സ്കൂൾ തുറക്കാറായി, അതെ 2025 ജൂൺ മാസത്തിലേക്ക് അടുക്കുന്നു. ജൂണിൽ നിങ്ങളുടെ ബാങ്ക് ഇടപാടുകളെല്ലാം പ്ലാൻ ചെയ്തോ? റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2025 ജൂണിലെ ഔദ്യോഗിക ബാങ്ക് അവധി ദിനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇത്തവണ ജൂണിൽ മൊത്തം 12 അവധി ദിവസങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ബക്രീദ് മുതൽ മറ്റ് പ്രാദേശിക ആഘോഷങ്ങളുടെ അവധികളും, വാരാന്ത്യ അവധി ദിവസങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ എല്ലാ പൊതു, സ്വകാര്യ ബാങ്കുകൾക്കും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ അവധിയാണ്. മാത്രമല്ല മാസത്തിലെ എല്ലാ ഞായറാഴ്ചകളും ബാങ്കുകൾക്ക് അവധിയാണ്.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത പ്രാദേശിക ആഘോഷങ്ങൾ നടക്കാറുണ്ട്. അത്തരം ആഘോഷങ്ങൾക്ക് ആ സ്ഥലങ്ങൾ അല്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് ബാങ്ക് അവധി പ്രഖ്യാപിക്കാറുണ്ട്. എന്നാൽ രാജ്യത്തെ പൊതു അവധികൾക്ക് രാജ്യവ്യാപകമായിട്ട് ബാങ്കുകൾ അവധിയായിരിക്കും.
ബാങ്ക് ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്നവർ ഈ അവധി ദിനങ്ങൾ തിരിച്ചറിയണം. അവധി ദിനങ്ങൾ പ്ലാൻ ചെയ്തതിനു ശേഷം മാത്രം ബാങ്കിൽ നേരിട്ടെത്തി ഇടപാടുകൾ നടത്താവുന്നതാണ്. 2025 ജൂൺ മാസത്തിലെ മൊത്തം ബാങ്ക് അവധികൾ അറിയാം, ലിസ്റ്റ് ഇതാ..;

2025 ജൂണിലെ ബാങ്ക് അവധി ദിനങ്ങൾ
ജൂൺ 1 ( ഞായർ ) : എല്ലാ മാസവും ഞായർ ദിവസം ഇന്ത്യയിലുടനീളം ബാങ്കുകൾ അടച്ചിരിക്കും.
ജൂൺ 6 (വെള്ളി) : ഈദ്-ഉൽ-അദ്ഹ (ബക്രീദ്) - ഈ ദിനം കേരളത്തിലെ ബാങ്കുകളെല്ലാം അവധിയായിരിക്കും.
ജൂൺ 7 (ശനി) : ബക്രി ഐഡി (ഐദ്-ഉസ്-സുഹ) - ഇന്ത്യയിലുടനീളെ എല്ലാ ബാങ്കുകൾക്ക് ഈ ദിവസം അവധിയായിരിക്കും.
ജൂൺ 8 (ഞായർ) : ആഴ്ചയിലെ എല്ലാ ഞായറാഴ്ചയും ഇന്ത്യയിലുടനീളം ബാങ്കുകൾക്കെല്ലാം അവധിയാണ്.
ജൂൺ 11 (ബുധൻ): സന്ത് ഗുരു കബീർ ജയന്തി / സാഗ ദവ - ഇത് പ്രാദേശിക ആഘോഷങ്ങളാണ്. അതിനാൽ സിക്കിമിലും ഹിമാചൽ പ്രദേശിലും ഈ ദിവസം ബാങ്കുകൾ അടച്ചിരിക്കും.
ജൂൺ 14 (ശനി): രണ്ടാം ശനിയാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകളും അടച്ചിരിക്കും.
ജൂൺ 15 (ഞായർ) : എല്ലാ ഞായറാഴ്ചയും ഇന്ത്യയിലുടനീളം ബാങ്കുകൾ അടച്ചിരിക്കും.
ജൂൺ 22 (ഞായർ): എല്ലാ മാസവും ഞായർ ദിവസം ഇന്ത്യയിലുടനീളം ബാങ്കുകൾ അടച്ചിരിക്കും.
ജൂൺ 27 (വെള്ളിയാഴ്ച): രഥയാത്ര / കാങ് (രഥജാത്ര) എന്നീ പ്രാദേശിക ആഘോഷം നടക്കുന്നതിനാൽ ഒഡിഷയിലും മണിപ്പൂരിലും ബാങ്കുകൾ അടച്ചിരിക്കും.
ജൂൺ 28 (ശനി) : ഇത് നാലാം ശനിയാഴ്ചയാണ്. അതിനാൽ ഇന്ത്യയിലുടനീളം എല്ലാ ബാങ്കുകളും അടച്ചിടും.
ജൂൺ 29 (ഞായർ): ആഴ്ചയിലെ എല്ലാ ഞായർ ദിവസവും ഇന്ത്യയിലുടനീളം എല്ലാ ബാങ്കുകളും അടച്ചിരിക്കും.
ജൂൺ 30 (തിങ്കളാഴ്ച) : റെംന നി എന്നാൽ മിസോറാമിൻ്റെ സമാധാന ദിനമാണ്. ഇത്തവണ 37ാമത് റെംന നി ആനിവേഴ്സറിയാണ് നടക്കുക. അതിനാൽ ഈ ദിനം മിസോറാമിൽ ബാങ്കുകൾ അടച്ചിടും.
ബാങ്കുകൾ അടിച്ചിട്ടാലും വിഷമിക്കേണ്ട..
അവധി ദിനങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല. പക്ഷേ ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാവില്ല. അതിനാൽ പൊതു അവധി ദിവസങ്ങളിലും നിങ്ങൾക്ക് ഓൺലൈൻ അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാം. മാത്രമല്ല അടിയന്തര സാഹചര്യങ്ങളിൽ പണം പിൻവലിക്കാൻ എടിഎം വഴിയും പതിവുപോലെ സാധിക്കും. ഒപ്പം യുപിഐ ഇടപാടുകളും തുടരാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications