കൊച്ചി: രാജ്യത്തെ ബാങ്കുകള്‍ സ്ഥിര നിക്ഷേപ (എഫ്ഡി) പലിശനിരക്ക് കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വായ്പാ വിതരണത്തിലെ സാധ്യതകള്‍ പരിമിതമായതോടെയാണ് ബാങ്കുകളുടെ ഈ നീക്കം. വായ്പ എടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് ലാഭത്തെ ബാധിക്കുമെന്നതിനാലാണ് പലിശ നിരക്ക് കുറക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചത്. ഡിസംബറിന്റെ തുടക്കത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ( എസ്ബിഐ) അക്കൗണ്ടിലെ പലിശനിരക്ക് കുറച്ചിരുന്നു.
3.25 ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമാക്കിയാണ്് പലിശ നിരക്ക് കുറച്ചത്.എസ്ബിഐ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപവരെ ബാലന്‍സുള്ളവര്‍ക്കാണ് 3.25 ശതമാനം പലിശ നല്‍കിയിരിക്കുന്നത്. അതിന് മുകളില്‍ ഉള്ളവര്‍ക്ക് മൂന്ന് ശതമാനമായിരുന്നു പലിശ. സ്വകാര്യ ബാങ്കുകളേക്കാള്‍ പൊതുമേഖല ബാങ്കുകളായിരിക്കും പലിശ നിരക്ക് കുറക്കാന്‍ ആദ്യം മുന്നോട്ട് വരുന്നത്. നിലവില്‍ എസ്ബിഐയുടെ എഫ്ഡി പലിശ നിരക്ക് കൊട്ടക് മഹീന്ദ്ര ബാങ്കിനേക്കാള്‍ കുറവാണ്. 3.25 ശതമാനം പലിശയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്.

ഇത് കൂടാതെ അടുത്തിടെ കാനറാ ബാങ്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. 2 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശയാണ് ലഭിക്കുക. മുതിര് പൗരന്മാര്ക്ക് 5.7 ശതമാനം പലിശയും ലഭിക്കും. അതേ സമയം ആവശ്യത്തിലധികം പണമാണ് ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലെ കണക്ക് പ്രകാരം ബാങ്കുകളിലെ മൊത്തം നിക്ഷേപം 133.4 ലക്ഷം കോടിയാണ്. 2019നേതിനേക്കാള്‍ 9 ശതമാനം അധികമാണ് .
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications