ഏതു പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്യാൻ നമ്മളെ സഹായിക്കുന്നത് മികച്ച ഫിക്സഡ് ഡിപ്പോസിറ്റുകളാണ്. വിവിധ ബാങ്കുകൾ വിവിധതരത്തിലുള്ള ഡിപ്പോസിറ്റുകൾ ഉപഭോക്താക്കൾക്ക് വേണ്ടി നൽകാറുണ്ട്. ഇപ്പോഴത്തെ ബാങ്ക് ഓഫ് ബറോഡ 7.80% വരെ പലിശ ലഭിക്കുന്ന ബോബ് സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം പ്രഖ്യാപിച്ചിരിക്കുകയാണ്. ഷെയർ മാർക്കറ്റിൽ വന്ന വലിയ ഇടിവിനെ ഭീതിയോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ റിസ്ക് എടുക്കാൻ താല്പര്യമില്ലാത്ത ആളുകൾക്ക് ഇത്തരത്തിലുള്ള ഫിക്സഡ് ഡിപ്പോസിറ്റുകൾ വളരെയധികം ഉപകാരം ചെയ്യും.
ഈ ലേഖനത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ ബോബ് സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം എന്താണ് എന്നും, ഇത് എത്രത്തോളം ഉപകാരപ്പെട്ടതാണെന്നും, ആർക്കെല്ലാം ഇത് ലഭ്യമാകും എന്നും വിശദമായി പരിശോധിക്കുന്നു.
'ബോബ് സ്ക്വയർ ഡ്രൈവ്' സ്‌പെഷ്യൽ ഡെപ്പോസിറ്റ്
ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കൾക്കായി ഒരുക്കിയ പുതിയ സ്‌പെഷ്യൽ ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമാണ് 'ബോബ് സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം. 444 ദിവസത്തെ കാലാവധി ലഭിക്കുന്ന ഈ നിക്ഷേപത്തിൽ വാർഷികമായി 7.80% വരെ പലിശ ലഭിക്കുമെന്ന് ബാങ്ക് അറിയിച്ചു.
പദ്ധതിയെ കുറിച്ചുള്ള പ്രധാന വിവരങ്ങൾ
*പദ്ധതി പ്രാബല്യത്തിൽ വന്നത്: ഏപ്രിൽ 7, 2025 മുതൽ
*നിക്ഷേപ പരിധി: ₹1 കോടിക്ക് മുകളിലുള്ളതും ₹3 കോടിക്ക് താഴെയുമായ റീട്ടെയിൽ ഡെപ്പോസിറ്റുകൾക്കാണ് ലഭ്യമാകുന്നത്
*ജനറൽ ഉപഭോക്താക്കൾക്ക്: 7.15% പലിശ
*സീനിയർ സിറ്റിസൺസ്: 7.65%
*സൂപർ സീനിയർ സിറ്റിസൺസ്: 7.75%
*നോൺ-കോളബിൾ ഡെപ്പോസിറ്റുകൾക്കായി: 7.80% വരെ പലിശ, നിക്ഷേപകന്റെ പ്രായം അനുസരിച്ച്

കോളബിൾ vs നോൺ-കോളബിൾ ഡെപ്പോസിറ്റ്
*കോളബിൾ ഡെപ്പോസിറ്റ്: കാലാവധി കഴിയുന്നതിന് മുമ്പ് പിന്‍വലിക്കാവുന്ന സൗകര്യമുണ്ട്. എന്നാല്‍ പലിശ കുറവായിരിക്കും.
*നോൺ-കോളബിൾ ഡെപ്പോസിറ്റ്: മുൻകൂട്ടി പിന്‍വലിക്കാനാവില്ല. ഇതിന്റെ പകരമായി കൂടുതൽ പലിശ ലഭിക്കും.
ബാങ്ക് ഓഫ് ബറോഡയുടെ ഈ പദ്ധതിയുടെ ലക്ഷ്യം എന്താണ്?
മാർക്കറ്റിൽ പലിശ നിരക്കുകൾ താഴേക്ക് പതിക്കുന്ന ഈ ഘട്ടത്തിൽ, കൂടുതൽ പലിശ നേടാനുള്ള അവസരമാണ് ഈ സ്‌പെഷ്യൽ ഡെപ്പോസിറ്റ് വഴി ബാങ്ക് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇത് റിസ്കില്ലാതെ ഇൻവെസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ഉപകാരമുള്ള പദ്ധതിയായി മാറും.
ബാങ്ക് ഓഫ് ബറോഡയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബീന വഹീദ് പറഞ്ഞത് പോലെ, "പലിശ നിരക്കുകൾ താഴേക്ക് പോകുന്ന പശ്ചാത്തലത്തിൽ സ്ഥിരതയുള്ള, ഉറപ്പുള്ള വരുമാനം നേടാനുള്ള അവസരമാണ് ഈ പദ്ധതി നൽകുന്നത്."
ഇനി എങ്ങനെ ഡെപ്പോസിറ്റ് തുറക്കാമെന്ന് നോക്കാം
*ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി
ബോബ് വേൾഡ് ആപ്പ്, ഇന്റർനെറ്റ് ബാങ്കിംഗ്
*ശാഖ സന്ദർശിച്ച്
*വീഡിയോ കെ വൈ സി വഴി ബാങ്കിന്റെ വെബ്‌സൈറ്റിൽ നിന്നും സേവിങ്സ് അക്കൗണ്ട് ഇല്ലാതെ തന്നെ ഫിക്സഡ് ഡെപ്പോസിറ്റ് ആരംഭിക്കാം.
ഫിക്സഡ് ഡിപ്പോസിറ്റുകൾ എങ്ങനെ നിങ്ങളെ സുരക്ഷിതമാക്കുന്നു?
ഏറ്റവും നല്ല സുരക്ഷിതമായ സമ്പാദ്യ മാർഗ്ഗമാണ് ഫിക്സഡ് ഡിപ്പോസിറ്റുകൾ. ആർ ബി ഐ അംഗീകൃത ബാങ്കുകളിൽ എഫ് ഡി ഇടുന്നതോട് കൂടി തന്നെ നിങ്ങളുടെ പണത്തിന് പൂർണമായും സുരക്ഷിതത്വം ഉറപ്പാക്കുന്നു. കൂടാതെ തന്നെ കൃത്യമായ ഒരു പലിശ എപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു. ഒരിക്കലും മാർക്കറ്റിനെയോ മറ്റോ ആശ്രയിച്ചല്ല ഇത് നിലനിൽക്കുന്നത് അതുകൊണ്ടുതന്നെ എന്താണോ കരാറിൽ പറഞ്ഞത് അതേ പലിശ തന്നെ നിങ്ങൾ പണം എടുക്കുന്നത് വരെ നിങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കും. എസ്ബിഐ, എച്ച്ഡിഎഫ്സി, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക്, കനറാ ബാങ്ക് തുടങ്ങിയ ഒട്ടുമിക്ക സ്ഥാപനങ്ങളും മികച്ച രീതിയിൽ തന്നെ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് പലിശ നൽകുന്നുണ്ട്. അതോടൊപ്പം തന്നെ നല്ല സേവനങ്ങളും നൽകുന്നുണ്ട്. ഇന്ന് തന്നെ ഫിക്സഡ് ഡിപ്പോസിറ്റുകൾ ആരംഭിക്കുക. ഒരു മികച്ച ഭാവി പടുത്തുയർത്തുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications