികൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രം ബാങ്കുകളിലേക്ക് പോവുക.
ഇന്ത്യയിലെ ബാങ്ക് അവധി ദിനങ്ങൾ ഓരോ സംസ്ഥാനത്തിലും വ്യത്യാസമായിരിക്കും. പക്ഷേ പൊതു അവധികൾ എല്ലാ നഗരങ്ങൾക്കും ബാധകമാണ്. ബക്രീദ് ഒരു ഇസ്ലാമിക ആഘോഷമാണ്. പ്രവാചകൻ ഇബ്രാഹിം നബി ഈ ദിവസം തന്റെ മകനെ ബലിയർപ്പിക്കാൻ തയ്യാറായതിന്റെ ഓർമ്മപ്പെടുത്തലായിട്ടാണ് ബക്രീദ് ആഘോഷിക്കുന്നത്.

ഏതെല്ലാം നഗരങ്ങളിൽ അവധിയുണ്ട്..?
ബക്രീദ് ആഘോഷം ഇന്ത്യയിലെ ഏതെല്ലാം നഗരങ്ങളെ ബാധിക്കും? ജൂൺ 6ന് ആഘോഷിക്കേണ്ടിയിരുന്ന ബക്രീദ് ജൂൺ 7ാം തിയ്യതിയിലേക്ക് മാറ്റിയതിനാൽ ജൂൺ 7ന് കേരളം ഒഴികെ രാജ്യവ്യാപകമായിട്ട് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നാളെ ജൂൺ 6ന് കേരളത്തിലെ എല്ലാ ബാങ്കുകൾക്കും അവധിയുണ്ടായിരിക്കും.
2025 ജൂൺ 7 ശനിയാഴ്ച അഹമ്മദാബാദ്, ഗാങ്‌ടോക്ക്, ഇറ്റാനഗർ, തിരുവനന്തപുരം എന്നീ നഗരങ്ങൾ ഒഴികെയുള്ള എല്ലാ നഗരങ്ങളിലെയും ബാങ്കുകൾക്ക് ഈദ് ഉൽ-സുഹ എന്നും അറിയപ്പെടുന്ന ബക്രീദ് പ്രമാണിച്ച് അവധിയായിരിക്കും. രണ്ട് ദിവസമായാണ് ബക്രീദിന് അവധി നൽകുന്നത്.
ആർബിഐ കലണ്ടർ അനുസരിച്ച്, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ സാധാരണയായി ബാങ്ക് അവധിയാണ്. മാത്രമല്ല മാസത്തിലെ എല്ലാ ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്.
2025 ജൂൺ മാസത്തിലെ മറ്റ് ബാങ്ക് അവധി ദിവസങ്ങൾ
2025 ജൂണിലെ വാരാന്ത്യ അവധികൾ ഒഴികേയുള്ള മറ്റു ബാങ്ക് അവധികൾ ഇതാണ്...
- ജൂൺ 11, 2025 (ബുധൻ) : സന്ത് ഗുരു കബീർ ജയന്തി / സാഗ ദവ എന്നീ ആഘോഷങ്ങൾ നടക്കുന്നതിനാൽ സിക്കിമിലും ഹിമാചൽ പ്രദേശിലും ഈ ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല.
- ജൂൺ 27, 2025 (വെള്ളിയാഴ്ച) : രഥയാത്ര / കാങ് (രഥജാത്ര) എന്നീ ആഘോഷം നടക്കുന്നതിനാൽ ഒഡീഷയിലും മണിപ്പൂരിലും ബാങ്കുകൾ അടച്ചിരിക്കും.
- ജൂൺ 30, 2025 (തിങ്കളാഴ്‌ച) : റെംന നി ദിനമാണ് ഇത്. അതായത് മിസോറാമിൻ്റെ സമാധാന ദിനമാണ് ഇത്. അതിനാൽ ഈ ദിനം മിസോറാമിൽ ബാങ്കുകൾ അടച്ചിടും.
അവധി ദിനങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ലെങ്കിലും ഈ ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാം. ഡിമാൻഡ് ഡ്രാഫ്റ്റ് റിക്വസ്റ്റ് ഫോമുകൾ, ചെക്ക്ബുക്ക് ഫോമുകൾ, NEFT/RTGS ട്രാൻസ്ഫർ ഫോമുകൾ എന്നിവയെല്ലാം പണം ട്രാൻസ്ഫർ ചെയ്യുന്നതിന് ഉപയോഗിക്കാം. ATM കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നീ സേവനങ്ങൾക്കും തടസ്സമില്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications