ഓരോ ബെംഗളൂരു നിവാസിയുടേയും ജീവിതത്തിന്റെ ഭാഗമാണ് ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (ബിഎംടിസി) ബസ്സുകള്‍. ബസ് ജീവനക്കാരുടെ സത്യസന്ധതയും അര്‍പ്പണമനോഭാവവും തെളിയിക്കുന്ന നിരവധി സംഭവങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്ത വലിയ തുകകള്‍ മടക്കി നല്കിയതും മറന്നുവച്ച വിലകൂടിയ വസ്തുക്കള്‍ തിരിച്ചുനല്‍കിയതും ഉദാഹരണങ്ങള്‍.

ദിവസം ജനുവരി 14. അന്ന്, ഉത്തരഹള്ളിയില്‍ നിന്നും ബിഎംടിസി ബസില്‍ കയറിയ വയോധിക, ടിക്കറ്റ് നിരക്കായ 6 രൂപയ്ക്ക് പകരം ക്യുആര്‍ കോഡ് വഴി ട്രാന്‍സ്ഫര്‍ ചെയ്തത് 62,316 രൂപയാണ്. സംഭവം തിരിച്ചറിഞ്ഞ കണ്ടക്ടര്‍ കെ പുട്ടുസ്വാമി, ഇവരെ കാര്യങ്ങള്‍ ധരിപ്പിക്കുകയും ഡിപ്പോയുമായി ബന്ധപ്പെട്ട് തുക തിരിച്ചുനല്‍കാനുള്ള സജ്ജീകരണങ്ങളൊരുക്കുകയും ചെയ്തു. ബാങ്ക് രേഖകളും ആധാറിന്റെ കോപ്പിയുമാണ് രേഖകളായി സ്വീകരിച്ചത്.
ഡിസംബര്‍ 5 ന് നിരഞ്ജന എന്ന ഐടി പ്രൊഫഷണലും സമാന അനുഭവത്തിലൂടെ കടന്നുപോയി. കണ്ടക്ടര്‍ മാരുതി പാന്ദ്രയാണ് ഇത്തവണ രക്ഷയ്ക്കെത്തിയത്. തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്ത 64,000 രൂപ തിരിച്ചുകിട്ടാന്‍ അദ്ദേഹത്തിന്റെ സമയോചിത ഇടപെടലിലൂടെ സാധിച്ചു. കെങ്കേരിയില്‍ നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേയ്ക്കുള്ള യാത്രയിലായിരുന്നു നിരഞ്ജന.
മറന്നുവച്ച 10 ലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളും തിരിച്ചു നല്കിയതും റോബോട്ടിക് വാക്വം ക്ലീനര്‍ ഉടമസ്ഥയ്ക്ക് നല്കിയതും ബിഎംടിസിയുടെ സേവന മാതൃകകളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പ്രശംസനീയ സേവനങ്ങള്‍ നല്കിയ കണ്ടക്ടര്‍മാരെ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഈയിടെ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു.
ബെംഗളൂരുവില്‍ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ മലയാളികളുള്‍പ്പെടെ ഏവര്‍ക്കും ആശ്വാസകരമായ നടപടിയാണ് ബിഎംടിസിയുടെ ഭാഗത്തുനിന്നുമുണ്ടായത്.
അധിക തുക തെറ്റായി നല്‍കുക, സാധനങ്ങള്‍ മറന്നുവയ്ക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഈ സംഭവങ്ങള്‍ തെളിയിച്ചു. വേഗത്തില്‍ നീങ്ങുന്ന ഒരു നഗരത്തില്‍, സത്യസന്ധത മായാത്ത സിഗ്നലുകളാണെന്ന് ഈ സംഭവങ്ങള്‍ അടിവരയിടുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
