പൊതുമേഖല വായ്പാദാതാവായ ബാങ്ക് ഓഫ് ബറോഡ, ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കിന്റെ (എംസിഎൽആർ) നാമമാത്ര ചെലവ് 0.05 ശതമാനം കുറച്ചതായി ബുധനാഴ്ച പ്രഖ്യാപിച്ചു. ബാങ്കിന്റെ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് (എംസിഎൽആർ) പരിഷ്കരിച്ചെന്നും പുതുക്കിയ നിരക്ക് 2020 നവംബർ 12 മുതൽ പ്രാബല്യത്തിൽ വരുമെന്നും റെഗുലേറ്ററി ഫയലിംഗിൽ ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കി. വിജ്ഞാപന പ്രകാരം, ഓട്ടോ, റീട്ടെയിൽ, ഭവന നിർമ്മാണം തുടങ്ങി ഒരു വർഷത്തെ കാലാവധി മാനദണ്ഡമുള്ള എല്ലാ ഉപഭോക്തൃ വായ്പകളുടെയും എംസിഎൽആർ നിരക്ക് 7.5 ശതമാനത്തിൽ നിന്ന് 7.45 ശതമാനമായി കുറച്ചിരിക്കുന്നു.
മറ്റുള്ളവയിൽ, ഒറ്റരാത്രികൊണ്ട് ആറ് മാസത്തെ കാലാവധിയുള്ള വായ്പകളിലേക്ക് എംസിഎൽആർ 6.60-7.30 ശതമാനമായി കുറച്ചിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു. അതേസമയം, ഈ മാസം ആദ്യം ബാങ്ക് ഓഫ് ബറോഡ സേവന നിരക്കുകൾ സംബന്ധിച്ച പുതിയ മാറ്റങ്ങൾ പിൻവലിച്ചു. പുതിയ ക്യാഷ് ഡെപ്പോസിറ്റും പിൻവലിക്കൽ ചാർജുകളും പ്രാബല്യത്തിൽ വന്നതിന് ശേഷമാണ് റോൾബാക്ക് വന്നത്. "നിലവിലെ പാൻഡെമിക് സാഹചര്യവും സമ്പദ്‌വ്യവസ്ഥയെ ബാധിച്ച സ്വാധീനവും കണക്കിലെടുത്ത്, 01.11.2020 മുതൽ പ്രാബല്യത്തിൽ ഉണ്ടായിരുന്ന സേവന ചാർജുകളിൽ വരുത്തിയ പുനരവലോകനം പിൻവലിക്കാൻ ബാങ്ക് ഓഫ് ബറോഡ തീരുമാനിച്ചു. ഇതുവഴി ഉപഭോക്താക്കൾക്ക് സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭിക്കും." ബാങ്ക് ട്വീറ്റ് ചെയ്തു.

"അടിസ്ഥാന സേവനങ്ങളും പണവുമായി ബന്ധപ്പെട്ട സേവന നിരക്കുകൾ പരിഷ്കരിക്കുന്നതുമായി സംബന്ധിച്ചുള്ള 29.09.2020 എന്ന തീയതിയിലെ ഞങ്ങളുടെ സർക്കുലർ നമ്പർ എച്ച്ഒ: ബിആർ: 112: 393 ഞങ്ങൾ പരാമർശിക്കുന്നു. ഇത് 01.11.2020 തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. നിലവിലെ കൊറോണ വൈറസ് മഹാമാരിയും അത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതിനെയും കണക്കിലെടുത്ത്, മേൽപ്പറഞ്ഞ സർക്കുലർ ഉടനടി പ്രാബല്യത്തിൽ പിൻവലിക്കാൻ തീരുമാനിച്ചു", സർക്കറിലൂടെ ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കി. ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകളിൽ സേവന ചാർജ് ബാധകമല്ലെന്ന് ധനമന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കിയതിനെ തുടർന്നാണ് ബാങ്കിന്റെ പ്രസ്താവനയുമെത്തിയത്. സമൂഹത്തിലെ ദരിദ്രരും ബാങ്കിംഗ് ഇല്ലാത്തവരുമായ വിഭാഗങ്ങൾക്കായി ആരംഭിക്കുന്ന ജൻ ധൻ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications