ഇന്ന് മെയ് 1ന് ബാങ്ക് അവധിയാണോ? നിങ്ങൾ ബാങ്കിലേക്ക് പോകുവാൻ തയ്യാറെടുക്കുകയാണോ? എങ്കിൽ ഇന്ന് ബാങ്കുകൾ തുറന്നു പ്രവർത്തിക്കില്ല. 2025 മെയ് മാസത്തിൽ മൊത്തം 12 ദിവസത്തോളം ബാങ്കുകൾ പ്രവർത്തിക്കില്ല. രാജ്യ വ്യാപകമായിട്ടുള്ള അവധികളും വിവിധ പ്രാദേശിക അവധികളും വാരാന്ത്യ അവധികളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. അതിനാൽ ഈ മാസം ബാങ്ക് ഇടപാടുകൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ ആദ്യം ബാങ്ക് അവധികളെ കുറിച്ചും മനസിലാക്കുക.
ബുദ്ധ പൂർണിമ, തൊഴിലാളി ദിനം , മഹാറാണ പ്രതാപ് ജയന്തി, രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനം തുടങ്ങി നിരവധി ആഘോഷങ്ങളാണ് ഈ മെയ് മാസത്തിൽ നടക്കാനിരിക്കുന്നത്. ഇവയിൽ പല ആഘോഷങ്ങളും രാജ്യത്തിലെ ചില സംസ്ഥാനങ്ങളിൽ മാത്രം ആഘോഷിക്കുന്നു. 2025 മെയ് മാസത്തിലെ സാമ്പത്തിക ഇടപാടുകൾ പ്ലാൻ ചെയ്യുന്നതിനായി ബാങ്ക് അവധികളുടെ സമ്പൂർണ കലണ്ടർ പരിശോധിക്കാം;
2025 മെയ് മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ:
മെയ് 1, 2025 (വ്യാഴം) - മഹാരാഷ്ട്ര ദിനവും, മെയ് ദിനവും (തൊഴിലാളി ദിനം)
ഈ ദിവസും രാജ്യം തൊഴിലാളി ദിനമായി ആഘോഷിക്കുന്നു. അതിനാൽ കേരളം, ബേലാപൂർ, കർണാടക, തമിഴ്നാട്, അസ്സാം, ആന്ധ്രാപ്രദേശ്, ഹൈദരാബാദ്, തെലങ്കാന, മണിപ്പൂർ, കൊൽക്കത്ത, ഗോവ, ബിഹാർ എന്നിവിടങ്ങളിലെല്ലാം ബാങ്കുകൾ അവധിയാണ്. മാത്രമല്ല മഹാരാഷ്ട്ര ദിനം ആചരിക്കുന്നതിനാൽ മഹാരാഷ്ട്രയിലും ഇന്ന് ബാങ്ക് അവധിയായിരിക്കും.
മെയ് 4, 2025 (ഞായർ) - ഇന്ന് രാജ്യ വ്യാപകമായി ബാങ്ക് അവധിയാണ്.
മെയ് 9, 2025 (വെള്ളി) - രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനം
ഈ ദിനം കൊൽക്കത്തയിലെ ബാങ്കുകളെല്ലാം അവധിയായിരിക്കും.

മെയ് 10, 2025 (ശനിയാഴ്ച) - ഇന്ന് രണ്ടാം ശനിയാഴ്ച രാജ്യത്തെ വിവിധ ബാങ്കുകൾ അവധിയാണ്.
മെയ് 11, 2025 (ഞായർ) - ഇന്ന് ഞായറാഴ്ച എല്ലാ ബാങ്കുകളും അവധിയായിരിക്കും.
മെയ് 12, 2025 (തിങ്കൾ) - ഇന്ന് ബുദ്ധപൂർണ്ണിമ ആചരിക്കുന്നു.
അഗർത്തല, ഐസ്വാൾ, ബേലാപൂർ, ഭോപ്പാൽ, ഡെറാഡൂൺ, ഇറ്റാനഗർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, റാഞ്ചി, ഷിംല, ശ്രീനഗർ എന്നിവിടങ്ങളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.
മെയ് 16, 2025 (വെള്ളി) - സംസ്ഥാന ദിനം ആചരിക്കുന്നു
ഈ ദിവസം സിക്കിമിൻ്റെ സംസ്ഥാന ദിനമായതിനാൽ ബാങ്കുകൾ അടച്ചിരിക്കും.
മെയ് 18, 2025 (ഞായർ)- ഇന്ന് വാരാന്ത്യ അവധിയാണ്.
മെയ് 24, 2025 (ശനി) - ഇന്ന് നാലാം ശനിയാഴ്ചയാണ്, വിവിധ ബാങ്കുകൾക്ക് അവധിയാണ്.
മെയ് 25, 2025 (ഞായർ) - ഇന്ന് ഞായറാഴ്ച വാരാന്ത്യ അവധിയാണ്.
മെയ് 26, 2025 (തിങ്കൾ) - കാസി നസ്രുൽ ഇസ്ലാമിൻ്റെ ജന്മദിനം
കാസി നസ്രുൾ ഇസ്ലാമിന്റെ ജന്മദിനം ആഘോഷിക്കുന്നതിനാൽ ഈ ദിവസം ത്രിപുരയിലെ ബാങ്കുകൾ അടച്ചിരിക്കും.
മെയ് 29, 2025 (വ്യാഴം) - മഹാറാണ പ്രതാപ് ജയന്തി
ഈ ദിവസം മഹാറാണ പ്രതാപ് ജയന്തി ആചരിക്കുന്നതിനായി ഹിമാചൽ പ്രദേശിൽ ബാങ്കുകൾ അടച്ചിടും.
ഇതാണ് മെയ് മാസത്തിലെ ബാങ്ക് അവധി കലണ്ടർ. ബാങ്കിൽ നേരിട്ട് പോവേണ്ട ആവശ്യമില്ലാത്തവർക്ക് ഓൺലൈൻ സേവനങ്ങളെ ആശ്രയിക്കാം. മാത്രമല്ല ചെറിയ തുക പിൻവലിക്കാൻ എടിഎം സേവനങ്ങൾ ഉപയോഗിക്കാം. ഓൺലൈൻ, എടിഎം മറ്റു ഡിജിറ്റൽ സേവനങ്ങൾക്കൊന്നും ഈ ദിവസങ്ങളിൽ തടസ്സമില്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?



Click it and Unblock the Notifications