പുതുവർഷത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രാഥമിക ഓഹരി വിൽപ്പനകളിലൊന്നാണ് ഭാരത് കോക്കിംഗ് കോളിൻറേത്. കോൾ ഇന്ത്യയുടെ സബ്സിഡിയറി എന്ന പ്രത്യേകതയും ഭാരത് കുക്കിങ് കോളിനുണ്ട്. കമ്പനിയുടെ ലിസ്റ്റിങ് തീയതിയിൽ മാറ്റമുണ്ടെന്നതാണ് പുതിയ വിവരം. പലരും അപേക്ഷിച്ച ഐപിഒ എന്ന നിലയിൽ എന്താണ് കാരണമെന്നും അതിന് മുകളിലെ ആശങ്കകളും കൂടിയിട്ടുണ്ട്. മുംബൈയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓഹരി വിപണിയിലെ ക്രമീകരണങ്ങളാണ് ഇതിന് കാരണം.
ജനുവരി 16 ന് നിശ്ചയിച്ചിരുന്ന ലിസ്റ്റിങ് മൂന്ന് ദിവസത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ജനുവരി 19 നാണ് കമ്പനിയുടെ ലിസ്റ്റിങ് മാറ്റിയിരിക്കുന്നത്. 15-ാം തീയതി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓഹരി വിപണിക്ക് അവധിയായിരുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും മുംബൈയിൽ നിന്ന് പ്രവർ്ത്തിക്കുന്നതിനാൽ സംസ്ഥാനത്ത് പൊതുഅവധി ദിവസമായതിനാൽ വെള്ളിയാഴ്ചയിലെ അവധി വിപണിക്കും ബാധകമാകുകയായിരുന്നു. ഇത് ക്ലിയറൻസ്, സെറ്റിൽമെന്റ് ജോലികളെ ബാധിക്കും. അതിനാൽ തടസങ്ങൾ ഒഴിവാക്കാൻ എക്സ്ചേഞ്ചുകള് ലിസ്റ്റിങ് മൂന്നു ദിവസത്തേക്ക് നീട്ടുകയായിരുന്നു.
അതേസമയം, ഇത് ഐപിഒയെ നേരിട്ട് ബാധിക്കില്ല. ജനുവരി 14 ന് തന്നെ ഓഹരിയുടെ അലോട്ട്മെന്റ് പൂർത്തിയായതാണ്. അപേക്ഷിച്ചവർക്ക് ഓഹരി ലഭിച്ചോ എന്നറിയാൻ എൻഎസ്ഇ, ബിഎസ്ഇ വെബ്സൈറ്റുകള് പരിശോധിക്കാം. ഓഹരി ലഭിച്ചവർക്ക് ലിസ്റ്റിങ് ദിവസം ഡിമാറ്റ് അക്കൌണ്ടിൽ ഓഹരി ക്രെഡിറ്റാകും. ബാക്കിയുള്ളവരുടെ റീഫണ്ട് നടപടിക്രമങ്ങൾ തുടരുകയാണ്.
23 രൂപ ഇഷ്യു വിലയുള്ള ഭാരത് കുക്കുങ് കോളിന്റെ ഓഹരികള് ഗ്രേമാർക്കറ്റിൽ 14 രൂപ പ്രീമിയത്തിലാണ് വ്യാപാരം ചെയ്യുന്നത്. ഓഹരി 37 രൂപ നിലവാരത്തിൽ ലിസ്റ്റ് ചെയ്യാനാണ് സാധ്യത. അതായത് ഉയർന്ന ഇഷ്യുവിലയിൽ നിന്നും 60 ശതമാനം നേട്ടം ഐപിഒ നൽകുന്നുണ്ട്.

1,071 കോടി രൂപയുടെ മെയിൻബോർഡ് ഇഷ്യുവായിരുന്നു ബിസിസിഎല്ലിന്റേത്. കമ്പനി വിപണിയിലേക്കിറക്കുന്ന ഓഹരികളേക്കാൾ കൂടുതൽ ബിഡുകൾ ലഭിച്ചു. സമീപ വർഷങ്ങളിൽ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബ് ചെയ്‌ത ഐപിഒകളിൽ ഒന്നാണ് ബിസിസിഎല്ലിന്റേത്. നിക്ഷേപകരിൽ നിന്ന് ഐപിഒയ്ക്ക് ശക്തമായ പ്രതികരണമാണ് ലഭിച്ചത്. ജനുവരി 13 ന് ബിഡിംഗ് അവസാനിക്കുമ്പോൾ ഇഷ്യു 143.85 തവണയാണ് സബ്സ്ക്രൈബ് ചെയ്തത്.
പ്രൊമോട്ടറായ കോൾ ഇന്ത്യ 46.57 കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. 1,071.11 കോടി രൂപയുടെ ഐപിഒയിൽ പൂർണ്ണമായും ഓഫർ ഫോർ സെയിൽ മാത്രം അടങ്ങിയതാണ്. ഓഹരിയൊന്നിന് 21 രൂപ മുതൽ 23 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. പ്രമോട്ടർമാർ മാത്രമാണ് ഐ.പി.ഒയിൽ ഓഹരികൾ വിറ്റഴിക്കുന്നത് എന്നതിനാൽ ഇതു വഴി സമാഹരിക്കുന്ന തുക ഭാരത് കോക്കിംഗ് കോളിന് ലഭിക്കില്ല. പകരം മുഴുവൻ തുകയും ഓഹരികൾ വിറ്റഴിക്കുന്ന പ്രൊമോട്ടറായ കോൾ ഇന്ത്യയ്ക്കാണ് ലഭിക്കുക.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications