ഏപ്രിൽ മാസത്തിൽ രാജ്യത്ത് 15 ദിവസത്തോളം ബാങ്കുകൾ പ്രവർത്തിക്കില്ല: ബാങ്കിം​ഗ് സേവനങ്ങൾ പ്ലാൻ ചെയ്യുന്നില്ലേ?

2025-26 സാമ്പത്തിക വർഷം ആരംഭിക്കാൻ ഇനി വെറും 3 ദിവസം മാത്രം ബാക്കി. വർഷാവസാനം എത്തിയതിനാൽ പുതിയ സാമ്പത്തിക വർഷത്തെ കുറിച്ച് ഏറെ ആകാംഷയുണ്ട്. ഇത്തവണ ഏപ്രിൽ മാസത്തിൽ എത്ര അവധി ദിവസങ്ങളുണ്ട്? നിങ്ങൾക്ക് ഏപ്രിൽ മാസത്തിൽ ബാങ്ക് ഇടപാടുകൾ നടത്താനില്ലേ..? എങ്കിൽ രാജ്യത്തെ പ്രധാന അവധികളെ കുറിച്ചും പ്രാദേശിക അവധികളെ കുറിച്ചും മനസിലാക്കി വെക്കുക.

ഏപ്രിൽ മാസത്തിലെ മൊത്തം ബാങ്ക് അവധി ദിനങ്ങളുടെ കലണ്ടർ റിസർവ്വ് ബാങ്ക് ഇന്ത്യയാണ് പുറത്തിറക്കുന്നത്. പൊതു അവധികൾക്ക് പുറമേ ചില സംസ്ഥാനങ്ങൾക്ക് അവരുടെ സംസ്കാരവുമായി ബന്ധപ്പെട്ട പ്രത്യേക അവധികൾ ഉണ്ടായിരിക്കും. ഏപ്രിൽ മാസം തുടങ്ങുന്ന ദിവസം അതായത് ഏപ്രിൽ 1ന് ബാങ്കുകൾ പ്രവർത്തിക്കില്ല. ഈ ഏപ്രിലിൽ മൊത്തം 16 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. വിശദമായ ലിസ്റ്റ് പരിശോധിക്കാം.

2025 ഏപ്രിൽ മാസത്തെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക ഇവിടെയുണ്ട്...

ഏപ്രിൽ 1, 2025 (ചൊവ്വാഴ്ച): ഈ ദിവസം രാജ്യവ്യാപകമായി ബാങ്കുകൾ അടച്ചിടും. കാരണം ഏപ്രിൽ 1ന് ബാങ്കുകൾക്ക് അവരുടെ വാർഷിക അക്കൗണ്ടുകൾ അടയ്ക്കുന്നതിനു വേണ്ടിയാണ് ഈ ദിവസം അവധി പ്രഖ്യാപിക്കുന്നത്. മാത്രമല്ല ഇതേ ദിവസം ഇന്ത്യൻ സംസ്ഥാനമായ ജാർഖണ്ഡിൽ ആഘോഷിക്കുന്ന വസന്തകാല ഉത്സവമായ സർഹുലിനോടനുബന്ധിച്ചും ബാങ്കുകൾ അടച്ചിരിക്കും.

ഏപ്രിൽ 5, 2025 (ശനിയാഴ്ച): ബാബു ജഗ്ജീവൻ റാമിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഹൈദരാബാദിലും തെലങ്കാനയിലും ബാങ്കുകൾ അടച്ചിരിക്കും.

ഏപ്രിൽ 6, 2025 (ഞായറാഴ്ച): രാജ്യത്തെ എല്ലാ ബാങ്കുകളും ഞായറാഴ്ച അവധിയായിരിക്കും.

ഏപ്രിൽ 10, 2025 (വ്യാഴാഴ്ച): മഹാവീര ജന്മകല്യാണക്/മഹാവീര ജയന്തി എന്നീ ആഘോഷങ്ങൾ നടക്കുന്നതിനാൽ ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തെലങ്കാന എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

ഏപ്രിൽ മാസത്തിൽ രാജ്യത്ത് 15 ദിവസത്തോളം ബാങ്കുകൾ പ്രവർത്തിക്കില്ല: ബാങ്കിം​ഗ് സേവനങ്ങൾ പ്ലാൻ ചെയ്യാം

ഏപ്രിൽ 12, 2025 (ശനിയാഴ്ച): മാസത്തിലെ രണ്ടാം ശനിയാഴ്ച ബാങ്കുകൾ പ്രവർത്തിക്കില്ല.

ഏപ്രിൽ 13, 2025 (ഞായറാഴ്ച): രാജ്യത്തെ എല്ലാ ബാങ്കുകളും ഞായറാഴ്ച അവധിയായിരിക്കും.

ഏപ്രിൽ 14, 2025 (തിങ്കൾ): ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം, വിഷു, ബിഹു, തമിഴ് പുതുവത്സരം മുതലായ ആഘോഷങ്ങൾ നടക്കുന്നതിനാൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

ഏപ്രിൽ 15, 2025 (ചൊവ്വാഴ്ച): ബംഗാളി പുതുവത്സരം, ഹിമാചൽ ദിനം, ബൊഹാഗ് ബിഹു തുടങ്ങിയ ഉത്സവങ്ങൾ ആഘോഷിക്കുന്നതിനാൽ അസം, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും.

ഏപ്രിൽ 18, 2025 (വെള്ളിയാഴ്ച): രാജ്യത്തെ എല്ലാ പ്രധാന സംസ്ഥാനങ്ങളിലും ദുഃഖവെള്ളി ആചരിക്കുന്നു. ചണ്ഡീഗഡ്, ത്രിപുര, അസം, രാജസ്ഥാൻ, ജമ്മു, ഹിമാചൽ പ്രദേശ്, ശ്രീനഗർ എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകൾ അടച്ചിരിക്കും.

ഏപ്രിൽ 20, 2025 (ഞായറാഴ്ച): രാജ്യത്തെ എല്ലാ ബാങ്കുകളും ഞായറാഴ്ച അവധിയായിരിക്കും.

ഏപ്രിൽ 21, 2025 (തിങ്കളാഴ്ച): ത്രിപുരയിലെ ഈ ഗോത്ര ഉത്സവത്തിന് ബാങ്ക് അടച്ചിരിക്കും.

ഏപ്രിൽ 26, 2025 (ശനിയാഴ്ച): നാലാം ശനിയാഴ്ച ബാങ്കുകൾ പ്രവർത്തിക്കില്ല.

ഏപ്രിൽ 27, 2025 (ഞായറാഴ്ച): മാസത്തിലെ നാലാമത്തെ ഞായറാഴ്ചയായ ഈ ദിവസം എല്ലാ ബാങ്കുകളും അവധിയായിരിക്കും.

ഏപ്രിൽ 29, 2025 (ചൊവ്വാഴ്ച): പരശുരാമന്റെ ജന്മവാർഷികം ആഘോഷിക്കുന്നതിനാൽ ഹിമാചൽ പ്രദേശിൽ ബാങ്കുകൾ അടച്ചിരിക്കും.

ഏപ്രിൽ 30, 2025 (ബുധനാഴ്ച): ബസവ ജയന്തിയും അക്ഷയതൃതീയയും ആഘോഷിക്കുന്നതിനാൽ കർണാടകയിൽ ബാങ്കുകൾ അടച്ചിരിക്കും.

2025 ഏപ്രിൽ മാസത്തിൽ ബാങ്കിംഗ് സേവനങ്ങൾ നടത്തുന്നുണ്ടെങ്കിൽ തീർച്ചയായും ഈ ലിസ്റ്റ് പരിശോധിക്കുക. അവധി ദിവസങ്ങൾ തിരിച്ചറിയാൻ ഈ ലിസ്റ്റ് സഹായിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X