മലയാള സിനിമയിലെ ഹിറ്റ് മെഷീൻ എന്നാണ് ബേസിൽ ജോസഫിന്റെ ഇപ്പോഴത്തെ പേര്. ഏറ്റെടുത്ത ഓരോ സിനിമകളും വിജയിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ദൗത്യം. പ്രേക്ഷകരോട് കുറേക്കൂടി അടുത്ത കഥാപാത്രങ്ങളെ ചെയ്തതോടുകൂടി കുടുംബ പ്രേക്ഷകർ ഏറ്റവും അധികം വന്ന് കാണുന്ന സിനിമകൾ ബേസിലിന്റെതായി ഇപ്പോൾ മാറിയിട്ടുണ്ട്. ഇതോടെ ജനപ്രിയനായകൻ എന്ന ലേബലിൽ വിലസി സ്ഥാനം കൂടിയാണ് നഷ്ടമാകുന്നത്. തുടരെത്തുടരെ സിനിമകൾ ചെയ്ത ധ്യാൻ ശ്രീനിവാസനെക്കാൾ ഇപ്പോൾ അവസരം ബേസിലിനെ തേടിവരുന്നുണ്ട് അതിനു കാരണം അയാളുടെ വിജയഗാഥ തന്നെയാണ്.
സംവിധായകനായി തുടങ്ങിയ ബെയ്സിൽ വർഷങ്ങൾക്കു മുൻപാണ് അഭിനയത്തിലേക്ക് ചുവടുവെച്ച് തുടങ്ങിയത്. ചെയ്യുന്ന ഓരോ കഥാപാത്രങ്ങളിലും അയാൾ കൊടുക്കുന്ന ആത്മാർത്ഥത തന്നെയാണ് അയാളുടെ വിജയത്തിന്റെയും പുറകിലുള്ളത്. എന്നാൽ അടുത്തിടെയായി തുടരെ സിനിമകൾ വന്നതുകൊണ്ട് തന്നെ ഒരു സിനിമയ്ക്ക് ബേസിൽ ജോസഫ് എത്ര രൂപ പ്രതിഫലം വാങ്ങുന്നു അതുപോലെതന്നെ അദ്ദേഹത്തിന്റെ മൊത്ത ആസ്തി എത്രയാണ് എന്നതിനെ കുറിച്ചുള്ള ചർച്ചകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉടലെടുത്തിട്ടുണ്ട്.
ദിലീപ്, ജയറാം, ഇന്നസെന്റ് തുടങ്ങിയ നടന്മാരുടെ കാലഘട്ടത്തിനു ശേഷം, ഹാസ്യവും ഭാവാത്മകവുമായ ജനപ്രിയ കഥാപാത്രങ്ങൾ അവതരിപ്പിക്കാനാകുന്ന താരമായി ബേസിൽ വളർന്നത് വളരെ പെട്ടെന്നാണ്. അദ്ദേഹത്തിന്റെ സംവിധാനത്തിലെ കഴിവും അഭിനയത്തിലെ എക്സ്പീരിയൻസും ചേർന്നതോടെ, മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ കലാകാരനായി ബേസിൽ മാറിതുടങ്ങി.

കുഞ്ഞിരാമായണം മുതൽ മിന്നൽ മുരളി വരെ
'കുഞ്ഞിരാമായണം', എന്ന സിനിമയിലൂടെ സംവിധാന കരിയർ ആരംഭിച്ച ബേസിൽ, കക്ഷി അമ്മിണിപ്പിള്ളയിൽ തുടങ്ങി നിരവധി സിനിമകളിൽ ചെറിയ കഥാപാത്രങ്ങളെയും അവതരിപ്പിച്ചു കൊണ്ടാണ് സിനിമയിൽ നിലയുറപ്പിച്ചത്. ഏറ്റവും ഒടുവിൽ വന്ന മിന്നൽ മുരളിയിലൂടെ പാൻ ഇന്ത്യൻ സംവിധായകൻ ആകാനും ബേസിൽ ജോസഫിന് കഴിഞ്ഞു.
ബോക്സോഫീസ് ഹിറ്റ് സിനിമകൾ
'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിലെ പ്രകടനമാണ് ബേസിൽ ജോസഫിനെ ആക്ടർ എന്ന നിലയിൽ ഏറ്റവും അധികം ഉയരത്തിലേക്ക് വളർത്തിയത്. തുടർന്നുവന്ന സിനിമകളിലും ബേസിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതായത് ജയ ജയഹേയിൽ നിന്ന് ബേസിൽ ഒരു പ്രധാന നടൻ എന്ന നിലയിലേക്ക് വളരുകയായിരുന്നു. പ്രാവിൻകൂട് ഷാപ്പ്, സൂക്ഷ്മദർശിനി ഇപ്പോൾ തീയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന പൊന്മാൻ തുടങ്ങിയ എല്ലാ സിനിമകളും ബേസിൽ നിന്നും മികച്ച വരവേൽപ്പാണ് നൽകിയത്.
ബേസിലിന്റെ ആസ്തിയും പ്രതിഫലവും
യഥാർത്ഥത്തിൽ ബേസിലിന്റെ പ്രതിഷേധത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല, പക്ഷേ കണക്കുകൾ അനുസരിച്ച് ടോവിനോ ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിൽ ബെയ്സിന് ലഭിച്ചത് 50 ലക്ഷം രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ നിലവിൽ ബെയ്സിൽ ഒന്നു മുതൽ രണ്ടു കോടി വരെ പ്രതിഫലം ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നുണ്ടെന്നാണ് ഐ എം ഡി ബി യുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐ എം ഡി ബിയുടെ റിപ്പോർട്ട് പ്രകാരം മലയാള സിനിമയിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നവരിൽ 19 ആം സ്ഥാനമാണ് ബെയ്സിൽ ജോസഫിന് ഉള്ളത്.
സംവിധായകൻ നടൻ എന്നതിലുപരി ബേസിൽ ഇന്ന് ധാരാളം പരസ്യങ്ങളിലും അഭിനയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മുൻപിൽ ഉണ്ടായിരുന്നപ്പോൾ വർദ്ധിച്ചിട്ടുണ്ട് എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അത് എത്രയിൽ നിന്ന് എത്രത്തോളം വളർന്നു എന്നതിനെക്കുറിച്ച് വ്യക്തമായ അറിവുകൾ എവിടെയും ലഭ്യമല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications