സ്ഥിര നിക്ഷേപത്തേക്കാൾ നേട്ടം; ഒപ്പം ഓഹരി വിലയിലെ മുന്നേറ്റം അധിക ലാഭം; ലാഭവിഹിതം മുടക്കാത്ത ഓഹരികൾ

ഇന്ത്യ-യു.എസ് വ്യാപാര കരാറിൽ വ്യക്തത ലഭിക്കാത്തതിനാൽ ഓഹരി വിപണി ചാഞ്ചാട്ടത്തിലാണ്. ചെറിയ സൂചനകളിൽ മുന്നോട്ട് കുതിക്കുന്ന വിപണി വീണ്ടും പഴയപടി. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച ഈ ചാഞ്ചാട്ട രീതിക്ക് പുതുവർഷത്തിലും മാറ്റമില്ല. ഈ സാഹചര്യത്തിൽ പോർട്ട്ഫോളിയോയിൽ ലാഭവിഹിതം നൽകുന്ന ഓഹരികളുണ്ടെങ്കിൽ അധികനേട്ടം ഉറപ്പാക്കാം. ഇന്ത്യൻ വിപണിയിൽ ലാഭവിഹിതം നൽകുന്ന ഓഹരികള് നിരവധിയുണ്ടെങ്കിലും സ്ഥിരതയുള്ളത് വളരെ കുറച്ചെണ്ണത്തിനാണ്. വർഷത്തിൽ മുടക്കമില്ലാത്തെ ലാഭവിഹിതം നൽകുന്ന കമ്പനികളിൽ കടം തീരെയില്ലാത്തവ ചില ഓഹരികൾ നോക്കാം.

1. കോൾ ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ കൽക്കരി നിർമാതാക്കളാണ് കോള് ഇന്ത്യ. 2025 സാമ്പത്തിക വർഷത്തിൽ കമ്പനി ഉൽപാദിപ്പിച്ച കൽക്കരി 781 ദശലക്ഷം ടണ്ണാണ്. ഇന്ത്യയിലെ കൽക്കരി ഉൽപാദനത്തിൽ മോണോപോളി കമ്പനിയായ കോള് ഇന്ത്യ രാജ്യത്തെ കൽക്കരി ഉൽപാദനത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്യുന്നു. 2010 മുതൽ മുടക്കമില്ലാതെ ലാഭവിഹിതം നൽകുന്ന കമ്പനിയാണ് കോള് ഇന്ത്യ. 2025 സാമ്പത്തിക വർഷത്തിലെ ഡിവിഡന്റ് യീൽഡ 6.20 ശതമാനമാണ്. 2025 ൽ 26.50 രൂപ കമ്പനി ലാഭവിഹിതം നൽകി. ഡിവിഡന്റ് പേഔട്ട് റേഷ്യോ 46.19 ശതമാനമാണ്.

2. കാസ്ട്രോൾ ഇന്ത്യ

കാറുകൾ, മോട്ടോർ സൈക്കിളുകൾ, വാണിജ്യ വാഹനങ്ങൾ എന്നിവയിലും വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഓയിൽ ലൂബ്രിക്കന്റുകളുടെയും ഓട്ടോമൊബൈൽ ഫ്ലൂയിഡുകളുടെയും നിർമ്മാതാവും വിതരണക്കാരനുമാണ് കാസ്ട്രോൾ ഇന്ത്യ. സാധാരണ ലാഭവിഹിതം നൽകുന്നവ ലാർജ് കാപ് കമ്പനികളാണെങ്കിൽ കാസ്ട്രോൾ ഇന്ത്യ സ്മോള് കാപ് വിഭാഗത്തിൽപ്പെടുന്ന കമ്പനിയാണ്. 2000 മുതൽ കമ്പനി മുടക്കമില്ലാതെ ലാഭവിഹിതം നൽകുന്നു. ഡിവിഡന്റ് യീൽഡ് 4.50 ശതമാനമാണ്. 2024 ൽ 13 രൂപയാണ് കമ്പനി ലാഭവിഹിതം നൽകിയത്. കമ്പനിയുടെ ഡിവിഡന്റ് പേഔട്ട് റേഷ്യോ ഈ വർഷം 139 ശതമാനമായിരുന്നു.

ലാഭവിഹിതം മുടക്കാത്ത ഓഹരികൾ

3. ഐടിസി

ഇന്ത്യൻ എഫ്എംസിജി സെക്ടറിലെ മുൻനിരകമ്പനിയാണ് ഐടിസി ലിമിറ്റഡ്. 25 ലധികം ബ്രാൻഡുകളാണ് ഐടിസി വിപണിയിലിറക്കുന്നത്. ഇന്ത്യയിലെ സിഗരറ്റ് വിപണിയുടെ 80 ശതമാനവും കൈകാര്യം ചെയ്യുന്നതും ഐടിസിയാണ്. കഴിഞ്ഞ 25 വർഷത്തെ ചരിത്രമെടുത്താൽ കമ്പനി ലാഭവിഹിതം മുടക്കിയിട്ടില്ല. 2021 സാമ്പത്തിക വർഷത്തിൽ 10.75 രൂപയാണ് കമ്പനി നൽകിയ ലാഭവിഹിതം. 2022 ൽ 11.50 രൂപ, 2023ൽ 15.50 രൂപ, 2024 ൽ 13.75 രൂപ, 2025 ൽ 14.35 രൂപ എന്നിങ്ങനെയാണ് കമ്പനിയുടെ ലാഭവിഹിതം.

സ്ഥിര നിക്ഷേപത്തേക്കാൾ നേട്ടം

ഡിവിഡന്റ് യീൽഡ് പരിഗണിച്ചാണ് എത്രത്തോളം ലാഭവിഹിതം നൽകുന്നു എന്ന് പരിശോധിക്കുന്നത്. കമ്പനിയുടെ ഓഹരി വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഓരോ വർഷവും കമ്പനി എത്രത്തോളം ലാഭവിഹിതം നൽകുന്നു എന്ന് കാണിക്കുന്ന ഒരു സാമ്പത്തിക അനുപാതമാണ് ഡിവിഡന്റ് യീൽഡ്. 10% ഡിവിഡന്റ് യീൽഡ് എന്നാൽ ഒരു കമ്പനി അതിന്റെ ഓഹരി വിലയുടെ 10% വാർഷികമായി ലാഭവിഹിതമായി നൽകുന്നു എന്നാണ് അർത്ഥമാക്കുന്നത്. 100 രൂപ വിലയുള്ള ഓഹരി 10 രൂപ ലാഭവിഹിതം നൽകിയാൽ ഓഹരിയുടെ ഡിവിഡന്റ് യീൽഡ് 10ശതമാനം എന്ന് കണക്കാക്കാം. ഇവിടെ പല ഓഹരിയുടെയും ഡിവിഡന്റ് യീൽഡ് ആറു ശതമാനത്തിന് മുകളിലുണ്ട്. അതായത് നിലവിൽ സ്ഥിര നിക്ഷേപത്തേക്കാളോ സ്ഥിര നിക്ഷേപത്തോളമോ ഡിവിഡന്റ് ഓഹരികൾ നൽകുന്നുണ്ട്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X