രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജീവനക്കാരെ കോവിഡ് ബാധയില്‍നിന്ന് രക്ഷിക്കാന്‍ ബാങ്കുകള്‍ ശാഖകളേറെയും അടച്ചിടാൻ സാധ്യത. പ്രധാന നഗരങ്ങളില്‍ അഞ്ചുകിലോമീറ്ററിനുള്ളില്‍ ഒരു ശാഖ മാത്രം തുറന്നാല്‍ മതിയാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഗ്രാമങ്ങിളാകട്ടെ ഭൂരിഭാഗം പേരും പണമിടപാടുകള്‍ക്ക് ആശ്രയിക്കുന്നത് ബാങ്ക് ശാഖകളെയാണ്. ഇവിടങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചാല്‍ മതിയോയെന്നാണ് ആലോചിക്കുന്നത്.
ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് ബാങ്കുകള്‍ വഴിയാണ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജില്‍, സാധാരണക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ബാങ്കുവഴി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ 130 കോടി ജനങ്ങള്‍ പണമിടപാടിനായി ആശ്രയിക്കുന്നതിനാല്‍ ബാങ്കിനെ അവശ്യസര്‍വീസായി പരിഗണിച്ച് അടച്ചിടലില്‍നിന്ന് ഒഴിവാക്കിയിരുന്നു. അതേസമയം, ബാങ്ക് ശാഖകള്‍ അടച്ചിടുന്ന കാര്യത്തില്‍ അധികൃതര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ബാങ്കിംഗ് മേഖല തങ്ങളുടെ ഉപഭോക്താക്കളോട് ഡിജിറ്റൽ ഇടപാടുകളിലേയ്ക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. ബാങ്ക് ബ്രാഞ്ചുകളില്‍ നിന്ന് അത്യാവശ്യ ബാങ്കിംഗ് സേവനങ്ങള്‍ മാത്രമെ ലഭ്യമാവുകയുള്ളൂവെന്നും ഇവര്‍ അറിയിച്ചിരുന്നു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയില്‍ ഒരുപോലെ പ്രാധാന്യം കല്‍പ്പിക്കുന്നതിനാല്‍, രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ അവരുടെ തൊഴില്‍ ശക്തി കുറയ്ക്കുകയും സമയക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്തിരിക്കുന്നു.
ഡെബിറ്റ് കാർഡ് ഉടമകൾക്ക് അടുത്ത മൂന്ന് മാസത്തേക്ക് മറ്റേതെങ്കിലും ബാങ്ക് എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് ചാർജ് ഈടാക്കില്ല. അടുത്ത മൂന്ന് മാസത്തേക്ക് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിലും പിഴ ഈടാക്കില്ലെന്നും നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. എല്ലാ ബാങ്കുകൾക്കും ഇത് ബാധകമാണ്. ഡിജിറ്റൽ ഇടപാടുകൾക്കായി ബാങ്ക് ചാർജുകൾ കുറയ്ക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. മാർച്ച് 23 മുതൽ ബാങ്ക് ശാഖകൾ പണ നിക്ഷേപവും പിൻവലിക്കലും, ചെക്കുകൾ മാറൽ, സർക്കാർ ഇടപാടുകൾ തുടങ്ങിയ അവശ്യ സേവനങ്ങൾ മാത്രമേ നൽകുകയുള്ളൂവെന്ന് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐബിഎ) അറിയിച്ചിരുന്നു. ഈ കാലയളവിൽ മറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനാൽ ഉപഭോക്താക്കൾ ബാങ്കുമായി സഹകരിക്കണമെന്ന് ഐബിഎ അഭ്യർത്ഥിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
