രാജ്യം ദീപാവലി ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ്. വർണ്ണശബളമായ ആഘോഷങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ അരങ്ങേറാൻ ഇരിക്കുന്നത്. 'പ്രകാശത്തിന്റെ ഉത്സവം' എന്നറിയപ്പെടുന്ന ദീപാവലി ആഘോഷം ഈ വർഷം ഒക്ടോബർ 20-നാണ്. നാളെ, ഒക്ടോബർ 18 മുതൽ ആഘോഷങ്ങൾക്ക് തിരി കൊളുത്തും. എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ ഒക്ടോബർ 20-ന് ശേഷവും ദീപാവലിയുമായി ബന്ധപ്പെട്ട പ്രത്യേക ആചാരങ്ങളും ആഘോഷങ്ങളും ഉണ്ടാകും. ഈ സാഹചര്യത്തിൽ ബാങ്കുകൾക്ക് അവധിയുണ്ടാകും.
കേരളത്തിലും ദീപാവലി ഒരു പ്രധാന ആഘോഷമാണെങ്കിലും, മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് വമ്പൻ ആഘോഷങ്ങളോ പ്രത്യേക പൂജകളോ ഉണ്ടാവാറില്ല. എങ്കിലും പടക്കം പൊട്ടിച്ച് ആഘോഷിക്കാൻ മലയാളികൾ മറക്കാറില്ല.
സത്യത്തിൽ, ദീപാവലിയോട് അനുബന്ധിച്ച് എത്ര ദിവസങ്ങളിൽ രാജ്യത്തെ ബാങ്കുകൾ പ്രവർത്തിക്കില്ല? ഒപ്പം, കേരളത്തിൽ ഏതെല്ലാം ദിവസങ്ങളിൽ ബാങ്ക് അവധിയുണ്ടെന്നും അറിയാം.
ദീപാവലിക്ക് ബാങ്ക് അവധി
നാളെ മുതൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ദീപാവലിയുമായി ബന്ധപ്പെട്ട് ആഘോഷങ്ങൾ നടക്കുന്നതിനാൽ ബാങ്കുകൾക്ക് അവധിയുണ്ടായിരിക്കും. ഓരോ അവധിയും അറിയാം;
ഒക്ടോബർ 18, ശനിയാഴ്ച : കതി ബിഹു ആഘോഷം നടക്കുന്നതിനാൽ അസമിലെ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ ബാങ്കുകൾ പ്രവർത്തിക്കും.
ഒക്ടോബർ 19, ഞായർ : ഞായറാഴ്ച ബാങ്കുകൾക്ക് പൊതു അവധിയാണ്.

ഒക്ടോബർ 20, തിങ്കൾ : ദീപാവലി ആഘോഷിക്കുന്നതിനാൽ ബാങ്ക് അവധിയാണ്. കേരളം ഉൾപ്പെടെ ത്രിപുര, ഗുജറാത്ത്, മിസോറാം, കർണാടക, മധ്യപ്രദേശ്, ചണ്ഡീഗഢ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, അസം, തെലങ്കാന, അരുണാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, നാഗാലാൻഡ്, പശ്ചിമ ബംഗാൾ, ഡൽഹി, ഗോവ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മേഘാലയ, ഹിമാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെല്ലാം ബാങ്കുകൾ പ്രവർത്തിക്കില്ല.
ഒക്ടോബർ 21, ചൊവ്വാഴ്ച : ദീപാവലി അമാവാസി (ലക്ഷ്മി പൂജ), ദീപാവലി, ഗോവർദ്ധൻ പൂജ എന്നിവ നടക്കുന്നതിനാൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, സിക്കിം, മണിപ്പൂർ, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയുണ്ട്.
ഒക്ടോബർ 22, ബുധനാഴ്ച : ഗോവർദ്ധൻ പൂജ, ലക്ഷ്മി പൂജ (ദീപാവലി), വിക്രം സംവത് പുതുവത്സരം എന്നിവ നടക്കുന്നതിനാൽ ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഉത്തരാഖണ്ഡ്, സിക്കിം, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബീഹാർ, പഞ്ചാബ്, തമിഴ്നാട്, എന്നിവിടങ്ങളിലെ ബാങ്കുകൾ പ്രവർത്തിക്കില്ല.
ഒക്ടോബർ 23, വ്യാഴം : ഭായ് ദൂജ്, ചിത്രഗുപ്ത് ജയന്തി, ലക്ഷ്മി പൂജ ഭ്രാത്രിദ്വിതിയ, നിംഗോൾ ചക്കൗബ എന്നിവ നടക്കുന്നതിനാൽ ഗുജറാത്ത്, സിക്കിം, മണിപ്പൂർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല.
ദീപാവലി പ്രമാണിച്ച് നിരവധി സംസ്ഥാനങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല. വാരാന്ത്യ അവധിക്കു പുറമേ, ദീപാവലിക്ക് ഒക്ടോബർ 20ന് മാത്രമാണ് കേരളത്തിലെ ബാങ്കുകൾക്ക് അവധിയുള്ളത്. എങ്കിലും ബാങ്കിൽ നേരിട്ട് പോയി ഇടപാടുകൾ നടത്താൻ പ്ലാൻ ചെയ്യുന്നവർ ഈ അവധി ദിനങ്ങളെ കുറിച്ച് അറിയണം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications