ഇന്ത്യയിലെ എല്ലാ പൊതു അവധികളും, വിവിധ പ്രാദേശിക അവധികളും ബാങ്ക് പ്രവർത്തനത്തെ തടസ്സപ്പെടുത്താറുണ്ട്. സാമ്പത്തിക ഇടപാടുകൾ, പ്രത്യേകിച്ച് ബാങ്ക് ഇടപാടുകൾ നടത്താൻ പ്ലാൻ ചെയ്യുന്നവർ ജൂലൈ മാസത്തിൽ വരാനിരിക്കുന്ന ബാങ്ക് അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം. ജൂലൈയിൽ മൊത്തം 13 ദിവസത്തോളം ബാങ്കുകൾ അടഞ്ഞിരിക്കും. നിങ്ങൾ എന്നാണ് ബാങ്കിൽ പോവാൻ പദ്ധതിയിടുന്നത്?
പ്രാദേശിക ആഘോഷങ്ങൾ, മതപരമായ പരിപാടികൾ, പൊതു അവധികൾ എന്നിവക്കു പുറമേ വാരാന്ത്യ അവധികളും ഇതിൽ ഉൾപ്പെടുന്നു. മാസത്തിലെ എല്ലാ ഞായറാഴ്ചയും ബാങ്ക് അവധിയാണ്. മാത്രമല്ല മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ പൊതു അവധി ദിനങ്ങൾ ആചരിക്കും. ഷെഡ്യൂൾ ചെയ്തതും അല്ലാത്തതുമായ ബാങ്കുകൾക്കെല്ലാം ഈ അവധി ദിനങ്ങൾ ബാധകമാണ്.
ഫണ്ട് ട്രാൻസ്ഫറുകൾ, അക്കൗണ്ട് ബാലൻസുകൾ പരിശോധിക്കൽ, ബിൽ പേയ്‌മെന്റുകൾ, വായ്പാ അപേക്ഷകൾ എന്നിവയുൾപ്പെടെ മിക്ക ബാങ്കിംഗ് പ്രവർത്തനങ്ങളും ഇപ്പോൾ ഓൺലൈനായി ചെയ്യാനുള്ള സൗകര്യമുണ്ട്. നെറ്റ് ബാങ്കിംഗും, മൊബൈൽ ആപ്പുകളും ഉണ്ടെങ്കിലും ബാങ്കിൽ നേരിട്ട് പോവേണ്ട ആവശ്യങ്ങൾ വരുമ്പോൾ അവധി ദിനങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം.
അതായത് കെവൈസി വിവരങ്ങളിലേക്കുള്ള അപ്‌ഡേറ്റുകൾ, പണം പിൻവലിക്കൽ അല്ലെങ്കിൽ നിക്ഷേപങ്ങൾ, ലോക്കർ ആക്‌സസ്, ജോയിന്റ് അക്കൗണ്ട്, അക്കൗണ്ട് ക്ലോഷർ ആശങ്കകൾ എന്നിവക്കെല്ലാം ബാങ്കിൽ നേരിട്ട് പോവണം.

2025 ജൂലൈയിലെ ബാങ്ക് അവധി ദിവസങ്ങൾ
ജൂലൈ മാസത്തിൽ ഏകദേശം 13 ദിവസങ്ങൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല. ഖാർച്ചി പൂജ , ഗുരു ഹർഗോബിന്ദ് ജിയുടെ ജന്മദിനം , ബെഹ് ദീൻഖ്ലാം , ഹരേല, യു തിരോത് സിംഗിന്റെ ചരമവാർഷികം, കെർ പൂജ, ഡ്രുക്പ ത്ഷേ-സി തുടങ്ങിയ ദിവസങ്ങളിൽ ബാങ്കുകൾ അവധിയായിരിക്കും.
2025 ജൂലൈ 3, വ്യാഴാഴ്ച: ഈ ദിനത്തിൽ ഖാർച്ചി പൂജയോടനുബന്ധിച്ച് ത്രിപുരയിൽ ബാങ്കുകൾ പ്രവർത്തിക്കില്ല.
2025 ജൂലൈ 5, ശനിയാഴ്ച: ഗുരു ഹർഗോവിന്ദ് ജിയുടെ ജന്മദിനം ആഘോഷിക്കുന്നതിനാൽ ഈ ദിവസം ജമ്മുവിലും ശ്രീനഗറിലും ബാങ്കുകൾ അടച്ചിരിക്കും. ഇതും പൊതു അവധിയില്ല.
2025 ജൂലൈ 6, ഞായറാഴ്ച : മാസത്തിലെ എല്ലാ ഞായറാഴ്ചയും പൊതു അവധിയായി കണക്കാക്കുന്നു. അതിനാൽ ബാങ്ക് അവധിയാണ്.
2025 ജൂലൈ 12, ശനിയാഴ്ച: മാസത്തിലെ രണ്ടാം ശനിയാഴ്ച ബാങ്കുകൾ രാജ്യത്തുടനീളം അവധിയാണ്.
2025 ജൂലൈ 13, ഞായറാഴ്ച : മാസത്തിലെ എല്ലാ ഞായറാഴ്ചയും രാജ്യത്തുടനീളം അവധിയാണ്.
2025 ജൂലൈ 14, തിങ്കളാഴ്ച : ബെഹ് ദീൻഖ്ലാം ദിനത്തിൽ മേഘാലയയിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.
2025 ജൂലൈ 16, ബുധനാഴ്ച : ഈ ദിവസം ഉത്തരാഖണ്ഡിൽ ഹരേല ദിനം ആഘോഷിക്കുന്നതിനാൽ എല്ലാ ബാങ്കുകളും അടച്ചിരിക്കും.
2025 ജൂലൈ 17, വ്യാഴാഴ്ച : യു ടിറോട്ടിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് മേഘാലയയിലെ ബാങ്കുകൾ ഈ ദിവസം അടച്ചിരിക്കും.
2025 ജൂലൈ 19, ശനിയാഴ്ച : കേർ പൂജയോടനുബന്ധിച്ച് ത്രിപുരയിൽ ഈ ദിവസം ബാങ്കുകൾ അടച്ചിരിക്കും.
2025 ജൂലൈ 20, ഞായറാഴ്ച : ഈ ദിവസം രാജ്യത്തെ എല്ലാ ബാങ്കുകളും അവധിയാണ്.
2025 ജൂലൈ 26, ശനിയാഴ്ച : നാലാം ശനിയാഴ്ച എല്ലാ ബാങ്കുകൾക്കും അവധിയാണ്.
2025 ജൂലൈ 27, ഞായറാഴ്ച : എല്ലാ ഞായറാഴ്ചയും ബാങ്ക് അടച്ചിടും.
2025 ജൂലൈ 28, തിങ്കളാഴ്ച : ഡ്രുക്പ ത്ഷേ-സി ദിനത്തിൽ സിക്കിമിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.
2025ൽ ജൂലൈ മാസത്തിൽ വാരാന്ത്യ അവധി മാറ്റി നിർത്തിയാൽ കേരളത്തിൽ മറ്റു ബാങ്ക് അവധികളൊന്നുമില്ല. ഇത്തവണ കൂടുതലും പ്രാദേശിക അവധികളാണ്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications