കൊവിഡ് വ്യാപനം തടയാൻ കേന്ദ്ര സർക്കാർ 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോഴും അവശ്യ സേവനമായതിനാൽ ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. പൊതുമേഖല ബാങ്കുകളും സ്വകാര്യ ബാങ്കുകളും പൊതുജനങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വെബ്‌സൈറ്റ് - rbi.org.in പ്രകാരം 2020 ഏപ്രിലിൽ ബാങ്കുകൾക്ക് മൊത്തം 14 ദിവസത്തെ അവധി ദിവസങ്ങളുണ്ട്. ഇതിൽ 9 അവധികൾ പ്രാദേശിക തലത്തിൽ ഉള്ളവയാണ്. ബാക്കി വരുന്നവ ഒരു രണ്ടാം ശനിയാഴ്ചയും നാല് ഞായറാഴ്ചകളുമാണ്.
ഈ 14 ദിവസങ്ങളിൽ എല്ലാ പതിവ് പ്രവർത്തനങ്ങളും തടസ്സപ്പെടുമെങ്കിലും, മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് പതിവുപോലെ പ്രവർത്തനക്ഷമമായിരിക്കും. എടിഎം മെഷീനുകളിൽ പണം വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ, അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ അടിയന്തിര ആവശ്യങ്ങൾക്കായി കുറച്ച് പണം നേരത്തെ തന്നെ കൈയിൽ സൂക്ഷിക്കുന്നത് നല്ലതാണ്.

അവധി ദിനങ്ങൾ
- ഏപ്രിൽ 1- ബാങ്കുകളുടെ വാർഷിക ക്ലോസിംഗ്
- ഏപ്രിൽ 2 - രാം നവമി
- ഏപ്രിൽ 6 - മഹാവീർ ജയന്തി
- ഏപ്രിൽ 10 - ദു:ഖ വെള്ളിയാഴ്ച
- ഏപ്രിൽ 11 - രണ്ടാം ശനിയാഴ്ച
- ഏപ്രിൽ 13 - ബിഹു / ബോഹാഗ് ബിഹു / ചൈറോബ / ബൈസാക്കി
- ഏപ്രിൽ 14 - അംബേദ്കർ ജയന്തി / ബംഗാളി പുതുവത്സര ദിനം / തമിഴ് പുതുവത്സര ദിനം / ബോഹാഗ് ബിഹു / വിഷു
- ഏപ്രിൽ 15 - ബോഹാഗ് ബിഹു / ഹിമാചൽ ദിനം
- ഏപ്രിൽ 20 - ഗാരിയ പൂജ
- ഏപ്രിൽ 25 - പരശുരാം ജയന്തി
ഈ 10 അവധി ദിനങ്ങൾ കൂടാതെ, 4 ഞായറാഴ്ചകളും സാധാരണ പോലെ തന്നെ ബാങ്കുകൾക്ക് അവധി ദിനമായിരിക്കും. വിവിധ പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള അവധി ദിവസങ്ങളിൽ, ആ പ്രദേശത്തെ ബാങ്കുകൾ അടയ്ക്കുമ്പോഴും മറ്റ് പ്രദേശങ്ങളിലെ ബാങ്കുകൾ പ്രവർത്തനക്ഷമമായിരിക്കുമെന്നതും എടുത്തു പറയേണ്ട കാര്യമാണ്. വനിതകളുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടില്‍ ഏപ്രിൽ മൂന്ന് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ 500 രൂപ നിക്ഷേപിച്ചു തുടങ്ങി.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications