മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ നാല് വരെയുള്ള 9 ദിവസങ്ങളില്‍ ഏഴ് ദിവസവും രാജ്യത്തെ പൊതു-സ്വകാര്യ ബാങ്കുകള്‍ അവധിയായിരിക്കും. അതിനാല്‍ അവസാന ദിവസത്തിനായി കാത്തിരിക്കാതെ ഇത്തരം പണമിടപാടുകള്‍ ഉടന്‍ നടത്തുക.
മാര്‍ച്ച് മാസം അവസാനിക്കുമ്പോള്‍ ആ സാമ്പത്തിക വര്‍ഷത്തില്‍ നിര്‍ബന്ധമായും ചെയ്തു തീര്‍ക്കേണ്ട പല സാമ്പത്തിക ഇടപാടുകളും നമുക്ക് മുന്നിലുണ്ടാകും. അതില്‍ ചെയ്തു തീര്‍ക്കാനുള്ള ഉടന്‍ ചെയ്തു തീര്‍ത്താല്‍ അവസാന നിമിഷത്തിലെ നെട്ടോട്ടവും വെപ്രാളവും ഒഴിവാക്കാം. എന്തെന്നാല്‍ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ നാല് വരെയുള്ള 9 ദിവസങ്ങളില്‍ ഏഴ് ദിവസവും രാജ്യത്തെ പൊതു-സ്വകാര്യ ബാങ്കുകള്‍ അവധിയായിരിക്കും.

അതിനാല്‍ അവസാന ദിവസത്തിനായി കാത്തിരിക്കാതെ ഇത്തരം പണമിടപാടുകള്‍ ഉടന്‍ നടത്തുക. പ്രതിമാസ വായ്പ്പാ തിരിച്ചടവ് ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങളും ഈ ദിവസങ്ങിലേക്ക് നിശ്ചയിച്ചിട്ടുള്ളവര്‍ പിഴ ഒഴിവാക്കുന്നതിനായി നേരത്തെ അടയ്ക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
മാര്‍ച്ച് 27 മാസത്തിലെ അവസാന ശനിയാഴ്ചയാണ്. 28 ഞായറും 29 ഹോളിയും. 30 ന് ബാങ്ക് പ്രവര്‍ത്തിക്കും. മാര്‍ച്ച് 31 സാമ്പത്തിക വര്‍ഷാവസാനത്തെ അവധിയായിരിക്കും. ഏപ്രില്‍ ഒന്നിന് അക്കൗണ്ട് ക്ലോസിങ് ആണ്. ഏപ്രില്‍ രണ്ടിന് ദുഃഖ വെളളിയാഴ്ചയുടെ അവധി. ഏപ്രില്‍ മൂന്ന് ശനിയാഴ്ച ബാങ്ക് പ്രവൃത്തി ദിനമായിരിക്കും. ഏപ്രില്‍ നാല് ഞായറാഴ്ചയും. അതായത് 27 മുതല്‍ ഏപ്രില്‍ നാല് വരെയുള്ള ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത് രണ്ട് ദിവസം മാത്ര മായിരിക്കും.
അതുകൊണ്ട് വര്‍ഷാവസാനത്തെ പണമിടപാടുകള്‍ക്ക് അവസാന നിമിഷം വരെ കാത്തിരിക്കേണ്ടും. ആദായ നികുതി ഇളവ് നേടുന്നതിനായുള്ള നിക്ഷേപങ്ങള്‍ നടത്തുന്നതിനായി പ്രത്യേകിച്ചും. ഒപ്പം കോവിഡ് രോഗ വ്യാപന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇടയില്‍ ലഭിക്കുന്ന രണ്ട് പ്രവൃത്തി ദിവസങ്ങളിലെ തിരക്കേറിയ സാഹചര്യത്തില്‍ ബാങ്ക് സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
