ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം ബാര്‍ക്ലേയ്സ് വെട്ടിക്കുറച്ചു. 2020 സാമ്പത്തിക വര്‍ഷം പൂജ്യം ശതമാനം വളര്‍ച്ചാനിരക്കാണ് ആഗോള ധനകാര്യ സ്ഥാപനമായ ബാര്‍ക്ലേയ്സ് പ്രവചിക്കുന്നത്. നേരത്തെ, മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 2.5 ശതമാനം വളര്‍ച്ച ഇന്ത്യ കാഴ്ച്ചവെക്കുമെന്ന് ബാര്‍ക്ലേയ്സ് അറിയിച്ചിരുന്നു. എന്നാല്‍ നിലവിലെ സ്ഥിതിഗതികള്‍ ഇന്ത്യയെ പിന്നോട്ടു വലിക്കുകയാണ്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ മെയ് 3 വരെ രാജ്യത്ത് അടച്ചിടല്‍ തുടരും. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ വളര്‍ച്ച കൂപ്പുകുത്തുമെന്നാണ് ബാര്‍ക്ലേയ്സിന്റെ കണക്കുകൂട്ടല്‍.

നടപ്പു സാമ്പത്തിക വര്‍ഷം പൂജ്യം ശതമാനമായിരിക്കും ഇന്ത്യയുടെ ജിഡിപി വളര്‍ച്ച. 2020-21 സാമ്പത്തിക വര്‍ഷം 0.8 ശതമാനം വളര്‍ച്ചാ നിരക്കാണ് കമ്പനി പ്രവചിക്കുന്നത്. മുന്‍പ് 3.5 ശതമാനം വളര്‍ച്ച 2021 സാമ്പത്തിക വര്‍ഷം ബാര്‍ക്ലേയ്സ് പ്രവചിച്ചിരുന്നു. മെയ് 3 വരെ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സമ്പദ് രംഗം താറുമാറാവുമെന്ന് ബാര്‍ക്ലേയ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി. വിവിധ സേവന മേഖലകളില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി മുന്‍നിര്‍ത്തി 234.4 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് ഇന്ത്യന്‍ സമ്പദ് മേഖലയില്‍ സംഭവിക്കാനിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ജിഡിപിയുടെ 8.1 ശതമാനം വരുമിത്. മുന്‍പ് ഇതേ കാലയളവില്‍ 120 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് ബാര്‍ക്ലേയ്സ് പ്രവചിച്ചിരുന്നത്.
ഇതേസമയം, ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറഞ്ഞതാണ് പ്രതിസന്ധിയിലും ഇന്ത്യയ്ക്ക് ആശ്വാസമേകുന്ന മറ്റൊരു കാര്യം. മാര്‍ച്ചിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ പണപ്പെരുപ്പം 5.91 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. കഴിഞ്ഞ നാലു മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഫെബ്രുവരിയില്‍ 6.58 ശതമാനമായിരുന്നു പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പം താഴാന്‍ കാരണം. മാര്‍ച്ചില്‍ ഭക്ഷ്യവിലക്കയറ്റം 10.81 ശതമാനത്തില്‍ നിന്നും 8.76 ശതമാനമായി നിജപ്പെട്ടു. ഇതേസമയം, ചില്ലറ പണപ്പെരുപ്പം നാലു ശതമാനത്തിന് മുകളില്‍ ഇപ്പോഴും തുടരുന്നത് വിപണിയില്‍ ആശങ്ക ഉളവാക്കുന്നുണ്ട്.
ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പമാണ് ധനകാര്യ നയം രൂപീകരിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് പ്രധാനമായും പരിഗണിക്കുന്നത്. നാലു ശതമാനത്തില്‍ത്താഴെ പണപ്പെരുപ്പ നിരക്ക് കൊണ്ടുവരാനാണ് കേന്ദ്ര ബാങ്കിന്റെ ശ്രമവും. നേരത്തെ, 2018 ജൂലായ് മുതല്‍ പണപ്പെരുപ്പം നാലു ശതമാനത്തില്‍ താഴെയായിരുന്നു. രാജ്യം സമ്പൂര്‍ണ അടച്ചിടലില്‍ തുടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 19 വരെയുള്ള വിവരങ്ങള്‍ മാത്രമാണ് പണപ്പെരുപ്പ നിരക്ക് കണ്ടെത്താന്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ശേഖരിച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications