നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ പ്രതിഷേധിച്ച് അടുത്തയാഴ്ച കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പൊതു പണിമുടക്കിൽ പങ്കുചേരാൻ ബാങ്ക് യൂണിയനുകൾ തീരുമാനിച്ചു. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ബി.ബി.എ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബി.എഫ്.ഐ) തുടങ്ങിയ ബാങ്ക് യൂണിയനുകൾ ജനുവരി എട്ടിന് പണിമുടക്കണമെന്ന് അംഗങ്ങളോട് ആവശ്യപ്പെട്ടു.
ബാങ്ക് പണിമുടക്കിന്റെ ഫലമായി ബ്രാഞ്ചുകളിലെയും എടിഎമ്മുകളിലെയും സാധാരണ ബാങ്കിംഗ് സേവനങ്ങളെ ബുധനാഴ്ച ബാധിക്കാൻ സാധ്യതയുണ്ട്. നെറ്റ്ബാങ്കിംഗ് സേവനങ്ങളായ നെഫ്റ്റ്, ഐഎംപിഎസ്, ആർടിജിഎസ് ഇടപാടുകളെ പണിമുടക്ക് ബാധിക്കില്ല. അടുത്തിടെ ഓൺലൈൻ നെഫ്റ്റ് ട്രാൻസ്ഫർ ചാർജുകൾ റിസർവ് ബാങ്ക് നിർത്തലാക്കുകയും ഇടപാടുകൾ 24 മണിക്കൂറും ലഭ്യമാക്കുകയും ചെയ്തിരുന്നു.

പണിമുടക്ക് നടക്കുന്ന ദിവസം ക്ലറിക്കൽ ചുമതലകൾ നിർവഹിക്കരുതെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ (എ.ഐ.ബി.ഒ.സി) ജനറൽ സെക്രട്ടറി സൗമ്യ ദത്ത അംഗങ്ങളോട് ആവശ്യപ്പെട്ടു. ശമ്പള വർദ്ധനവ് ആവശ്യപ്പെടുന്നതിനൊപ്പം ബാങ്കിംഗ് പരിഷ്കാരങ്ങൾക്കും ബാങ്ക് ലയനത്തിനും എതിരെയാണ് യൂണിയനുകൾ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബാങ്ക് ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള വേതന പരിഷ്കരണം അനാവശ്യമായി വൈകുകയാണെന്നും 5 ദിവസത്തെ പ്രവൃത്തി ദിനം പോലുള്ള തങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ സർക്കാർ അവഗണിക്കുകയാണെന്നും. ജീവനക്കാരും ഉദ്യോഗസ്ഥരും കനത്ത ജോലിഭാരം അനുഭവിക്കുന്നുണ്ടെന്നും ബാങ്കുകളിൽ വേണ്ടത്ര നിയമനം നടത്തുന്നില്ലെന്നും വിവിധ ബാങ്ക് യൂണിയനുകൾ ഒപ്പിട്ട നോട്ടീസിൽ വ്യക്തമാക്കുന്നു. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ (എ.ഐ.ബി.ഒ.എ), ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ഐ.ഇ.ബി.എഫ്), ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്‌സ് കോൺഗ്രസ് (ഐ.ബി.ഒ.സി) എന്നിവയും പണിമുടക്കിനെ പിന്തുണയ്ക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
