ഇനി ബാങ്ക് ഓഫ് ബറോഡയിൽ ഓൺലൈനായി അക്കൗണ്ട് തുറക്കാം. സേവിംഗ്‌സ് അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ബാങ്ക് ഓഫ് ബറോഡ ഇപ്പോൾ 'ഇൻസ്റ്റാ ക്ലിക്ക് സേവിംഗ്‌സ് അക്കൗണ്ട്' സൗകര്യം ആരംഭിച്ചു. കെവൈസി പ്രക്രീയകൾക്കായി ഡിജിറ്റൽ കെവൈസിയും ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി ഓതന്റിക്കേഷനുമായിരിക്കും ഉപയോഗിക്കുക.
ബാങ്കിന്റെ വെബ്‌സൈറ്റിൽ നിന്ന് ഇന്റർനെറ്റ് ബാങ്കിംഗ് വഴി അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ സേവിംഗ്‌സ് അക്കൗണ്ട് ഓൺലൈനായി തുറക്കാൻ കഴിയും. ഉപഭോക്താവിന്റെ ആധാർ, പാൻ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവയിലെ വിശദാംശങ്ങൾ നൽകിക്കൊണ്ട് 4 എളുപ്പ ഘട്ടങ്ങളിലൂടെ 5 മിനിറ്റിനുള്ളിൽ തന്നെ ഒരു സേവിംഗ്‌സ് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ബാങ്ക് ഓഫ് ബറോഡയുടെ 'ഇൻസ്റ്റാ ക്ലിക്ക് സേവിംഗ്സ്' അക്കൗണ്ടിനായുള്ള പ്രമോഷണൽ വീഡിയിൽ പറയുന്നുണ്ട്.

ഈ സേവിംഗ്‌സ് അക്കൗണ്ട് തുറക്കുന്ന ഉപഭോക്താക്കൾക്ക് ഇൻറർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, എസ്‌എംഎസ് അലേർട്ടുകൾ, ഡെബിറ്റ് കാർഡ്, ടിക്കറ്റ് ബുക്കിംഗ് മുതലായ സൗകര്യങ്ങളും അനുവദിക്കും. മാത്രമല്ല അക്കൗണ്ടിൽ മിനിമം ബാലൻസ് ഉണ്ടാവണമെന്ന നിയമങ്ങളൊന്നുമില്ല. കൊറോണ വൈറസ് പശ്ചാത്തലത്തിൽ ആളുകൾക്ക് ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ അക്കൗണ്ട് തുറക്കാനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് 'ഇൻസ്റ്റാ ക്ലിക്ക് സേവിംഗ്‌സ് അക്കൗണ്ട്' സൗകര്യം ഒരുക്കിയതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
'ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിൽ നിന്ന് പുറത്തുപോകാതെ തന്നെ സുരക്ഷിതവുമായ ഒരു ബാങ്കിംഗ് അനുഭവം ഉറപ്പാക്കാനുള്ള ഏക മാർഗം ഡിജിറ്റൽ ഉൽപ്പന്നങ്ങളും സേവനങ്ങളും സ്വീകരിക്കുക എന്നതാണ്, അതിനാൽ ബാങ്ക് ഓഫ് ബറോഡയുടെ എല്ലാ ബാങ്കിംഗ് പ്രക്രീയകളും ഡിജിറ്റൈലൈസ് ചെയ്യാനായി ബാങ്ക് പ്രവർത്തിക്കുകയാണെന്നും, 2023 ഓടെ ഇത് നൂറ് ശതമാനം പേപ്പർലെസ് ആകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും' ബാങ്ക് ഓഫ് ബറോഡയുടെ എംഡിയും സിഇഒയുമായ സഞ്ജീവ് ചദ്ദ പറഞ്ഞു.
കൊറോണ വൈറസ് പശ്ചാത്തലത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്‌ബിഐ) യോനോ പ്ലാറ്റ്ഫോം ഉപയോഗിച്ച് ഒരു ഓൺലൈൻ അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ആധാർ അടിസ്ഥാനമാക്കിയുള്ള തൽക്ഷണ ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട് സൗകര്യം വീണ്ടും ആരംഭിച്ചിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications