സെപ്റ്റംബർ മാസം അവസാനിക്കാറായി. ഇന്ത്യയിൽ ഇനി ഉത്സവ സീസൺ ആരംഭിക്കുന്നു. അതായത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാവുന്നു. വടക്കേ ഇന്ത്യയിലും സൗത്ത് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലുമാണ് നവരാത്രി വലിയ രീതിയിൽ ആഘോഷിക്കുന്നത്. ഇത്തരത്തിൽ ആഘോഷങ്ങൾ നടക്കുന്നതിനാൽ പല സംസ്ഥാനത്തും ബാങ്കുകൾ അവധിയുണ്ട്. അതിനാൽ നാളെ മുതൽ ബാങ്കിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നവർ സെപ്റ്റംബറിൽ വരാനിരിക്കുന്ന അവധികളെ കുറിച്ചും അറിഞ്ഞിരിക്കണം.
ബാങ്ക് അവധിയുള്ളപ്പോൾ ബാങ്ക് ഇടപാടുകൾ നേരിട്ട് നടത്താൻ സാധിക്കില്ല. ഈ സെപ്റ്റംബറിൽ വാരാന്ത്യ അവധികൾ ഒഴിച്ചു നിർത്തിയാൽ മൊത്തം 4 ദിവസമാണ് ബാങ്കുകൾക്ക് അവധി. മൊത്തം ലിസ്റ്റ് പരിശോധിക്കാം;
സെപ്റ്റംബറിലെ അവധി ദിനങ്ങൾ (21-30)
സെപ്റ്റംബർ 21, ഞായർ: എല്ലാ ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. മാത്രമല്ല, ഈ ദിവസം കേരളത്തിൽ ശ്രീനാരായണ ഗുരു സമാധിയുമാണ്.
സെപ്റ്റംബർ 22, തിങ്കൾ: നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് ഈ ദിവസമാണ്. നവരാത്ര സ്ഥപ്ന ആഘോഷം നടക്കുന്നതിനാൽ ജയ്പൂരിലെ ബാങ്കുകൾക്ക് ഈ ദിവസം അവധിയായിരിക്കും.

സെപ്റ്റംബർ 23, ചൊവ്വ : ഈ ദിവസം ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ മഹാരാജ ഹരി സിംഗ് ജിയുടെ ജന്മദിനം ആഘോഷിക്കുന്നതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല.
സെപ്റ്റംബർ 27, ശനിയാഴ്ച : രാജ്യത്തെ എല്ലാ ബാങ്കുകൾക്കും മാസത്തിലെ നാലാം ശനിയാഴ്ച അവധിയായിരിക്കും.
സെപ്റ്റംബർ 28, ഞായർ : എല്ലാ ഞായറാഴ്ചയും ബാങ്ക് അവധിയാണ്.
സെപ്റ്റംബർ 29, തിങ്കൾ : ഈ ദിവസം മഹാ സപ്തമി/ദുർഗ്ഗാ പൂജ ആഘോഷിക്കുന്നതിനാൽ അഗർത്തല, ഗുവാഹത്തി, കൊൽക്കത്ത തുടങ്ങി വിവിധ സ്ഥലങ്ങളിലെ ബാങ്കുകൾക്ക് അവധിയാണ്.
സെപ്റ്റംബർ 30, ചൊവ്വാഴ്ച : ഈ ദിവസം മഹാ അഷ്ടമി/ദുർഗാ അഷ്ടമി/ദുർഗാ പൂജ ആഘോഷിക്കുന്നു. അതിനാൽ കേരളം ഒഴികേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയുണ്ട്. അഗർത്തല, ഭുവനേശ്വർ, ഗുവാഹത്തി, ഇംഫാൽ, ജയ്പൂർ, കൊൽക്കത്ത, പട്ന, റാഞ്ചി എന്നീ സ്ഥലങ്ങളിലാണ് ഈ ദിവസം കൂടുതൽ ആഘോഷിക്കപ്പെടുന്നത്.
ഇത്രയും ദിവസങ്ങളാണ് ഇനി സെപ്റ്റംബറിൽ വരാനിരിക്കുന്ന അവധി ദിനങ്ങൾ. ഇതിൽ നവരാത്രി ആഘോഷങ്ങൾ എത്തുന്നതിനാൽ ഇന്ത്യയിലെ പല സ്ഥലങ്ങളിലും വ്യത്യസ്ത ആഘോഷങ്ങൾ നടക്കും. അത് ബാങ്ക് അവധികൾക്കും കാരണമാവുന്നു. എന്നാൽ കേരളത്തിൽ കാര്യമായി അവധികളൊന്നും തന്നെയില്ല. ഇനി കൂടുതൽ അവധികൾ എത്തുന്നത് ഒക്ടോബർ മാസത്തിലാണ്.
സെപ്റ്റംബറിൽ നിരവധി അവധികൾ ഉണ്ടായിരുന്നില്ല. എങ്കിലും ഇനി വരാനിരിക്കുന്ന അവധികൾ അറിഞ്ഞ് ബാങ്ക് ഇടപാടുകൾ ആസൂത്രണം ചെയ്യുന്നത് നല്ലതാണ്. കാരണം ഒക്ടോബർ മാസത്തെ ആദ്യ ദിവസങ്ങളിലും ബാങ്കുകൾക്ക് അവധിയായിരിക്കും. അവധി ലിസ്റ്റുകൾ പരിശോധിച്ചില്ലെങ്കിൽ ഇടപാടുകൾക്ക് തടസ്സം നേരിട്ടേക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
