നാളെ മുതൽ രണ്ട് ദിവസത്തേക്ക് ബാങ്ക് പണിമുടക്ക്. ഇന്ത്യയിലുടനീളമുള്ള ബാങ്കിംഗ് സേവനങ്ങളെ, പ്രത്യേകിച്ചും പൊതുമേഖലാ ബാങ്കുകളെ, രണ്ട് ദിവസത്തേക്ക് പണിമുടക്ക് ബാധിച്ചേക്കാം. കാരണം നിരവധി ബാങ്ക് ജീവനക്കാരുടെ യൂണിയനുകൾ രണ്ട് ദിവസത്തെ ബാങ്ക് പണിമുടക്കിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. 2017 നവംബർ മുതൽ ശമ്പള വർദ്ധനവിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ബാങ്ക് ജീവനക്കാർ പ്രതിഷേധത്തിൽ പങ്കുചേരാൻ സാധ്യതയുണ്ട്.
ബജറ്റ് ദിനത്തിൽ
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായുള്ള സാമ്പത്തിക സർവേ അവതരിപ്പിക്കുന്ന ജനുവരി 31 മുതലാണ് ബാങ്കുകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ 2020-21 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. തൊഴിൽ വകുപ്പിലെയും ധനമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ പണിമുടക്കിൽ നിന്ന് ബാങ്ക് യൂണിയനുകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇന്ത്യൻ ബാങ്ക് അസോസിയേഷനും (ഐബിഎ) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും പണിമുടക്കിൽ നിന്ന് പിന്തിരിയാൻ തയ്യാറായില്ല. കൂടുതൽ ചർച്ചകൾക്കായി പണിമുടക്ക് യൂണിയനുകൾ നീട്ടിവെക്കണമെന്ന് ഐ.ബി.എ. ആവശ്യപ്പെട്ടിരുന്നുവെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ (എ.ബി.ബി.എ) ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്
നാളെ മുതൽ രണ്ട് ദിവസത്തേക്ക് സേവനങ്ങളെ ബാധിച്ചേക്കാമെന്ന് നിരവധി ബാങ്കുകൾ ഇതിനകം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) തങ്ങളുടെ ഓഫീസുകളിലും ശാഖകളിലും പണിമുടക്ക് ഒരു പരിധിവരെ ബാധിച്ചേക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി എട്ടിന് നടന്ന ഭാരത് ബന്ദിൽ ആയിരക്കണക്കിന് ജീവനക്കാർ പങ്കെടുത്തതിനാൽ ബാങ്കിംഗ് സേവനങ്ങളെ ബാധിച്ചിരുന്നു.
ആവശ്യങ്ങൾ
20 ശതമാനം ശമ്പള വർദ്ധനവാണ് ബാങ്ക് യൂണിയനുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മാനേജുമെന്റ് 12.25 ശതമാനത്തിനപ്പുറം ശമ്പള വർദ്ധനവിന് തയ്യാറല്ല. 5 ദിവസത്തെ പ്രവൃത്തിദിനങ്ങൾ, പ്രത്യേക അലവൻസ് അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കുക, പുതിയ പെൻഷൻ പദ്ധതി റദ്ദാക്കൽ തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.
മറ്റ് പണിമുടക്കുകൾ
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുകളുടെ (യുഎഫ്‌ബിയു) കീഴിൽ ഒൻപത് യൂണിയനുകൾ ചേർന്ന് അടുത്ത രണ്ട് ദിവസത്തെ പണിമുടക്ക് കൂടാതെ മാർച്ച് 11 മുതൽ 3 ദിവസത്തെ പണിമുടക്കിനും വേതന തീർപ്പാക്കൽ പൂർത്തിയായില്ലെങ്കിൽ ഏപ്രിൽ 1 മുതൽ മറ്റൊരു അഖിലേന്ത്യാ ബാങ്ക് പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
