ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപത്തിന്റെ (എഫ്ഡി) പലിശ നിരക്ക് അടുത്തിടെയാണ് പരിഷ്കരിച്ചത്. പുതുക്കിയ നിരക്കുകൾ പ്രകാരം, ബാങ്ക് ഓഫ് ബറോഡയിൽ സ്ഥിര നിക്ഷേപം നടത്തുന്ന ഉപഭോക്താക്കൾക്ക് 4.50 ശതമാനം മുതൽ 6.25 ശതമാനം വരെ പലിശ ലഭിക്കും.
7 മുതൽ 10 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 4.50 ശതമാനം വരെയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. 15 മുതൽ 45 ദിവസം വരെ നീളുന്ന സ്ഥിര നിക്ഷേപത്തിനും ബാങ്ക് ഓഫ് ബറോഡ ഇതേ നിരക്ക് തന്നെയാണ് നൽകുന്നത്. മെച്യൂരിറ്റി കാലയളവ് 46 ദിവസം മുതൽ 180 ദിവസം വരെയും 181 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപത്തിനും യഥാക്രമം 5%, 5.50% എന്നിങ്ങനെയാണ് ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്.

ബാങ്കിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ഒരു വർഷം മുതൽ 400 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 6 ശതമാനം പലിശ നിരക്ക് ലഭിക്കും. 400 ദിവസം മുതൽ 2 വർഷം വരെയുള്ള എഫ്ഡിയ്ക്കും 2 വർഷം മുതൽ 3 വർഷം വരെയുള്ള എഫ്ഡിയ്ക്കും ബാങ്ക് 6 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. 3 വർഷത്തിനു മുകളിലുള്ളതും 5 വർഷം വരെ കാലാവധിയുള്ളതുമായ എഫ്ഡിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 6.25 ശതമാനമാണ്. 5 വർഷത്തിനു മുകളിലും 10 വർഷം വരെയും കാലാവധിയുള്ള എഫ്ഡിക്ക് 6 ശതമാനമാണ് പലിശ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് ബാങ്ക് പ്രത്യേക പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് കോടിയിൽ താഴെയുള്ള ടേം നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications