തട്ടിപ്പുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി വളരെക്കാലമായി ഇടപാടുകൾ നടത്താതെയുള്ള സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഡെബിറ്റ് കാർഡുകൾ നൽകുന്നത് നിർത്താനൊരുങ്ങി ബാങ്കുകൾ. നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ വളരെക്കാലമായി ഇടപാടുകളൊന്നും നടത്തിയിട്ടില്ലെങ്കിൽ അത് പ്രവർത്തനരഹിതമാവുന്നതാണ്. ഇത്തരം അക്കൗണ്ടുകളുടെ ഡെബിറ്റ് കാർഡുകൾ ബാങ്കുകൾ പുതുക്കി നൽകില്ല. കൂടാതെ ഇത്തരം അക്കൗണ്ടുകളുടെ കാർഡുകൾ ബാങ്കുകൾ നിർത്തലാക്കുകയും ചെയ്യും. ഇടപാടുകളൊന്നും നടത്താതെ നിരവധി അക്കൗണ്ടുകളാണ് വിവിധ സ്വകാര്യ ബാങ്കുകളിലും പൊതുമേഖലാ ബാങ്കുകളിലും ഉള്ളത്.
ഇത്തരം അക്കൗണ്ടുകൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള തട്ടിപ്പുകളുടെ സാധ്യത വർദ്ധിക്കാനിടയുള്ള സാഹചര്യത്തിലാണ് അക്കൗണ്ടുകൾ നിർത്തലാക്കാൻ ബാങ്കുകൾ ആലോചിക്കുന്നത്. കൂടാതെ വളരെ കാലമായി ഇടപാടുകളൊന്നും നടത്താതെ കിടക്കുന്ന അക്കൗണ്ടുകൾ പരിപാലിക്കുന്നതിനുള്ള ചെലവ് കണക്കാക്കിയുമാണ് ബാങ്കുകൾ ഡെബിറ്റ് കാർഡ് നൽകുന്നത് നിർത്തുന്നത്. സീറോ ബാലൻസ് ശമ്പള അക്കൗണ്ടുകളുടെ ഉപഭോക്താക്കൾ തുടർച്ചയായി ജോലി മാറുന്ന സാഹചര്യത്തിൽ പഴയ ശമ്പള അക്കൗണ്ടുകളിൽ ഇടപാടുകളൊന്നും നടത്താതെ വിടാറുണ്ട്. ഇത്തരം അക്കൗണ്ടുകളും ബാങ്കുകൾ നിർത്തലാക്കുന്നതാണ്.

സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഡെബിറ്റ് കാർഡ് നൽകുന്നതിൽ ഇടിവ് സംഭവിക്കുന്നുണ്ടെങ്കിലും രാജ്യത്തെ ജൻധൻ അക്കൗണ്ടുകൾ വഴി വിതരണം ചെയ്യുന്ന റൂപേ കാർഡുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ജൻധൻ അക്കൗണ്ട് ഉടമകളുടെ കാർഡ് ഉപയോഗത്തിൽ പ്രതിവർഷം 13 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications