2020 നവംബർ 1 മുതൽ നിരവധി ബാങ്കിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. ബാങ്ക് അവധി ദിവസങ്ങളിലും ബിസിനസ്സ് ഇതര സമയങ്ങളിലും നിക്ഷേപം നടത്താനും പണം പിൻവലിക്കാനും ചില ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കും. എന്നാൽ ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് യാതൊരു ചാർജും നൽകേണ്ടതില്ല. നിലവിലെ കറണ്ട്, ഓവർ ഡ്രാഫ്റ്റ് അക്കൌണ്ട് ഉടമ ഒരു ദിവസത്തിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുകയാണെങ്കിൽ, ബാങ്കിന് ഒരു ചാർജ് നൽകേണ്ടി വരും.
നവംബർ ഒന്ന് മുതൽ
മണികൺട്രോളിന്റെ റിപ്പോർട്ട് അനുസരിച്ച്, ഐടിഐസിഐ ബാങ്ക് എടിഎമ്മിലെ ക്യാഷ് റീസൈക്ലറുകളിൽ പണമിടപാടുകൾക്ക് 50 രൂപ ഈടാക്കും. ബിസിനസ് ഇതര സമയങ്ങളിൽ വൈകുന്നേരം 6 നും 8 നും ഇടയിലും ബാങ്ക് അവധി ദിവസങ്ങളിലുമാണ് ഈ നിരക്ക് ബാധകമാകുന്നത്. നവംബർ 1 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. കൂടാതെ മെഷീനുകളിൽ നിക്ഷേപിക്കുന്ന പണം പ്രതിമാസം 10,000 രൂപയിൽ കൂടുതലാണെങ്കിൽ, അത് ഒറ്റ അല്ലെങ്കിൽ ഒന്നിലധികം ഇടപാടുകളാണെങ്കിലും, ബാങ്ക് ഫീസ് ഈടാക്കും.
ഇളവുകൾ ആർക്കെല്ലാം?
മുതിർന്ന പൗരന്മാർ, ബേസിക് സേവിംഗ്സ് അക്കൗണ്ടുകൾ, ജൻ ധൻ അക്കൗണ്ടുകൾ, അംഗപരിമിതർക്കും കാഴ്ച ശക്തിയില്ലാത്ത ഉപഭോക്താക്കൾക്കും വിദ്യാർത്ഥികളുടെ അക്കൗണ്ടുകൾക്കും ഈ ചാർജ് ബാധകമല്ലെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. നിർദ്ദിഷ്ട തുകയേക്കാൾ കൂടുതൽ ഇടപാടുകൾക്കായി ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കാൻ തുടങ്ങി എന്നാണ് റിപ്പോർട്ട്. കൂടാതെ, ഓഗസ്റ്റ് മുതൽ, ബാങ്ക് അവധി ദിവസങ്ങളിലെ ക്യാഷ് ഡെപ്പോസിറ്റ് ഇടപാടുകൾക്ക് ആക്സിസ് ബാങ്ക് 50 രൂപ സൗകര്യ ഫീസ് ഏർപ്പെടുത്തിയിരുന്നു.
നവംബറിലെ ബാങ്ക് അവധി ദിനങ്ങൾ
നവംബർ മാസത്തിൽ എട്ട് ദിവസം ബാങ്കുകൾക്ക് അവധിയാണ്. നവംബറിൽ, നാല് ഞായറാഴ്ചകളും രണ്ട് ശനിയാഴ്ചകളും ബാങ്കുകൾ അടച്ചിടും. കൂടാതെ ഈ മാസം ദീപാവലി, ഗുരു നാനക് ജയന്തി എന്നീ രണ്ട് ദിവസങ്ങളും ബാങ്കുകൾക്ക് അവധി ദിനമാണ്. വിവിധ സംസ്ഥാനങ്ങൾക്ക് പ്രത്യേക പൊതു അവധിദിനങ്ങൾ ഉണ്ടായിരിക്കും. ബാങ്ക് അവധിദിനങ്ങൾ അനുസരിച്ച് ബാങ്കുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉപഭോക്താക്കൾക്ക് ആസൂത്രണം ചെയ്യാവുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications