അവധി ദിനങ്ങള്‍ അറിയാത്തതിനാല്‍ പല ബാങ്ക് ഇടപാടുകാരും ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. ബ്രാഞ്ചുകളിലെത്തുമ്പോഴാകും അന്ന് അവധിയാണെന്നറിയുന്നത്. ഇതോടെ കുഴങ്ങും.

ഈ നിസ്സഹായത ഒഴിവാക്കാനുള്ള ഏക വഴി അവധി ദിനങ്ങള്‍ മുന്‍കൂട്ടി അറിയുക എന്നതാണ്. മതപരവും പ്രദേശികവുമായ ഉത്സവങ്ങള്‍ ധാരാളമുള്ള മാര്‍ച്ചില്‍ പ്രത്യേകിച്ചും.
ഈ മാസം ആരംഭിച്ചത് തന്നെ ഹോളി അവധിയോടെയാണ് (മാര്‍ച്ച് 3,4). മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ബുധനാഴ്ച ബാങ്ക് അവധിയാണ്. അതേസമയം കേരളത്തില്‍ മാര്‍ച്ച് 4 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
മാര്‍ച്ച് 21 ന് ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് (ചാന്ദ്രദര്ശനത്തിന് വിധേയമായി) രാജ്യമെമ്പാടും അവധിയായിരിക്കും. കേരളത്തില്‍ മാര്‍ച്ച് 20 നും 21 നും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല.
ഇത് കൂടാതെ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും എല്ലാ ഞായറാഴ്ചകളിലും ബാങ്കുകള്‍ അടച്ചിടും.
മറ്റ് സംസ്ഥാനങ്ങളിലെ ബാങ്ക് അവധി ദിനങ്ങള്‍
2026 മാര്‍ച്ചില്‍ ഒന്നിലധികം ദിനങ്ങളില്‍ ബാങ്ക് അവധിയാണ്.സംസ്ഥാനം അനുസരിച്ച് അവധികള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. മാര്‍ച്ച് 2 (തിങ്കളാഴ്ച) ഹോളി ദഹന്‍ ദിനത്തോടെയാണ് അവധി കലണ്ടര്‍ ആരംഭിക്കുന്നത്. അന്ന് ഉത്തര്‍പ്രദേശില്‍ ബാങ്കുകള്‍ അടച്ചിട്ടു.
തുടര്‍ന്ന് മാര്‍ച്ച് 3 ന് (ഹോളി - ദിവസം 1), മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്, പശ്ചിമ ബംഗാള്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും മാര്‍ച്ച് 4 (ഹോളി - ദിവസം 2), ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, തമിഴ്നാട്, മറ്റ് സംസ്ഥാനങ്ങളിലും ബാങ്ക് അവധിയായി.
ചാപ്ചാര്‍ കുട് കാരണം മാര്‍ച്ച് 13 (വെള്ളിയാഴ്ച) മിസോറാമില്‍ ബാങ്ക് അവധിയായിരിക്കും. ഷാബ്-ഇ-ഖദ്റിന് ജമ്മു & കശ്മീരിലെ ബാങ്കുകള്‍ക്ക് മാര്‍ച്ച് 17 നും ഉഗാദി, ഗുഡി പഡ്വ, നവരാത്രി എന്നിവ കാരണം മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗോവ, സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് മാര്‍ച്ച് 19 (വ്യാഴാഴ്ച) നും അവധിയാണ്.
മാര്‍ച്ച് 20 (വെള്ളിയാഴ്ച) ജുമാത്-ഉല്-വിദയ്ക്ക് ജമ്മു & കശ്മീര്‍, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടച്ചിടും. തുടര്‍ന്ന് മാര്‍ച്ച് 21 (ശനി) ന് ഈദ് അല്‍-ഫിത്തര്‍ വരും.ഈ ദിവസം 25-ലധികം സംസ്ഥാനങ്ങളില്‍ ബാങ്ക് അവധിയാണ്.
പിന്നീട്, മാര്‍ച്ച് 26 (വ്യാഴാഴ്ച) ന് രാമനവമി. ഈ ദിവസം മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, പശ്ചിമ ബംഗാള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം സംസ്ഥാനങ്ങളിലും മാര്‍ച്ച് 31 (ചൊവ്വാഴ്ച) ന് മഹാവീര്‍ ജയന്തിയോടനുബന്ധിച്ച് തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ഈ സേവനങ്ങള്‍ ലഭ്യമാകും
അതേസമയം ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
- എടിഎമ്മുകള്‍/എഡിഡബ്ലുഎംഎസ് (ഡെപ്പോസിറ്റുകള്‍ക്കും പണം പിന്‍വലിക്കാനും)
- യുപിഐ, യോനോ, മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ വഴിയും ഇടപാടുകള്‍ സാധ്യമാകും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
