വർഷാവസാനത്തിലേക്ക് എത്തുന്നു. നവംബറിനോടേ വിട പറഞ്ഞ് ഡിസംബറിനെ വരവേൽക്കാൻ ഒരുങ്ങാം. ഡിസംബറിൽ രാജ്യത്തെ ബാങ്കുകൾ എത്ര ദിവസത്തോളം അടച്ചിടും? 2025 അവസാനിക്കുന്നതിനു മുന്നേ പൂർത്തിയാക്കാനുള്ള സാമ്പത്തിക ഇടപാടുകൾ ഡിസംബറിൽ തന്നെ നടപ്പിലാക്കണം. അതിന് ഏതെല്ലാം ദിവസങ്ങളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കുമെന്നും അറിഞ്ഞിരിക്കാം.
റിസർവ് ബാങ്കിന്റെ ഔദ്യോഗിക കലണ്ടർ അനുസരിച്ച്, ഡിസംബറിൽ മൊത്തം 18 ദിവസത്തോളം ബാങ്കുകൾ പ്രവർത്തിക്കില്ല. രാജ്യത്തെ വിവിധ നഗരങ്ങളിൽ നടക്കുന്ന ആഘോഷങ്ങളും ഉത്സവങ്ങളും, രാജ്യത്തെ ദേശീയ അവധികളുമെല്ലാം ബാങ്ക് അവധിക്ക് കാരണമാവുന്നു. അതിനാൽ ഓരോ സംസ്ഥാനങ്ങളിലും പല ദിവസങ്ങളിലാണ് ബാങ്ക് അവധി ഉണ്ടായേക്കാം.
വാരാന്ത്യ അവധികളും ചേർത്താണ് മൊത്തം 18 ദിനങ്ങളിൽ ബാങ്ക് അവധിയുള്ളത്. ഏതെല്ലാം ദിവസങ്ങളിലാണ് ബാങ്കുകൾ അടച്ചിടുന്നതെന്ന് പരിശോധിക്കാം. ഇതിലൂടെ നിങ്ങൾക്ക് ബാങ്ക് ഇടപാടുകൾ പ്ലാൻ ചെയ്യാനും സാധിക്കും.

2025 ഡിസംബറിലെ ബാങ്ക് അവധികൾ
ഡിസംബർ 1, തിങ്കൾ: സംസ്ഥാന ഉദ്ഘാടന ദിനം/സ്വദേശി വിശ്വാസ ദിനം എന്നീ ആഘോഷങ്ങൾ നടക്കുന്നതിനാൽ അരുണാചൽ പ്രദേശിലും, നാഗാലാൻഡിലും ബാങ്കുകൾ അടച്ചിരിക്കും.
ഡിസംബർ 03, ബുധൻ : സെന്റ് ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ നടക്കുന്നതിനാൽ ഗോവയിൽ ബാങ്കുകൾ അടച്ചിരിക്കും.
ഡിസംബർ 7, ഞായർ : എല്ലാ ഞായറാഴ്ചയും രാജ്യത്തെ എല്ലാ ബാങ്കുകളും അടച്ചിടും.
ഡിസംബർ 12, വെള്ളി : പാ ടോഗൻ നെങ്മിഞ്ച സാങ്മയുടെ ചരമവാർഷിക ദിനമാണിത്. ഈ ദിവസം മേഘാലയയിൽ എല്ലാ ബാങ്കുകളും അടച്ചിരിക്കും.
ഡിസംബർ 13, ശനി : രണ്ടാം ശനിയാഴ്ച ദിവസം രാജ്യത്തെ മിക്ക ബാങ്കുകളും അവധിയാണ്.
ഡിസംബർ 14, ഞായർ : എല്ലാ ഞായർ ദിവസവും ബാങ്ക് അവധിയാണ്.
ഡിസംബർ 18, വ്യാഴം : യു സോസോ താമിന്റെ ചരമവാർഷികം ആഘോഷിക്കുന്നതിനാൽ മേഘാലയയിൽ ബാങ്കുകൾ അടച്ചിരിക്കും.
ഡിസംബർ 19, വെള്ളി : ഗോവ വിമോചന ദിനം ആചരിക്കും. ഈ കാരണത്താൽ ഗോവയിലെ ബാങ്കുകൾ അടച്ചിരിക്കും.
ഡിസംബർ 20, ശനി : ലോസൂങ് ആഘോഷം നടക്കുന്നതിനാൽ സിക്കിമിലെ ബാങ്കുകൾക്ക് അവധിയാണ്. ഇത് സിക്കിമിൻ്റെ പുതുവർഷമാണ്.
ഡിസംബർ 21, ഞായർ : ഇത് ബാങ്കുകൾക്ക് പൊതു അവധിയാണ്.
ഡിസംബർ 22, തിങ്കൾ : ലോസൂങ് / നംസൂങ് ആഘോഷത്തിൻ്റെ ഭാഗമായി ഈ ദിവസവും സിക്കിമിലെ ബാങ്കുകൾ അടച്ചിടും.
ഡിസംബർ 24, ബുധൻ : ക്രിസ്മസിനു തലേ ദിവസം ആഘോഷം നടക്കുന്നതിനാൽ രാജസ്ഥാൻ, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും.
ഡിസംബർ 25, വ്യാഴം : ക്രിസ്മസ് ആഘോഷം നടക്കുന്നതിനാൽ ഇന്ത്യയിലുടനീളമുള്ള എല്ലാ ബാങ്കുകളും ഈ ദിവസം അടച്ചിരിക്കും. ഇത് ദേശീയ അവധിയായി കണക്കാക്കുന്നു.
ഡിസംബർ 26, വെള്ളി : ഐസ്വാൾ, കൊഹിമ, ഷില്ലോങ് എന്നിവിടങ്ങളിൽ ഈ ദിനത്തിലും ക്രിസ്മസ് ആഘോഷങ്ങൾ നടക്കുന്നതിനാൽ ബാങ്ക് അവധിയുണ്ട്.
ഡിസംബർ 27, ശനി : ഈ ദിവസവും നാഗാലാൻഡിൽ ക്രിസ്മസ് അവധിയാണ്. അതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല. മാത്രമല്ല നാലാം ശനിയാഴ്ചയായതിനാൽ രാജ്യത്തെ വിവിധ ബാങ്കുകളും അവധിയാണ്.
ഡിസംബർ 28, ഞായർ : രാജ്യത്തെ എല്ലാ ബാങ്കുകളും ഞായറാഴ്ച അവധിയായിരിക്കും.
ഡിസംബർ 30, ചൊവ്വ : യു കിയാങ് നങ്ബയുടെ ചരമവാർഷികമായതിനാൽ മേഘാലയയിൽ ബാങ്കുകൾ അടച്ചിരിക്കും.
ഡിസംബർ 31, ബുധൻ : പുതുവത്സരാഘോഷം/ഇമോയ്‌നു ഇറാത്പ എന്നിവ നടക്കുന്നതിനാൽ രാജസ്ഥാനിലും, മണിപ്പൂരിലും ഈ ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications