2025 ജനുവരിയിൽ 15 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; ബാങ്കിൽ പോവുന്നവർ ഈ ലിസ്റ്റ് നോക്കണേ.....

2024നോട് വിട പറഞ്ഞ് 2025ലേക്ക് ചുവട് വെക്കാൻ ഒരുങ്ങുന്നു. സാമ്പത്തിക രം​ഗത്ത് ഒട്ടനവധി മാറ്റങ്ങൾ സൃഷ്ടിച്ച വർഷമായിരുന്നു 2024. ഇനി വരുന്ന 2025ൽ സാമ്പത്തിക ഇടപാടുകൾക്കായി ബാങ്കിലേക്ക് പോകുന്നവർ 2025 ജനുവരിയിലെ അവധി ദിവസങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. നിങ്ങളുടെ ബാങ്കിം​ഗ് പാർട്നർ ഏതാണ്? എവിടെയാണ് നിങ്ങളുടെ നിക്ഷേപവും വായ്പയും? ജനുവരിയിലെ ഈ ദിവസങ്ങളിൽ ബാങ്കിലേക്ക് പോകുന്നവർ അവധിയില്ലെന്ന് ഉറപ്പു വരുത്തുക.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) നിർദ്ദേശങ്ങൾ അനുസരിച്ച്, 2025 ജനുവരിയിൽ രാജ്യത്തുടനീളം 15 ദിവസമാണ് ബാങ്കുകൾക്ക് അവധി. എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും ഒരേസമയം അവധി ഉണ്ടാകില്ല. ദേശീയ, പ്രാദേശിക, പൊതു അവധികളും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും അവധിയുള്ളത്. വിശദമായി നോക്കാം.

2025 ജനുവരിയിലെ ബാങ്ക് അവധികളുടെ ലിസ്റ്റ്

ജനുവരി 1: പുതുവത്സര ദിനം (പുതുവർഷ ദിനത്തിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബാങ്കുകൾക്ക് അവധിയായിരിക്കും.)

ജനുവരി 2: പുതുവർഷ ആഘോഷം, മന്നം ജയന്തി (മിസോറാമിൽ പുതുവർഷ ആഘോഷം നടക്കും. കേരളത്തിൽ മന്നം ജയന്തി പ്രമാണിച്ച് ബാങ്കുകൾക്ക് അവധിയായിരിക്കും.)

ജനുവരി 5: ഞായറാഴ്ച (എല്ലാ ബാങ്കുകളിലും അവധിയാണ്)

ജനുവരി 6: ഗുരു ഗോവിന്ദ് സിംഗ് ജയന്തി (ഹരിയാനയിലും പഞ്ചാബിലും ഗുരു ഗോവിന്ദ് സിംഗ് ജയന്തി ദിനത്തിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.)

2025 ജനുവരിയിൽ 15 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; ബാങ്കിൽ പോവുന്നവർ ഈ ലിസ്റ്റ് നോക്കണേ.....

ജനുവരി 11: രണ്ടാം ശനിയാഴ്ച (മാസത്തിലെ രണ്ടാം ശനിയാഴ്ച രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും.)

ജനുവരി 12: ഞായറാഴ്ചയും സ്വാമി വിവേകാനന്ദ ജയന്തിയും (ഞായറാഴ്ച എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും. ഇതേ ദിവസം തന്നെയാണ് സ്വാമി വിവേകാനന്ദ ജയന്തിയും.)

ജനുവരി 14: മകരസംക്രാന്തിയും പൊങ്കലും (മകരസംക്രാന്തിയും പൊങ്കലും പ്രമാണിച്ച് ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.)

ജനുവരി 15: തിരുവള്ളുവർ ദിനം, മാഗ് ബിഹു, മകരസംക്രാന്തി (തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തരം പ്രാദേശിക ആഘോ
ഷങ്ങൾ നടക്കുന്നതിനാൽ ബാങ്ക് പ്രവർത്തിക്കില്ല.)

ജനുവരി 16: ഉജ്ജവർ തിരുനാൾ (ഉജ്ജവർ തിരുനാൾ പ്രമാണിച്ച് തമിഴ്‌നാട്ടിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.)

ജനുവരി 19: ഞായറാഴ്ച (എല്ലാ ബാങ്കുകളും അവധിയാണ്)

ജനുവരി 22: ഇമോയിൻ (മണിപ്പൂരിലെ ഇമോയിൻ ഫെസ്റ്റിവൽ നടക്കുന്നതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല)

ജനുവരി 23: നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി (നേതാജിയുടെ ജന്മവാർഷികം ആയതിനാൽ മണിപ്പൂർ, ഒഡീഷ, പഞ്ചാബ്, സിക്കിം, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ, ഡൽഹി എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.)

ജനുവരി 25: നാലാം ശനിയാഴ്ച (എല്ലാ ബാങ്കുകൾക്കും അവധിയാണ്)

ജനുവരി 26: റിപ്പബ്ലിക് ദിനം (റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം എല്ലാ ബാങ്കുകൾക്കും അവധിയാണ്)

ജനുവരി 30: സോനം ലോസർ (ഈ ആഘോഷം സിക്കിമിലാണ്. അതിനാൽ അവിടെ ബാങ്കുകൾക്ക് അവധിയായിരിക്കും.)

ഈ അവധി ദിവസങ്ങളിൽ ബാങ്കിംഗ് പ്രവർത്തനങ്ങൾ തടസ്സപ്പെട്ടേക്കാം. അവധി ദിനങ്ങൾ ഏതെന്ന് പരിശോധിച്ച് നിങ്ങളുടെ ബാങ്കിം​ഗ് ഇടപാടുകൾ പ്ലാൻ ചെയ്യുന്നതാണ് നല്ലത്. കേരളത്തിൽ ശനിയും ഞായറും ഒഴിച്ചു നിർത്തിയാൽ 1 ദിവസമാണ് അധികമായി അവധി വരുന്നത്. ജനുവരി 2ന് മന്നം ജയന്തിക്ക് മാത്രം. റിപ്പബ്ലിക്ക് ദിനം ഞായറാഴ്ചയായതിനാൽ പ്രത്യേകം അവധിയായി കണക്കാക്കാൻ സാധിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X