പണപ്പെരുപ്പ ഭീഷണി ശക്തമായി തുടരുന്നതും അമേരിക്കന്‍ സമ്പദ്ഘടന മാന്ദ്യത്തിലേക്ക് വീണേക്കുമെന്ന ആശങ്കകള്‍ വീണ്ടും സജീവമായതാണ് ഇന്ത്യന്‍ ഓഹരി വിപണിയേയും പിന്നോട്ടടിക്കുന്നത്. എന്നിരുന്നാലും വിശാല വിപണി തിരിച്ചടികളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും വ്യക്തമാണ്. ഇതോടെ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും വിപണിയില്‍ ദൃശ്യമാകുന്നു. ഇത്തരത്തില്‍ ഹ്രസ്വകാലയളവിലേക്ക് തിരുത്തല്‍ നേരിടാവുന്നതായ 2 ടാറ്റ ഗ്രൂപ്പ് ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
വോള്‍ട്ടാസ്
എയര്‍ കണ്ടീഷനിങ്, റെഫ്രിജറേറ്റര്‍ നിര്‍മാതാക്കളും ഇലക്ട്രോ- മെക്കാനിക്കല്‍ പദ്ധതികളുടെ ഇപിസി കരാറുകാരുമായ പ്രമുഖ ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് വോള്‍ട്ടാസ്. തിങ്കളാഴ്ച രാവിലെ 918 രൂപയിലാണ് വോള്‍ട്ടാസ് ഓഹരിയിലെ വ്യാപാരം പുനഃരാരംഭിച്ചത്. സമീപകാല നിര്‍ണായക സപ്പോര്‍ട്ട് മേഖലയ്ക്ക് താഴെയാണ് കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. ബെയറിഷ് സൂചനയാണിത്. കൂടാതെ സപ്പോര്‍ട്ട് നിലവാരം തകരുന്ന വേളയില്‍ ഓഹരി ഇടപാടുകളുടെ എണ്ണം വര്‍ധിച്ചതും വോള്‍ട്ടാസ് ഓഹരിയിലെ ദുര്‍ബലതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
അതുപോലെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 5 ശതമാനത്തിലധികവും ഒരു മാസത്തിനിടെ 10 ശതമാനത്തോളം തിരുത്തലും ഈ മിഡ് കാപ് ഓഹരി നേരിട്ടു കഴിഞ്ഞു. വോള്‍ട്ടാസ് (BSE: 500575, NSE : VOLTAS) ഓഹരി പ്രധാനപ്പെട്ട ഹ്രസ്വകാല/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ് ഓഹരി ഇപ്പോഴുള്ളത്.
കൂടാതെ 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലവാരത്തിനും 4.5 ശതമാനം മാത്രം അകലെയാണ് വോള്‍ട്ടാസ് ഓഹരി നില്‍ക്കുന്നത് എന്നതും ശ്രദ്ധേയം. അതേസമയം ഈ ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ ട്രേഡ് ചെയ്യുന്നവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
- പ്രതീക്ഷിക്കുന്ന വില : 860/ 820 രൂപ
- നേട്ടം : 6-10 %
- സ്റ്റോപ് ലോസ് : 960 രൂപ
- ബ്രോക്കറേജ് : എച്ച്ഡിഫ്സി സെക്യൂരിറ്റീസ്
ടാറ്റ കമ്മ്യൂണിക്കേഷന്‍
സോഫ്റ്റ്വെയര് അധിഷ്ഠിത ശൃംഖലകളുടെ പ്ലാറ്റ്ഫോമുകളായ ഈഥര്‍നെറ്റ്, എസ്ഡി-ഡബ്ല്യൂഎഎന്‍, കണ്ടന്റ് ഡെലിവറി നെറ്റ്വര്‍ക്ക് (CDNs), ഇന്റര്‍നെറ്റ്, മള്‍ട്ടി പ്രോട്ടോക്കോള്‍ ലേബല്‍ സ്വിച്ചിങ് (MPLS) എന്നീ ഡിജിറ്റല്‍ സേവനങ്ങള്‍ നല്കുന്ന ടാറ്റ ഗ്രൂപ്പ് ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍.
തിങ്കളാഴ്ച രാവിലെ 1,205 രൂപയിലാണ് ഈ മിഡ് കാപ് ഓഹരിയിലെ വ്യാപാരം പുനഃരാരംഭിച്ചത്. സമീപകാല കുതിപ്പില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍ ഓഹരിയില്‍ നേരിട്ട മുന്‍കാല തിരുത്തല്‍ വീഴ്ചയുടെ 61.8 ശതമാനം റീട്രേസ്മെന്റ് മേഖലയില്‍ നിന്നും കടുത്ത പ്രതിരോധം ഉയര്‍ന്നു.
കൂടാതെ ടാറ്റ കമ്മ്യൂണിക്കേഷന്‍ (BSE: 500483, NSE : TATACOMM) ഓഹരിയിലെ മൊമന്റം ഇന്‍ഡിക്കേറ്ററുകള്‍ 'ഓവര്‍ബോട്ട്' (Overbought) മേഖലയില്‍ നെഗറ്റീവ് ക്രോസോവര്‍ പ്രകടമാക്കിയതും ഹ്രസ്വകാലയളവിലേക്ക് തിരിച്ചടിയാകാം. അതിനാല്‍ 1,200- 1,210 മേഖലയില്‍ നിന്നും ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ പരീക്ഷിക്കാം.
അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടാറ്റ കമ്മ്യൂണിക്കേഷന്‍ ഓഹരിയില്‍ 4 ശതമാനത്തോളം തിരുത്തല്‍ ദൃശ്യമായി. ഇതോടെ ഓഹരി 5, 10, 20-ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയായി.
- പ്രതീക്ഷിക്കുന്ന വില : 1,120 രൂപ
- നേട്ടം : 7 %
- സ്റ്റോപ് ലോസ് : 1,250 രൂപ
- ബ്രോക്കറേജ് : 5 പൈസ.കോം
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഐടിആർ ഫയലിംഗിൽ ചലാൻ മിസ്മാച്ച് പ്രശ്നമാണോ? അവസാന നിമിഷത്തെ ടെൻഷൻ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ത്യക്കാർക്ക് സ്വർണ്ണം വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണോ?

LTIMindtree Q1 ഫലം: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ? ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ടാർഗെറ്റ് വിലകൾ



Click it and Unblock the Notifications