മാരകമായ കൊവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കാന്‍ മിക്ക സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, ബാങ്കിംഗ് മേഖല തങ്ങളുടെ ഉപഭോക്താക്കളോട് ഡിജിറ്റലിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. ബാങ്ക് ബ്രാഞ്ചുകളില്‍ നിന്ന് അത്യാവശ്യ ബാങ്കിംഗ് സേവനങ്ങള്‍ മാത്രമെ ലഭ്യമാവുകയുള്ളൂവെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയില്‍ ഒരുപോലെ പ്രാധാന്യം കല്പ്പിക്കുന്നതിനാല്, രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ അവരുടെ തൊഴില്‍ ശക്തി കുറയ്ക്കുകയും സമയക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്തിരിക്കുന്നു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വിവിധ ബാങ്കുകള്‍ സ്വീകരിച്ച നടപടികള്‍ ഇങ്ങനെ;
ബാങ്ക് ഓഫ് ബറോഡ
ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, അടുത്ത മൂന്ന് മാസത്തേക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള ചാര്‍ജ് ഒഴിവാക്കുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ടതും സുഗമമായതുമായ സേവനങ്ങള്‍ നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി. മറ്റു ബാങ്കുകളെപ്പോലെ ബാങ്ക് ഓഫ് ബറോഡയും ഉപഭോക്താക്കളോട് പണം ഒഴിവാക്കി ഡിജിറ്റലാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്ക് തങ്ങളുടെ സേവിംഗ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, പ്രീപെയ്ഡ് കാര്‍ഡുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ക്കും എടിഎം ഇടപാടുകള്‍ക്കും ഫീസ് ഈടാക്കില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ ഇളവ് മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.
കോട്ടക്ക് മഹീന്ദ്ര ബാങ്ക്
ശാഖകളിലെ ജീവനക്കാരുടെ എണ്ണം കുറവായിരിക്കുമെന്ന് കോട്ടക്ക് മഹീന്ദ്ര ബാങ്ക് തങ്ങളുടെ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. '24X7 സമയത്തേക്കുള്ള മൊബൈല്‍/ നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു', എന്ന എസ്എംഎസ് മുഖേന ഉപഭോക്താക്കളെ ബാങ്ക് അറിയിച്ചിട്ടുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ബാങ്ക് സമയങ്ങളില്‍ ഒരു പുനരവലോകനവുമില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
യെസ് ബാങ്ക്
2020 മാര്‍ച്ച് 31 വരെയുള്ള ലോക്ക് ഡൗണ്‍ കാലയളവില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയായിരിക്കും യെസ് ബാങ്കിന്റെ പ്രവര്‍ത്തന സമയം.
എച്ച്എസ്ബിസി ബാങ്ക്
മാര്‍ച്ച് 23 മുതല്‍ രാവിലെ 10 -നും ഉച്ചയ്ക്ക് 2 -നും ഇടയില്‍ ബാങ്ക് പ്രവര്‍ത്തനക്ഷമമായി തുടരും. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ പുതുക്കിയ സമയക്രമം തുടരുമെന്ന് ബാങ്കില്‍ നിന്നുള്ള എസ്എംഎസില്‍ വ്യക്തമാക്കുന്നു.
ഐസിഐസിഐ ബാങ്ക്
തങ്ങളുടെ ബാങ്ക് ശാഖകള്‍ തുറന്നിരിക്കുമെന്നും എന്നാല്‍, ജീവനക്കാരുടെ എണ്ണം കുറയുമെന്നുമാണ് ഐസിഐസിഐ ബാങ്ക് അറിയിച്ചിരിക്കുന്നത്. ചെക്ക് ബുക്കുകള്‍, കാര്‍ഡുകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതില്‍ കാലതാമസമുണ്ടാകുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. അതേ കാരണത്താല്‍ തന്നെ, ബാങ്കിന്റെ കോണ്ടാക്റ്റ് സെന്റര്‍ കുറഞ്ഞ സ്റ്റാഫുകളുമായി പ്രവര്‍ത്തിക്കും. വീടുകളില്‍ സുരക്ഷിതമായിരുന്ന് ഐമൊബൈല്‍/ ഇന്റര്‍നെറ്റ് ബാങ്കിംഗ് പോലുള്ള സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ബാങ്ക് നിര്‍ദേശിച്ചു.
എച്ച്ഡിഎഫ്സി ബാങ്ക്
2020 മാര്‍ച്ച് 31 വരെ, ശനി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മണി തൊട്ട് ഉച്ചക്ക് 2 മണി വരെയായിരിക്കും എച്ച്ഡിഎഫ്സി ബാങ്ക് പ്രവര്‍ത്തിക്കുക. ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച്, പാസ്ബുക്ക് അപ്പ്ഡേറ്റ് സൗകര്യവും വിദേശ കറന്‍സി വാങ്ങുന്നതും ബാങ്ക് നിര്‍ത്തിവച്ചിരിക്കുന്നു. നിക്ഷേപവും പിന്‍വലിക്കലും ഉള്‍പ്പടെയുള്ള അവശ്യ സേവനങ്ങള്‍ മാത്രമാവും ബാങ്കില്‍ നിന്ന് ലഭ്യമാവുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
