പൊതുമേഖല ബാങ്കുകളിലേയും ചില സ്വകാര്യ ബാങ്കുകളിലേയും ജീവനക്കാര്‍ ചൊവ്വാഴ്ച (ജനുവരി 27) പണിമുടക്കും. യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ്(യുഎഫ്ബിയു) പണിമുടക്കിനാഹ്വാനം ചെയ്തത്. ചീഫ് ലേബര്‍ കമ്മീഷണര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പ് (ഡിഎഫ്എസ്), ഐബിഎ എന്നിവര്‍ക്ക് യുഎഫ്ബിയു പണിമുടക്ക് നോട്ടീസ് നല്കി. ജനുവരി അര്‍ദ്ധരാത്രി മുതല്‍ ജനുവരി 27 അര്‍ദ്ധരാത്രി വരെ നടക്കുന്ന പണിമുടക്ക് ബ്രാഞ്ച് പ്രവര്‍ത്തനങ്ങളെ ബാധിക്കും.

യൂണിയനുകളുടെ ആവശ്യം
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) യുഎഫ്ബിയും ഒപ്പുവച്ച വേതന പരിഷ്ക്കരണ കരാറാണ് സമരത്തിന് ഹേതു. ഇത് പ്രകാരം ശനിയാഴ്ച അവധി ദിവസമാകേണ്ടതാണ്. എന്നാല്‍ തീരുമാനം നടപ്പിലായില്ല. നിലവില്‍ രണ്ടാമത്തേയും നാലാമത്തേയും ശനിയാഴ്ചകളും ഞായറാഴ്ചകളുമാണ് ബാങ്ക് അവധി. പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാന്‍ തയ്യാറാണെന്ന് യൂണിയന് പറയുന്നു. അതുകൊണ്ടുതന്നെ ശനിയാഴ്ചകള് അവധി ദിനങ്ങളാകുന്നത് ഉത്പാദന ക്ഷമത കുറയ്ക്കില്ല.എന്നിട്ടും മാനേജ്മെന്റുകള്‍ വഴങ്ങിയിട്ടില്ല.
''ബാങ്ക് ജീവനക്കാര്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിരത, ഉള്‍പ്പെടുത്തല്‍, വളര്‍ച്ച എന്നിവയ്ക്ക് ശക്തി പകരുന്നു.പലപ്പോഴും സ്വന്തം ക്ഷേമം പോലും ബലികഴിച്ചാണ് ഇത് ചെയ്യുന്നത്. ആഴ്ചയില്‍ 5 ദിവസത്തെ ജോലി എന്നത് ഒരു ഇളവല്ല; ഇത് വളരെക്കാലമായി കാത്തിരിക്കുന്ന ഒരു പരിഷ്കാരമാണ്. പ്രതിബദ്ധത റെക്കോര്‍ഡിലാണ്. അത് നടപ്പിലാക്കണം'' യുഎഫ്ബിയു അവരുടെ എക്സ് അക്കൗണ്ടില്‍ എഴുതി.
ഏതെല്ലാം ബാങ്കുകളെ ബാധിക്കും
പണിമുടക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖല ബാങ്കുകളെ ബാധിക്കും. ബ്രാഞ്ച് സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് ബാങ്കുകള്‍ അറിയിച്ചു.
ഈ സേവനങ്ങള്‍ ലഭ്യമാകും
അതേസമയം ചില സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
- എടിഎമ്മുകള്‍/എഡിഡബ്ലുഎംഎസ് (ഡെപ്പോസിറ്റുകള്‍ക്കും പണം പിന്‍വലിക്കാനും)
- കസ്റ്റമര്‍ സര്‍വീസ് പോയിന്റുകള്‍ (സിഎ്സ്പിഎസ്)- ഇത് പാര്‍ട്ണര്‍ ബാങ്കിന്റെ ഒരു മിനി ബ്രാഞ്ചുകള്‍ പോലെ പ്രവര്‍ത്തിക്കുന്നു. ചെറുതും അംഗീകൃതവുമായ ഔട്ട്ലെറ്റുകളാണിവ.
- യുപിഐ, യോനോ, മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ വഴിയും ഇടപാടുകള്‍ സാധ്യമായേക്കും
പണിമുടക്ക് സ്വകാര്യബാങ്കുകളെ ബാധിക്കുമോ?
യുഎഫ്ബിയു പൊതുമേഖല ബാങ്കുകളിലേയും പഴയ തലമുറ സ്വകാര്യ ബാങ്കുകളിലേയും ജീവനക്കാരെ പ്രതിനിധീകരിക്കുന്നു. അതുകൊണ്ടുതന്നെ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ വലിയ സ്വകാര്യ മേഖലാ ബാങ്കുകളെ സമരം ബാധിച്ചേയ്ക്കില്ല.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications