ഈ വർഷത്തെ ഒക്ടോബർ മാസം പൂർണമായും ഒരു ഉത്സവ മാസമാണ്. കാരണം, 2024 ഒക്ടോബർ 1 മുതൽ ഇന്ത്യയിലുടനീളം ബാങ്ക് അവധിയായിരുന്നു. മാത്രമല്ല ഓരോ സംസ്ഥാനത്തും വിവിധ ആഘോഷങ്ങളുടെ ഭാഗമായി അവധി പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ ആദ്യ നാളുകളിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായിരുന്നു. അതിനാൽ വിവിധ സംസ്ഥാനങ്ങളിൽ നവരാത്രിയുമായി ബന്ധപ്പെട്ട് അവരുടെ പാരമ്പര്യ ആഘോഷങ്ങൾ നടന്നിരുന്നു. അതിനാൽ അത്തരം സംസ്ഥാനങ്ങളിൽ പൊതുവേ ബാങ്ക് അവധി ഉണ്ടായിരുന്നു.
കേരളത്തെ സംബന്ധിച്ച് നിരവധി അവധി ദിവസങ്ങൾ ഉണ്ടായിരുന്നില്ല. പ്രധാനമായും നവരാത്രിക്ക് രണ്ട് ദിവസമാണ് അവധി പ്രഖ്യാപിക്കുന്നത്. മഹാനവമി, വിജയദശമി ദിവസങ്ങളിൽ. എന്നാൽ ഇത് രണ്ടും ശനി, ഞായർ ദിവസമായിരുന്നു. പ്രത്യേകിച്ച് രണ്ടാം ശനിയാഴ്ചയാണ് മഹാനവമി ആഘോഷങ്ങൾ ഉണ്ടായിരുന്നത്. അതിനാൽ എടുത്തു പറയുവാനായി അവധിയില്ല. എന്നാൽ ദീപാവലി ഒക്ടോബർ 31 വ്യാഴാഴ്ച ആയതിനാൽ ആ ദിവസം ഒരു അധിക അവധി ലഭിക്കും. ബാങ്ക് ജീവനക്കാർക്ക് ആശ്വസിക്കാനുള്ള അവധി ദിവസം ദീപാവലിക്കാണ്.
കേരളത്തിൽ ഇനി വരും ദിവസങ്ങളിൽ ശനി, ഞായർ ദിവസം ഒഴിച്ച് നിർത്തിയാൽ ദീപാവലിക്കാണ് വലിയൊരു അവധി വരുന്നത്. അതിനാൽ ഒക്ടോബർ 31ന മുന്നേ ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകൾ ഉണ്ടെങ്കിൽ പെട്ടെന്ന് പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ഒക്ടോബർ 31നാണ് ദീപാവലി ആഘോഷങ്ങളും അവധിയും പ്രഖ്യാപിച്ചത്.

2024 ഒക്ടോബറിലെ അവധികൾ
ഒക്ടോബർ 1: ജമ്മു & കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നു
ഒക്ടോബർ 2: മഹാത്മാഗാന്ധി ജയന്തി/മഹാലയ അമാവാസി
ഒക്ടോബർ 3: ശാരദിയ നവരാത്രിയും മഹാരാജ അഗ്രസെൻ ജയന്തിയും. (ജയ്പൂർ)
ഒക്ടോബർ 6: ഞായർ അവധി
ഒക്ടോബർ 10: മഹാ സപ്തമി/ദുർഗാ പൂജ/ദസറ
ഒക്ടോബർ 11: ദസറ (മഹാഷ്ടമി/മഹാനവമി)/ആയുധ പൂജ/ദുർഗാപൂജ (ദസൈൻ)/ദുർഗാ അഷ്ടമി
ഒക്ടോബർ 12: ദസറ (മഹാനവമി/വിജയദശമി)/ദുർഗാപൂജ (ദസൈൻ), രണ്ടാം ശനിയാഴ്ച
ഒക്ടോബർ 13: ഞായർ അവധി
ഒക്ടോബർ 14: ഗാംഗ്‌ടോക്കിൽ ദുർഗാപൂജയും (ദസൈൻ) ദസറയും
ഒക്ടോബർ 16: ലക്ഷ്മി പൂജ (അഗർത്തല, കൊൽക്കത്ത)
ഒക്ടോബർ 17: മഹർഷി വാൽമീകി ജയന്തി/കതി ബിഹു
ഒക്ടോബർ 20: ഞായർ അവധി
ഒക്ടോബർ 26: ജമ്മു & കാശ്മീരിന്റെ പൊതു അവധി ദിവലം. ഒപ്പം നാലാം ശനിയാഴ്ചയും
ഒക്ടോബർ 27: ഞായർ അവധി
ഒക്ടോബർ 31: ദീപാവലി (കാളി പൂജ/സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനം/നരക ചതുർദശി)
ദീപാവലി 2024
ആന്ധ്രാപ്രദേശ്, ഗോവ, കർണാടക, കേരളം, പുതുച്ചേരി, തെലങ്കാന, തമിഴ്‌നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ഒക്ടോബർ 31 വ്യാഴാഴ്ച ദിവസം ദീപാവലി ബാങ്ക് അവധിയായി ആചരിക്കും. ഒപ്പം ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലും അതേ ദിവസം തന്നെയാണ് ദീപാവലി ആഘോഷിക്കുന്നത്.
ഈ വർഷം രണ്ട് ദിവസങ്ങളിലായിട്ടാണ് ദീപാവലിയുടെ ആഘോഷം. അതായത് കണക്ക് പ്രകാരം കാർത്തിക മാസത്തിലെ അമാവാസി തിഥിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. നോർത്ത് ഇന്ത്യയിലും കേരളം ഒഴികേയുള്ള സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലുമാണ് കാർത്തിക മാസം ഉള്ളത്. ആ ദിവസം രാവണനെതിരെ നേടിയ വിജയത്തെത്തുടർന്ന് ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങിയത് ഈ പ്രത്യേക ദിവസമാണെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു.
ഇത്തവണ ഈ ആമാവാസി ഒക്ടോബർ 31ന് ആരംഭിച്ചാൽ നവംബർ 1 സന്ധ്യാ സമയം വരെ നിലനിൽക്കുന്നു. അതിനാൽ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും നവംബർ 1 വെള്ളിയാഴ്ച ആഘോഷങ്ങൾ ഉണ്ടാവും.
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ



Click it and Unblock the Notifications