ഇന്ത്യയിൽ നവരാത്രി ആഘോഷങ്ങൾ അതിൻ്റെ അവസാനത്തിലേക്ക് അടുക്കുന്നു. സെപ്റ്റംബർ 22 തിങ്കളാഴ്ചയാണ് നവരാത്രി ആരംഭിച്ചത്. ഒക്ടോബർ 1ന് മഹാനവമിയും, ഒക്ടോബർ 2ന് വിജയദശമിയും ഗാന്ധി ജയന്തിയുമാണ്. അവധി ദിനങ്ങൾ തുടർച്ചയായി എത്തുമ്പോൾ ബാങ്കുകളുടെ പ്രവർത്തനം നടക്കാൻ സാധ്യതയില്ല. ഉത്സവങ്ങളും, ദേശീയ പൊതു അവധികളും ഒരുമിച്ച് എത്തുന്നതിനാൽ ഇന്ന് മുതൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾ അവധിയുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള ബാങ്കുകൾ ഏതൊക്കെ ദിവസങ്ങളിലാണ് അവധിയെന്ന് നേരത്തെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം, അവധി അറിയാതെ ബാങ്ക് ഇടപാടുകൾ പ്ലാൻ ചെയ്താൽ പണി പാളും.
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 5 വരെ ബാങ്ക് അവധി
ഈ 8 ദിവസത്തിനുള്ളിൽ ഏതെല്ലാം ദിവസങ്ങളിൽ ബാങ്ക് അവധിയുണ്ടെന്ന് പരിശോധിക്കാം;
സെപ്റ്റംബർ 28, ഞായർ : എല്ലാ ബാങ്കുകളും ഞായറാഴ്ച പൊതു അവധിയായിരിക്കും.
സെപ്റ്റംബർ 29, തിങ്കളാഴ്‌ച : അശ്വിൻ മാസത്തിൽ ആഘോഷിക്കുന്ന ദുർഗാ പൂജ ഉത്സവത്തിന്റെ ഏഴാം ദിവസമായ മഹാ സപ്തമി ആഘോഷം നടക്കുന്നതിനാൽ ത്രിപുര, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ആർബിഐയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകൾക്കും അവധിയാണ്.

സെപ്റ്റംബർ 30, ചൊവ്വ : നവരാത്രിയുടെ എട്ടാം ദിവസമായ ദുർഗാ പൂജ നടക്കുന്നതിനാൽ ഈ ദിവസം ത്രിപുര, ഒഡീഷ, അസം, മണിപ്പൂർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ് തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും.
ഒക്ടോബർ 1, ബുധനാഴ്ച: മഹാനവമി ദിവസമായ ഈ ദിവസത്തെ രാജ്യത്തെ എല്ലാ സ്ഥലങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കില്ല. പ്രധാനമായും കേരളം, കർണാടക, തമിഴ്നാട്, ത്രിപുര, ഒഡീഷ, സിക്കിം, അസം, അരുണാചൽ പ്രദേശ്, ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ, ബിഹാർ, ഝാർഖണ്ഡ്, മേഘാലയ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയാണ്. മഹാ നവമി, ദസറ, ആയുധപുജ, ദുർഗ പൂജ തുടങ്ങി ഓരോ സ്ഥലങ്ങളിലും വ്യത്യസ്ത ആഘോഷങ്ങളിലാണ് നവരാത്രി ഉത്സവം നടക്കുന്നത്.
ഒക്ടോബർ 2, വ്യാഴം : ഈ ദിവസമാണ് വിജയ ദശമി ആഘോഷിക്കുന്നത്. മാത്രമല്ല എല്ലാ വർഷവും ആഘോഷിക്കുന്ന ഗാന്ധി ജയന്തിയും ഈ ദിവസം തന്നെയാണ്. അതിനാൽ തന്നെ രാജ്യവ്യാപകമായി ഒക്ടോബർ 2ന് ബാങ്കുകൾ അടച്ചിടും.
ഒക്ടോബർ 3, വെള്ളി : ദുർഗ്ഗാ പൂജ (ദസൈൻ) നടക്കുന്നതിനാൽ സിക്കിമിൽ ബാങ്കുകൾ അടച്ചിരിക്കും.
ഒക്ടോബർ 4, ശനി : ഈ ദിവസവും സിക്കിമിൽ ദുർഗ്ഗാ പൂജ (ദസൈൻ) നടക്കുന്നതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല.
ഒക്ടോബർ 5, ഞായർ : മാസത്തിലെ എല്ലാം ഞായറാഴ്ചയും രാജ്യവ്യാപകമായി ബാങ്കുകൾ പ്രവർത്തിക്കില്ല.
ഈ ദിവസങ്ങളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയാണ്. എന്നാൽ വാരാന്ത്യ അവധികൾ ഒഴിവാക്കിയാൽ കേരളത്തിലെ ബാങ്കുകൾക്ക് ഒക്ടോബർ 1, 2 തിയ്യതികളിൽ മാത്രമേ അവധിയുള്ളൂ. ബാങ്ക് ഇടപാടുകൾ നിർബന്ധമായും നടത്താനുള്ളവർ നേരത്തെ തന്നെ ഈ അവധി ദിനങ്ങളെ കുറിച്ച് മനസിലാക്കുന്നത് നല്ലതാണ്. ഇനി ഓൺലൈൻ ഇടപാടുകളിലൂടെ കാര്യം സാധിക്കുമെങ്കിൽ അതിന് ഈ ബാങ്ക് അവധികൾ നിങ്ങളെ ബാധിക്കില്ലെന്നും അറിയിക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

തിങ്കളാഴ്‌ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications