2025 അവസാനിക്കാൻ ഇനി വെറും രണ്ടാഴ്ച മാത്രമാണ് ബാക്കി. ഡിസംബറിൽ ബാങ്കിൽ നേരിട്ടെത്തി സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കാനുണ്ടോ? എങ്കിൽ പ്രവൃത്തി നോക്കിയ ശേഷം ബാങ്കിലേക്ക് പോവുന്നതാണ് നല്ലത്. വരാനിരിക്കുന്ന ദിവസങ്ങളിൽ അവധി ദിനങ്ങളും ഉൾപ്പെടുന്നുണ്ട്. ബാങ്ക് വഴി പ്രോസസ്സ് ചെയ്യേണ്ട പേപ്പർ വർക്കുകൾ നടപ്പിലാക്കാനുള്ളവർ ഇനിയും സമയം കളയാതെ പൂർത്തിയാക്കൂ.
ഡിസംബർ 15 മുതൽ ഡിസംബർ 21 വരെയുള്ള ആഴ്ചയിൽ നിങ്ങൾക്ക് ഏതെല്ലാം ദിവസങ്ങളിൽ ബാങ്കിൽ പോവാം, ഏതെല്ലാം ദിവസങ്ങളിൽ ബാങ്ക് അവധിയുണ്ട് എന്ന് അറിയണ്ടേ? ആർബിഐ പ്രകാരം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് ബാങ്കുകൾക്ക് അവധിയുള്ളത്. ദേശീയ അവധികളും വാരാന്ത്യ അവധികളും രാജ്യ വ്യാപകമായി ആചരിക്കുമ്പോൾ വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക അവധികൾ പ്രത്യേക അവധികളായി പരിഗണിക്കുന്നു.
വരാനിരിക്കുന്ന ഈ ആഴ്ചയിൽ ഏതെല്ലാം ദിവസങ്ങളിൽ ബാങ്ക് തുറന്നു പ്രവർത്തിക്കും? വിശദമായി അറിയാം;

ഡിസംബർ 15 തിങ്കളാഴ്ച: നാളെ തിങ്കളാഴ്ച അരുണാചൽ പ്രദേശിലെ ബാങ്കുകൾക്ക് അവധിയായിരിക്കും. അതായത് അരുണാചൽ പ്രദേശിൽ ഡിസംബർ 15നാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ കാരണത്താലാണ് സംസ്ഥാനത്തുടനീളം ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ബാങ്കുകളെല്ലാ ഡിസംബർ 15 തിങ്കളാഴ്ച തുറന്നു പ്രവർത്തിക്കും.
ഡിസംബർ 18 വ്യാഴാഴ്ച: ഈ ദിവസം മേഘാലയയിലെ എല്ലാ ബാങ്കുകളും അടച്ചിടും. യു സോസോ താമിന്റെ ചരമവാർഷികം ആചരിക്കുന്നതിനാലാണ് ഡിസംബർ 18ന് ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചത്. ഈ ദിവസം മറ്റു സംസ്ഥാനങ്ങളിലെ ബാങ്കുകളെല്ലാം പ്രവർത്തിക്കും.
ഡിസംബർ 19 വെള്ളിയാഴ്ച: ഗോവയിൽ ഈ ദിവസം ബാങ്കുകൾ തുറന്നു പ്രവർത്തിക്കില്ല. ഡിസംബർ 19ന് 'ഗോവ വിമോചന ദിനം' ആചരിക്കുന്നതിനാലാണ് ഈ മേഖലയിൽ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ സാധാരണ പോലെ ബാങ്കുകൾ പ്രവർത്തിക്കും.
ഡിസംബർ 20 ശനിയാഴ്ച: സിക്കിമിൽ ഈ ദിവസം പൂർണ്ണമായും ബാങ്കുകൾ അടച്ചിടും. സിക്കിമിലെ പുരാതന ആചാരമായ 'ലോസൂങ് / നാംസൂങ്' ആഘോഷിക്കുന്നതിനാലാണ് ഡിസംബർ 20 ശനിയാഴ്ച അവധി പ്രഖ്യാപിച്ചത്. അതിനാൽ സിക്കിമിൽ മാത്രമാണ് ഈ ദിവസം ബാങ്കുകൾക്ക് അവധിയുള്ളത്.
ഡിസംബർ 21 ഞായറാഴ്ച: ഈ ദിവസം രാജ്യ വ്യാപകമായി ബാങ്കുകൾക്ക് അവധിയാണ്. ഡിസംബറിൽ മൊത്തം 18 ദിവസത്തോളമാണ് ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇനി വരാനിരിക്കുന്ന ദിവസങ്ങളിൽ വാരാന്ത്യ അവധിയും പ്രാദേശിക അവധികളും ഒഴിച്ചാൽ ഡിസംബർ 25നായിരിക്കും രാജ്യവ്യാപകമായി ബാങ്കുകൾക്ക് അവധി ഉണ്ടായിരിക്കുക. കേരളത്തിൽ ഈ ആഴ്ച ഒരു ദിവസം പോലും ബാങ്കുകൾക്ക് അവധിയില്ല.
ബാങ്കിൽ നേരിട്ടെത്തി ഇടപാടുകൾ പൂർത്തിയാക്കണമെന്ന് നിർബന്ധമില്ലെങ്കിൽ ഓൺലൈൻ സേവനങ്ങളും എടിഎം സൗകര്യങ്ങളും ഉപയോഗപ്പെടുത്താം. ഇവയ്ക്കൊന്നും ബാങ്ക് അവധികൾ ബാധകമല്ല. പണം പിൻവലിക്കുക. ബാലൻസ് പരിശോധിക്കുക, പണം അയക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും ബാങ്കിൽ പോവാതെയും നിങ്ങൾക്ക് നടത്താം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications