ബെംഗളൂരുവിലെ പല സ്ഥലങ്ങളിലും ഞായറാഴ്ച (ഫെബ്രുവരി 22, 2026) 8 മണിക്കൂര്‍ വൈദ്യുതി മുടങ്ങും. ബെംഗളൂരു വൈദ്യുതി വിതരണ കമ്പനി (ബെസ്കോം) പ്രഖ്യാപിച്ചതാണിത്. എസ്ആര്‍എസ് പീനിയ സബ്സ്റ്റേഷനിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് മുടക്കം.

ബെംഗളൂരു പവര്‍കട്ട്: തീയതിയും സമയവും
- തീയതി: ഞായറാഴ്ച, ഫെബ്രുവരി 22, 2026
- സമയം: രാവിലെ 9:00 മുതല്‍ വൈകുന്നേരം 5:00 വരെ
ചില പ്രദേശങ്ങളില്‍, രാവിലെ 10:00 മുതല്‍ വൈകുന്നേരം 6:00 വരെ ഇടയ്ക്കിടെ തടസ്സങ്ങളുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങള്‍: പീനിയയും പരിസര പ്രദേശങ്ങളും
എച്ച്എംടി റോഡ്, ആര്‍എന്‍എസ് അപ്പാര്‍ട്ട്മെന്റ്, സിഎംടിഐ, ബോര് ലിംഗപ്പ ഗാര്ഡന്, പീനിയ പോലീസ് സ്റ്റേഷന് റോഡ്, ടെലിഫോണ്‍ എക്സ്ചേഞ്ച്, ആറാം ക്രോസ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ഏരിയ, ഗണപതിനഗര്‍ മെയിന്‍ റോഡ്, പോലീസ് താനെ റോഡ്, ചാമുണ്ടിപൂര്, മുനേശ്വര് ടെമ്പിള്‍ റോഡ്, എംസി ലേഔട്ട്, മലയാളി ഗസ്റ്റ് ഹൗസ് റോഡ്, കെഎച്ച്ബി ലേഔട്ട്, രാജേശ്വരിനഗര്, ആകാശ് തിയേറ്റര്‍ റോഡ്, ഫ്രണ്ട്സ് റക്കല്‍, വിഗ്നന്‍ പബ്ലിക് സ്കൂള്‍ റോഡ്, ഭൈരവേശ്വര് നഗര്‍, ബാങ്ക് കോളനി, ഡിവിഷന് റോഡ്, രാജഗോപാല്‍ നഗര്‍, ജികെഡബ്ല്യു ലേഔട്ട്, ഇഎസ്ഐസി ആശുപത്രി, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
യെലഹങ്കയും നോര്‍ത്ത് ബെംഗളൂരുവും
കെഎംഎഫ്, വൈഎന്കെ ന്യൂ ടൗണ്‍ (208, 407, ബി സെക്ടര്‍), സിബി സാന്ദ്ര, അലഹസാന്ദ്ര, ശാരദനഗര്‍, പോപ്പുലര്‍ ലേഔട്ട്, അന്രിയ, മാരുതിനഗര്‍, കൊഗിലു, ബിബി റോഡ് യെലഹങ്ക, ബാഗലൂര്‍ ക്രോസ്, വെങ്കട്ടല്, നിട്ടെ കോളേജ്, ബിഎസ്എഫ് ഏരിയ, ഐഎഎഫ് ഏരിയ, ഇന്റര്‍നാഷണല്‍ സ്കൂള്‍ പരിസരം, കൊഗിലു ക്രോസ്, റായന്ന സ്കൂള്‍ പാലനഹള്ളി, ദ്വാരകനഗര്, സമീപ പ്രദേശങ്ങള്‍.
പൂര്‍വങ്കര ആര്‍എംഇസഡ് ഗാലേറിയയുടെ ചില ഭാഗങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടേയ്ക്കാം.
വൈദ്യുതി സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ബെസ്ക്കോം അധികൃതരെ ഈ വാട്ട്സപ്പ് ഹെല്‍പ്പ് ലൈന്‍ വഴി ബന്ധപ്പെടാം. ഫോട്ടോയും വീഡീയോയും അയക്കാം.
ബെംഗളൂരു സിറ്റി സൗത്ത് സര്‍ക്കിള്‍: 8277884011
വെസ്റ്റേണ്‍ സര്‍ക്കിള്‍: 8277884012
ഈസ്റ്റേണ്‍ സര്‍ക്കിള്‍: 8277884013
നോര്‍ത്ത് സര്‍ക്കിള്‍: 8277884014
നിര്‍ദ്ദേശങ്ങള്‍
- വൈദ്യുതി മുടങ്ങുമെന്നതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതാണ്.സ്ഥാപനങ്ങള്‍ ജനറേറ്ററുകള്‍, ഇന്‍വെര്‍ട്ടറുകള്‍ പോലുള്ള ബാക്കപ്പ് പവര്‍ ഓപ്ഷനുകള്‍ കരുതണം.
- രാവിലെ 9:00 മണിക്ക് മുമ്പ് മൊബൈല്‍ ഫോണുകള്‍, പവര്‍ ബാങ്കുകള്‍, ലാപ്ടോപ്പുകള് എന്നിവ ചാര്‍ജ് ചെയ്യുക
- പാചകം തുടങ്ങിയ വൈദ്യുതിയെ ആശ്രയിച്ചുള്ള ജോലികള്‍, വൈദ്യുതി മുടക്കത്തിന് മുമ്പോ ശേഷമോ ആസൂത്രണം ചെയ്യുക
- ബാക്കപ്പ് സജ്ജീകരിക്കുക
- വീട്ടില്‍ ഇരുന്നുള്ള ജോലിയാണെങ്കില്‍, ജോലികള്‍ ഓഫ്ലൈനായി ഷെഡ്യൂള്‍ ചെയ്യുകയോ തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉള്ള പ്രദേശങ്ങളിലേക്ക് മാറുകയോ ചെയ്യുക
- അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് ബെസ്കോം അറിയിച്ചു.
കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ബെസ്ക്കോം വെബ്സൈറ്റ് സന്ദര്‍ശിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
