ഒക്ടോബറിൽ ബാങ്കിൽ പോകുന്നവർ ഒന്ന് ശ്രദ്ധിക്കണെ, 12 ദിവസം അവധിയാണ്, അറിയേണ്ടതെല്ലാം
ഒക്ടോബർ മാസം ബാങ്ക് ഇടപാടുകൾ നടത്താൻ പ്ലാനിടുന്നുണ്ടോ നിങ്ങൾ? ആഘോഷങ്ങളും അവധികളും നിറഞ്ഞ മാസമാണ് ഒക്ടോബർ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒക്ടോബറിൽ 10-ൽ അധികം ദിവസങ്ങൾ ബാങ്കുകൾ അടഞ്ഞ് കിടക്കും. സംസ്ഥാനങ്ങൾക്കും ആഘോഷങ്ങൾക്കും അനുസരിച്ച് അവധിയിൽ മാറ്റം വരുമെങ്കിലും ഗാന്ധിജയന്തി, നവരാത്രി തുടങ്ങി രാജ്യം മുഴുവൻ ബാധകമാകുന്ന അവധികൾ വേറയുമുണ്ട്.
ബാങ്കുമായി ബന്ധപ്പെടേണ്ട നിങ്ങളുടെ ആവശ്യങ്ങൾ ഏതൊക്കെയെന്ന് നോക്കിയ ശേഷം ഒക്ടോബർ മാസത്തെ ഇടപാടുകൾ എങ്ങനെ വേണമെന്ന് കൃത്യമായി ഇപ്പോഴേ പ്ലാൻ ചെയ്യാം. ഏതെല്ലാം ദിവസങ്ങളിലാണ് ബാങ്ക് അവധി , ഇത് എവിടെയൊക്കെയാണ് എന്ന് പരിശോധിക്കാം.

ഒക്ടോബർ 2: ഗാന്ധി ജയന്തി ദിവസമാണിത്. വർഷങ്ങളായി ഈ ദിവസം രാജ്യ വ്യാപകമായി ബാങ്ക് അവധിയാണ്. ഒക്ടോബർ 2 ബുധനാഴ്ചയാണ്. ബാങ്കിനു മാത്രമല്ല സ്കൂളുകൾക്കും ഗാന്ധി ജയന്തിക്ക് അവധിയാണ്. അതിനു ശേഷം മൂന്ന് ദിവസം മാത്രമാണ് ബാങ്ക് പ്രവർത്തിക്കുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിലെ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും. എന്നാൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഒക്ടോബർ 3 നവരാത്രി ആരംഭം ആയതിനാൽ ബാങ്ക് അവധിയുണ്ട്. ഒക്ടോബർ 6ന് ഞായറാഴ്ചയാണ് അന്ന് സ്വാഭാവികമായും ബാങ്ക് പ്രവർത്തിക്കില്ല.
ഒക്ടോബർ 10 മുതൽ 13 വരെ 4 വരെ ദിവസം ബാങ്ക് അവധിയുണ്ട്. കേരളത്തിൽ 2 ദിവസം മാത്രമാണ് ഈ ദിവസങ്ങളിൽ ബാങ്ക് അവധി ബാധകം.
ഒക്ടോബർ10ന് വെസ്റ്റ് ബംഗാൾ, അസാം, ത്രിപുര, ഒഡീഷ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിൽ മഹാ സപ്തമി ആഘോഷമായതിനാൽ ബാങ്ക് അവധിയാണ്. ഒക്ടോബർ 11നാണ് വെസ്റ്റ് ബംഗാൾ, അസാം, ഒഡീഷ, ത്രിപുര, ഝാർഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ മഹാനവമി ആഘോഷിക്കുന്നത്. ആയതിനാൽ അന്ന് ഈ സംസ്ഥാനങ്ങളിലെ ബാങ്കുകളും അവധിയാണ്. ഒക്ടോബർ 12 ന് ഇന്ത്യയിൽ വ്യാപകമായി ദസറ ആഘോഷം നടക്കുന്നു. അതിനാൽ അന്നും ബാങ്ക് അവധിയാണ്. അതു കഴിഞ്ഞ് ഒക്ടോബർ 13 ഞായറാഴ്ചയായതിനാൽ അന്നും ബാങ്ക് അവധിയാണ്.
ഒക്ടോബർ 17: അസാമിൽ കടി ബിഹു എന്ന ആഘോഷം നടക്കുന്നു. അതിനാൽ ആ ദിവസം അസാമിൽ ബാങ്ക് പ്രവർത്തിക്കില്ല. അസാമിലെ പ്രശംസ്തമായ ആഘോഷങ്ങളിലൊന്നാണ് ഇത്. മാത്രമല്ല കർണാടകയിൽ വാൽമീകി ജയന്തി ആഘോഷിക്കുന്നും ഇതേ ദിവസമാണ്. കർണാടകയിലെ ബാങ്കുകൾക്കും ഒക്ടോബർ 17ന് അവധിയാണ്.
ഒക്ടോബർ 26: ജമ്മു ആന്റ് കാശ്മീരിൽ അസഷൻ ഡേ ആഘോഷിക്കുന്നു. ഈ ദിവസം ബാങ്കുകൾ പൂർണമായും പ്രവർത്തിക്കില്ല. മാത്രമല്ല നാലാം ശനിയാഴ്ച കൂടിയാണ്. ഒക്ടോബർ 27ന് ഞായറാഴ്ച അവധിയുണ്ട്. ഒക്ടോബർ 31ന് ദീപാവലിയുടെ അവധിയും രാജ്യ വ്യാപകമായി ബാധകമാണ്.

കേരളത്തിലെ ബാങ്ക് അവധികൾ
ഒക്ടോബർ 2 ന് ശേഷം ഒക്ടോബർ 6ന് ഞായറാഴ്ചയും അവധിയുണ്ട്. കേരളത്തിൽ ഒക്ടോബർ 12നാണ് മഹാനവമി ആഘോഷം. അതു കഴിഞ്ഞ് 13 ഞായറാഴ്ച വിജയ ദശമിയും. ഈ രണ്ട് ദിവസം കേരളത്തിൽ ബാങ്ക് അവധിയാണ്. മാത്രമല്ല ഒക്ടോബർ 12 രണ്ടാം ശനിയാഴ്ചയാണ്.
13 ന് ശേഷം ഒക്ടോബർ 20 ഞായറാഴ്ചയാണ് ബാങ്ക് അവധി. 13 മുതൽ 20 വരെ ഒരാഴ്ച കേരളത്തിലെ ബാങ്കുകൾ പൂർണമായും തുറന്നു പ്രവർത്തിക്കും. അടുത്ത അവധി വരുന്നത് ഒക്ടോബർ 27നാണ്. അതും ഞായറാഴ്ചയാണ്. ഒക്ടോബർ 27 കഴിഞ്ഞാൽ ഒക്ടോബർ 31 ന് ബാങ്ക് അവധിയുണ്ട്. അന്നാണ് ദീപാവലി ആഘോഷിക്കുന്നത്. അതിനാൽ ഒക്ടോബർ 31 വ്യാഴാഴ്ച ദീപാവലി അവധിയാണ്.


Click it and Unblock the Notifications


