2025 ആരംഭിച്ചതിലും വേഗത്തിലായിരുന്നു ജനുവരി അവസാനിച്ചത്. 2 ദിവസത്തിനു ശേഷം ഫെബ്രുവരിയിലേക്ക് എത്തും. ഫെബ്രുവരിയിൽ ബാങ്ക് ഇടപാടുകൾ നടത്താൻ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഫെബ്രുവരിയിലെ ബാങ്ക് അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) 2025 ഫെബ്രുവരിയിലെ ബാങ്ക് അവധികളുടെ ഒരു ലിസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. ഫെബ്രുവരിയിൽ മൊത്തം 13 ദിവസമാണ് രാജ്യത്തെ ബാങ്കുകൾ അടഞ്ഞു കിടക്കുക.
ദേശീയ അവധി ദിനങ്ങൾക്ക് പുറമെ ചില സംസ്ഥാനങ്ങളിൽ പ്രത്യേക അവധിയും നൽകിയിട്ടുണ്ട്. അതായത്, ചില സംസ്ഥാനങ്ങൾക്കോ പ്രദേശങ്ങൾക്കോ മാത്രമേ ആ തീയതികളിൽ ബാങ്ക് അവധി ഉണ്ടായിരിക്കൂ. സരസ്വതി പൂജ, തൈപ്പൂയം, ഛത്രപതി ശിവാജി മഹാരാജ് ജയന്തി, മഹാശിവരാത്രി തുടങ്ങി നിരവധി ആഘോഷങ്ങളാണ് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടക്കാനിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞു കിടക്കും.
2025 ഫെബ്രുവരിയിലെ ബാങ്ക് അവധി ദിവസങ്ങൾ...
1. ഫെബ്രുവരി 2- 2025 : ഫെബ്രുവരിയിലെ ആദ്യത്തെ ഞായറാഴ്ചയാണ് ഇത്. ഞായറാഴ്ച ബാങ്കുകൾ അവധിയാണ്.
2. ഫെബ്രുവരി 3- 2025 : ത്രിപുരയിൽ സരസ്വതി പൂജയോടനുബന്ധിച്ച് ബാങ്കുകൾക്ക് അവധിയാണ്.
3. ഫെബ്രുവരി 8- 2025 : രണ്ടാം ശനിയാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകളും അവധിയാണ്.
4. ഫെബ്രുവരി 9- 2025 : ഞായാറാഴ്ചകളിൽ എല്ലാ ബാങ്കുകൾക്കും അവധിയാണ്.
5. ഫെബ്രുവരി 11- 2025 : തൈപ്പൂയത്തോട് അനുബന്ധിച്ച് ഈ ദിവസം തമിഴ്‌നാട്ടിൽ ബാങ്കുകൾക്ക് അവധിയാണ്. ഹിന്ദു ദേവനായ മുരുകൻ അസുരനായ ശൂരപദ്മൻ്റെ മേൽ നേടിയ വിജയത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ ഉത്സവം.

6. ഫെബ്രുവരി 12- 2025 : ഗുരു രവി ദാസിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഈ ദിവസം ഹിമാചൽ പ്രദേശിൽ ബാങ്കുകൾക്ക് അവധിയാണ്. കവിയും സാമൂഹിക പരിഷ്കർത്താവും ആത്മീയ വ്യക്തിയുമായിരുന്നു ഗുരു രവി ദാസ്.
7. ഫെബ്രുവരി 15- 2025 : Lui Ngai Ni എന്ന ആഘോഷത്തെ തുടർന്ന് ഫെബ്രുവരി 15 ന് മണിപ്പൂരിലെ ബാങ്കുകൾ പ്രവർത്തിക്കില്ല. ഇന്ത്യയിലെ മണിപ്പൂരിലെ നാഗ ഗോത്രവർഗ്ഗക്കാർ ആചരിക്കുന്ന ഒരു വിത്ത് വിതയ്ക്കൽ പരിപാടിയാണിത്.
8. ഫെബ്രുവരി 16- 2025 : ഞായറാഴ്ചകളിൽ ബാങ്ക് അവധിയാണ്.
9. ഫെബ്രുവരി 19- 2025 : ഛത്രപതി ശിവജി മഹാരാജിൻ്റെ ജന്മദിനം ആഘോഷിക്കുന്നതിനാൽ മഹാരാഷ്ട്രയിൽ ഈ ദിവസം ബാങ്കുകൾക്ക് അവധിയാണ്.
10. ഫെബ്രുവരി 20- 2025 : അരുണാചൽ പ്രദേശിന്റെയും മിസോറാമിന്റെയും സംസ്ഥാന രൂപീകരണ ദിനമാണ് ഫെബ്രുവരി 20. അതിനാൽ ഈ ദിവസം ബാങ്കുകൾ അടച്ചിരിക്കും.
11. ഫെബ്രുവരി 22- 2025 : മാസത്തിലെ നാലാം ശനിയാഴ്ചയാണ്. ഇന്ന് ബാങ്ക് അവധിയാണ്.
12. ഫെബ്രുവരി 23- 2025 : ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകളും അവധിയാണ്.
13. ഫെബ്രുവരി 26- 2025 : ത്രിപുര, തമിഴ്‌നാട്, സിക്കിം, അസം, മണിപ്പൂർ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, ബംഗാൾ, ന്യൂഡൽഹി, ഗോവ, ബിഹാർ, മേഘാലയ എന്നിവ ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും ഫെബ്രുവരി 26ന് മഹാശിവരാത്രി പ്രമാണിച്ച് ബാങ്കുകൾ പ്രവർത്തിക്കില്ല.
ഫെബ്രുവരിയിൽ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ഞായാറാഴ്ചയും ഒഴിച്ചു നിർത്തിയാൽ കേരളത്തിൽ ശിവരാത്രിക്കു മാത്രമാണ് അവധിയുള്ളത്.
More From GoodReturns

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സ്മോൾ ക്യാപ് ഫണ്ടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം!

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?



Click it and Unblock the Notifications