ഇന്ത്യയിലെ മികച്ച ബാങ്കുകളിൽ ഒന്നാണ് ബാങ്ക് ഓഫ് ബറോഡ. ഈ വർഷം സാമ്പത്തിക മേഖലയിൽ പൊതുവേ വലിയ മാറ്റങ്ങൾ വന്നപ്പോൾ ബാങ്ക് ഓഫ് ബറോഡയുടെ അവരുടെ സേവിംഗ്സ് അക്കൗണ്ടുകളിൽ മികവ് വരുത്തി. ഉയർന്ന നിലവാരമുള്ള സേവനം ആഗ്രഹിക്കുന്നവർക്ക് ബോബ് മാസ്റ്റർസ്ട്രോക്ക് സേവിംഗ്സ് അക്കൗണ്ട് എന്ന പേരിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ പ്രഖ്യാപിച്ചു. അദ്ദേഹമാണ് ബാങ്ക് ഓഫ് ബറോഡയുടെ ഗ്ലോബൽ ബ്രാന്റ് അമ്പാസിഡർ.
പ്രീമിയം സേവനം ആവശ്യമുള്ളവർക്കായിട്ടാണ് പുതിയ സേവിംഗ് അക്കൗണ്ടിന് തുടക്കമിട്ടത്. അതുപോലെ അക്കൗണ്ട് ഉടമകളുടെ മൂന്ന് മാസത്തെ ശരാശരി ബാലൻസ് 10 ലക്ഷമായി നിലനിർത്തണം. ഈ പുതിയ ബോബ് മാസ്റ്റർസ്ട്രോക്ക് സേവിംഗ്സ് അക്കൗണ്ട് നിരവധി സവിശേഷതകളുമായിട്ടാണ് ആരംഭിച്ചത്. ഫ്ലെക്സി ഫിക്സഡ് ഡിപ്പോസിറ്റ് സൗകര്യം വഴിയുള്ള അക്കൗണ്ട് ബാലൻസുകളുടെ ഉയർന്ന പലിശ നിരക്ക്, റീട്ടെയിൽ ലോണുകളുടെ ഇളവുള്ള പലിശ നിരക്ക്, ബോബ് വേൾഡ് ഒപ്പുലൻസ് വിസ ഇൻഫിനിറ്റ് ഡെബിറ്റ് കാർഡ് (മെറ്റൽ എഡിഷൻ), ലൈഫ്ടൈം ഫ്രീ എറ്റേർണ ക്രെഡിറ്റ് കാർഡ് എന്നിവയാണ് ഇതിൽ പ്രധാനം.
അക്കൗണ്ട് ഉടമകൾക്ക് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും വെൽത്ത് മാനേജ്‌മെൻ്റ് കൺസൾട്ടേഷനുകൾക്കും മുൻഗണന ലഭിക്കും. ഒപ്പം ഉയർന്ന പണം പിൻവലിക്കാൻ പരിധി നിശ്ചയിക്കുകയും മറ്റ് പ്രത്യേക ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും. ഇത് വലിയൊരു മാറ്റത്തിനുള്ള തുടക്കമാവും. പ്രീമിയം അക്കൗണ്ടുകൾ തുടങ്ങുന്നതോടെ വലിയ നിക്ഷേപങ്ങൾ പെട്ടെന്ന് തന്നെ എത്തും. ഇത് ബാങ്കിന്റെ വളർച്ചയെ ശക്തമായി സഹായിക്കും.
ബാങ്ക് ഓഫ് ബറോഡയുടെ എഫ്. ഡി പലിശ നിരക്കിലും മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം വരെ സാധാരണക്കാർക്ക് 7.40% വരെ പലിശ നിരക്ക് കൊടുത്തിരുന്നു. സീനിയർ സിറ്റിസൺസിന് 7.90% വരെ പലിശ നിരക്ക് ഈടാക്കിയിരുന്നു. എന്നാൽ നിലവിൽ സാധാരണക്കാർക്ക് 4.25% - 7.15% വരെയാണ് പലിശ നിരക്ക് നിശ്ചയിച്ചത്. മുതിർന്ന പൗരൻമാർക്ക് 4.75% - 7.65% വരെ പലിശ നിരക്ക് വരുന്നുണ്ട്.

ഉപഭോക്താക്കൾക്കിടയിൽ വിശ്വാസം ഉണർത്താനായിട്ടാണ് സച്ചിൻ ടെണ്ടുൽക്കർ തന്നെ ഇതിന്റെ ബ്രാന്റ് അമ്പാസിഡർ ആയത്. അതിനാലാണ് ഈ സേവിംഗ്സ് സ്കീം പ്രഖ്യാപനത്തിനു മുന്നേ പ്ലേ ദി മാസ്റ്റർസ്ട്രോക്ക് എന്ന പേരിൽ സച്ചിനെ മുൻ നിർത്തി ഒരു ക്യാമ്പയിൻ ആരംഭിച്ചത്. ഇതിലൂടെ ജനങ്ങൾക്കിടയിൽ ഈ പ്രീമിയം സേവനങ്ങളെ കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കാൻ സാധിക്കും. മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് സച്ചിൻ ബാങ്ക് ഓഫ് ബറോഡയുമായി കൈകോർത്തത്.
ഇതാദ്യമായിട്ടല്ല സച്ചിനെ പോലെ ഒരു ക്രിക്കറ്റ് താരം ബാങ്ക് ബറോഡയുമായി പ്രവർത്തിക്കുന്നത്. 2005ൽ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡ് ആയിരുന്നു ബാങ്ക് ഓഫ് ബറോഡയുടെ ബ്രാന്റ് അമ്പാസിഡർ.
ഈ ക്യാമ്പയിൽ പോലെ ബാങ്ക് ഓഫ് ബറോഡ സാങ്കേതിക മേഖലയുടെ ഉയർച്ചക്കായി പുതിയ മാറ്റങ്ങളും കൊണ്ടുവരുന്നു. അതായത്, ബാങ്ക് ഓഫ് ബറോഡ സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ മൂവ്മെന്റുമായി സഹകരിച്ച് രാജ്യത്തെ 1600ലധികം ബ്രാഞ്ചുകളിലേക്ക് ലാൻ കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നു.
ബാങ്കിംഗ് മേഖലയിൽ ഇത് വലിയൊരു മൂവ്മെന്റായി മാറും. ഇതിലൂടെ ബാങ്കിന്റെ സൗകര്യങ്ങൾ വർദ്ധിക്കുകയും ഉപഭോക്തക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ബാങ്കിംഗ് സംബന്ധിച്ച പ്രവർത്തികൾ എളുപ്പമാക്കാനും ഈ മാറ്റങ്ങൾ സഹായിക്കുന്നു
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
