നവരത്ന പൊതുമേഖലാ കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, 2025 സാമ്പത്തിക വർഷത്തേക്ക് ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഷെയറിന് 1.5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഇന്ന് ബുധനാഴ്ചയാണ് ഈ വമ്പൻ പ്രഖ്യാപനം നടത്തിയത്. ഇന്നത്തെ പ്രഖ്യാപനത്തോടെ ഭാരത് ഇലക്ട്രോണിക്സിൻ്റെ ഓഹരികൾ 2.91 ശതമാനം ഉയർന്ന് 272.35 രൂപയിലെത്തി.
നിലവിലെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചതിന് ഇതുവരെ റെക്കോർഡ് തീയതി അറിയിച്ചിട്ടില്ല. എന്നാൽ പ്രഖ്യാപനം നടത്തിയ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകുമെന്ന് കമ്പനി അറിയിച്ചു. 2022 ആഗസ്റ്റിന് ശേഷം ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നൽകുന്ന ഏറ്റവും ഉയർന്ന തുകയാണിത്. അന്ന് ഒരു ഓഹരിക്ക് 1.5 രൂപ എന്ന അന്തിമ ലാഭവിഹിതം അവർ പ്രഖ്യാപിച്ചിരുന്നു.
ഇതുവരെയുള്ള ലാഭ വിഹിത കണക്കുകൾ....
കഴിഞ്ഞ 6 തവണകളിലായി ഭാരത് ഇലക്ട്രോണിക്സ് നൽകിയ ലാഭവിഹിതം ഓരോ ഓഹരിക്കും 1 രൂപയിൽ താഴെയാണ്. 2024 ആഗസ്റ്റിൽ 0.8 രൂപയായിരുന്നു ലാഭവിഹിതം. എന്നാൽ 2024 മാർച്ചിൽ ലാഭവിഹിതം 0.7 ആയിരുന്നു. 2024 ഫെബ്രുവരിയിലും 0.7 ആയിരുന്നു ലാഭവിഹിതം. എന്നാൽ 2023ൽ മൂന്ന് തവണയായിട്ട് ലാഭവിഹിതം നൽകി. മൂന്നും 0.6 രൂപയായിരുന്നു.
2019 നും 2022 നും ഇടയിൽ, ഭാരത് ഇലക്ട്രോണിക്സ് ഒമ്പത് സന്ദർഭങ്ങളിൽ ലാഭവിഹിതം പ്രഖ്യാപിച്ചു, ഇത് ഒരു ഓഹരിക്ക് 1 രൂപ മുതൽ ഒരു ഓഹരിക്ക് 2 രൂപ വരെയായിരുന്നു.
മറ്റൊരു ശ്രദ്ധേയമായ കാര്യമെന്തെന്നാൽ 2022 സെപ്റ്റംബറിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് 2:1 എന്ന അനുപാതത്തിൽ ബോണസ് ഓഹരികൾ പുറത്തിറക്കിയിരുന്നു. അതായത് ഓഹരി ഉടമകൾക്ക് കൈവശം വച്ചിരിക്കുന്ന ഓരോ ഓഹരിക്കും രണ്ട് സൗജന്യ ഓഹരികൾ ലഭിക്കും. ലാഭവിഹിത പ്രഖ്യാപനത്തിനത്തോടെ ഭാരത് ഇലക്ട്രോണിക്സിന്റെ ഓഹരികൾ ഏറ്റവും ഉയരത്തിലേക്ക് കുതിച്ചുയർന്നു. നിലവിൽ 272 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എന്നാൽ ഓഹരി ഇപ്പോഴും അതിന്റെ സമീപകാല ഉയർന്ന വിലയായ 340 രൂപയിൽ നിന്ന് 15 ശതമാനത്തിൽ താഴെയാണ് വ്യാപാരം നടത്തുന്നത്.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്- മൂന്നാം പാദത്തിലെ ഫലങ്ങൾ
2024 ഡിസംബറിൽ അവസാനിച്ച പാദത്തിൽ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൻ്റെ PAT വാർഷികാടിസ്ഥാനത്തിൽ 47.3 ശതമാനം വർധിച്ച് 1,316.06 കോടി രൂപയായി. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ PAT 893.30 കോടി രൂപയായിരുന്നു. 2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 39.14 ശതമാനം ഉയർന്ന് 5,756.12 കോടി രൂപയായി. 2024 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ഇത് 4,136.69 കോടി രൂപയായിരുന്നു.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്
ഇന്ത്യയുടെ പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയിലെ ഒരു നവരത്ന പ്രധാന പൊതുമേഖലാ സ്ഥാപനമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. 1954ലാണ് കമ്പനി സ്ഥാപിതമായത്. ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഡിസൈൻ, വികസനം, നിർമ്മാണം, എന്നിവയിൽ കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. തുടക്കത്തിൽ ഇന്ത്യൻ പ്രതിരോധ സേവനങ്ങൾക്കായി പ്രവർത്തിച്ചിരുന്ന ഭാരത് ഇലക്ട്രോണിക്സ് പിന്നീട് ആഭ്യന്തര, ആഗോള വിപണികളിൽ ശക്തമായ കാൽവെപ്പ് നടത്തി.
റഡാർ മുന്നറിയിപ്പ് റിസീവറുകൾ, കോമ്പോസിറ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ, നൈറ്റ് വിഷൻ ഉപകരണങ്ങൾ, എക്സ്-റേ ട്യൂബുകൾ, റഡാർ ഫിംഗർ പ്രിന്റിംഗ് സിസ്റ്റങ്ങൾ, ഇലക്ട്രോണിക് വാർഫെയർ സിസ്റ്റങ്ങൾ, മെക്കാനിക്കൽ അസംബ്ലികൾ എന്നീ ഉൽപ്പന്നങ്ങളും ഭാരത് ഇലക്ട്രോണിക്സിൻ്റെ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുന്നു. കമ്പനിയുടെ വിപണി മൂലധനം 1,98,423.95 കോടിയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications