വിപണിയിലെ ചാഞ്ചാട്ടങ്ങളെ കൃത്യമായി മനസ്സിലാക്കാൻ കഴിയാത്ത നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യം സ്ഥിരനിക്ഷേപമാണ്. സുരക്ഷിത നിക്ഷേപത്തിനൊപ്പം ഉറപ്പായ വരുമാനവും സ്ഥിരനിക്ഷേപം വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ വിവിധ ബാങ്കുകളിൽ സ്ഥിരനിക്ഷേപത്തിനുള്ള സൗകര്യം ജനങ്ങൾക്ക് നൽകുന്നു. നിക്ഷേപ കാലയളവ് മാറുന്നതിനനുസരിച്ച് പലിശ നിരക്കിലും വലിയ മാറ്റങ്ങൾ ഉണ്ടാകും. 7 ദിവസം മുതൽ 10 വർഷം വരെയാണ് സാധാരണ സ്ഥിര നിക്ഷേപത്തിന്റെ കാലയളവ്. 2.5 ശതമാനം മുതൽ 8 ശതമാനം വരെ പലിശ നിരക്കും വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നു.
സൂപ്പർ സ്‌പെഷ്യൽ എഫ്ഡി സ്‌കീം
ഇന്ത്യയിൽ 5100-ലധികം ശാഖകളുമായി പടർന്ന് പന്തലിച്ചു നിൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ദേശസാൽകൃത ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്കായി വിവിധ സ്ഥിര നിക്ഷേപ പദ്ധതികൾ ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം സ്‌പെഷ്യൽ എഫ്ഡി സ്‌കീമും ബാങ്കിന് കീഴിലുണ്ട്. അത്തരത്തിലുള്ള ഒന്നാണ് സൂപ്പർ സ്പെഷ്യൽ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീം. പ്രതിവർഷം 7.50 ശതമാനം പലിശ നിരക്കാണ് സൂപ്പർ സ്‌പെഷ്യൽ എഫ്ഡി സ്‌കീം വാഗ്ദാനം ചെയ്യുന്നത്. 175 ദിവസമാണ് നിക്ഷേപ കാലാവധി.

2 കോടി രൂപ മുതൽ 50 കോടി രൂപയിൽ താഴെയുള്ള തുകയാണ് സൂപ്പർ സ്‌പെഷ്യൽ എഫ്ഡി സ്‌കീമിൽ നിക്ഷേപിക്കാൻ സാധിക്കുക. ഈ എക്‌സ്‌ക്ലൂസീവ് ഓഫർ നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയവർക്കും ലഭ്യമാണ്. സൂപ്പർ സ്പെഷ്യൽ ഫിക്‌സഡ് ഡിപ്പോസിറ്റ് ഉയർന്ന അറ്റ-മൂല്യമുള്ള വ്യക്തികൾക്കും കോർപ്പറേറ്റുകൾക്കും അവരുടെ അധിക ഫണ്ടുകൾ ഹ്രസ്വകാലത്തേക്ക് തന്ത്രപരമായി നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും മികച്ച അവസരം നൽകുന്നു. ഒരു പക്ഷെ ഇന്ന് നിലവിലുള്ള സ്ഥിര നിക്ഷേപ പദ്ധതികളിൽ ഏറ്റവും മികച്ച ഒന്നാണ് സൂപ്പർ സ്‌പെഷ്യൽ എഫ്ഡി സ്‌കീം.
പലിശയായി 7.19 ലക്ഷം രൂപ സമ്പാദിക്കാം
സൂപ്പർ സ്‌പെഷ്യൽ എഫ്ഡി സ്‌കീമിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 2 കോടി രൂപയാണ്. അതുകൊണ്ടു തന്നെ 170 ദിവസത്തിനുള്ളിൽ സ്ഥിരമായ റിട്ടേൺ ലഭിക്കാൻ കുറഞ്ഞത് 2 കോടി രൂപ പദ്ധതിയിൽ നിക്ഷേപിക്കണം. 7.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നതിനാൽ 2 കോടി രൂപയുടെ നിക്ഷേപത്തിന് 7,19,178.08 രൂപ പലിശ ലഭിക്കും. അതോടെ 175 ദിവസത്തെ കാലാവധി പൂർത്തിയാകുമ്പോൾ 2 കോടി രൂപയുടെ നിക്ഷേപം 2,7,19,178.08 രൂപയാകും.
6.25 ശതമാനം പലിശ
46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 5.25 ശതമാനം പലിശയാണ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. 91 മുതൽ 179 ദിവസം വരെയുള്ള നിക്ഷേപത്തിന് 6 ശതമാനം പലിശ ലഭിക്കും. 180 ദിവസം മുതൽ 210 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.25 ശതമാനം പലിശ ലഭിക്കും. രാജ്യത്തെ മറ്റ് ബാങ്കുകളും സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. അത് ഏതൊക്കെയാണെന്ന് വിശദമായി പരിശോധിക്കാം.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉയർത്തിയത്. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് എസ്ബിഐ 3.50 മുതൽ 7 ശതമാനം വരെ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഈ നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റുകൾ (ബിപിഎസ്) അധികമായി ലഭിക്കും.
ഡിസിബി ബാങ്ക്
2 കോടി രൂപ വരെയുള്ള സാധാരണ ഉപഭോക്താക്കൾക്ക് ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള എഫ്ഡികൾക്ക് 3.75 ശതമാനം മുതൽ 8 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 4.25 ശതമാനം മുതൽ 8.60 ശതമാനം വരെയും ഡിസിബി ബാങ്ക് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഫെഡറൽ ബാങ്ക്
500 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനമാണ് ഫെഡറൽ ബാങ്ക് നൽകുന്ന പുതിയ പലിശ. മുതിർന്ന പൗരന്മാർക്ക് 500 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 8.15 ശതമാനം പലിശ നേടാം. 21 മാസം മുതൽ മൂന്ന് വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് 7.80 ശതമാനം പലിശ നേടാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
