നമ്മുടെ രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നാണ് ബെംഗലൂരു. ഐടി നഗരം. കഴിഞ്ഞ കുറച്ചു നാളുകളായി ബെംഗളൂരു നഗരം കൊടും തണുപ്പിന്‍റെ പിടിയിലാണ്. രാവിലെയുള്ള മൂടൽമഞ്ഞ് ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്. അതോടൊപ്പം മറ്റൊരു ആശങ്ക കൂടി ഉയർന്ന് വരികയാണ്. ബെംഗളൂരുവിലെ വായു മലിനീകരണവും ദിനംപ്രതി വർദ്ധിച്ചുവരികയാണ്. കോൺഗ്രസ് എംഎൽസി ദിനേശ് ഗൂലി ഗൗഡ സർക്കാരിന് ഇതിനെക്കുറിച്ച് കത്ത് നൽകിയിരിക്കുകയാണ്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ ബെംഗലൂരു നഗരം ഡൽഹിയെപ്പോലെ മലിനമായേക്കാമെന്ന് അദ്ദേഹം തന്‍റെ കത്തിൽ പറഞ്ഞു.
പ്രധാന കാരണം വാഹനങ്ങൾ
നഗരത്തിലെ വായു മലിനീകരണം വർദ്ധിക്കുന്നതിന് പ്രധാന കാരണം വാഹനങ്ങളുടെ വർദ്ധനവാണ് എന്നാണ് ദിനേശ് ഗൂലി ഗൗഡ കത്തിൽ പറയുന്നത്. ബെംഗളൂരു നഗരത്തിലെ 1.47 കോടി ആളുകൾക്ക് 1.2 കോടി വാഹനങ്ങളുണ്ടെന്നും, ഒരു വീട്ടിൽ കുറഞ്ഞത് ഒരു വാഹനമെങ്കിലും ഉണ്ടെന്നും ഗൂളി ഗൗഡ പറഞ്ഞു. ഇത് വായു മലിനീകരണം വർദ്ധിപ്പിക്കുകയാണ്. പ്രതിദിനം ശരാശരി 2,563 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ ദ്രുതഗതിയിലുള്ള വർദ്ധനവ് അടുത്ത 5-10 വർഷത്തിനുള്ളിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) 'മിതമായ'തിൽ നിന്ന് 'ഗുരുതര'ത്തിലേക്ക് കൊണ്ടുപോകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നുണ്ട്.
സമിതി രൂപീകരിക്കണം
വിഷയം പഠിക്കുന്നതിന് ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്ന് ഗൂലി ഗൗഡ ആവശ്യപ്പെട്ടു. പരിസ്ഥിതി ശാസ്ത്രജ്ഞർ, ഗതാഗത വിദഗ്ധർ, പൊതുജനാരോഗ്യ വിദഗ്ധർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെയും ഗതാഗത വകുപ്പിലെയും ഉദ്യോഗസ്ഥർ എന്നിവർ ഈ സമിതിയിൽ ഉൾപ്പെടണം. അടുത്ത ദശകത്തേക്കുള്ള ബെംഗളൂരുവിന്‍റെ മലിനീകരണ പാത ഈ കമ്മിറ്റി നിർണ്ണയിക്കുകയും അടിയന്തരവും ദീർഘകാലവുമായ നടപടികൾ ശുപാർശ ചെയ്യുകയും വേണം. നഗരത്തിനായി ഒരു സമഗ്രമായ ശുദ്ധവായു പദ്ധതി രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നടപടി സ്വീകരിക്കാൻ സർക്കാർ
ഗൂലി ഗൗഡയുടെ കത്തിന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉടൻ മറുപടി നൽകി. ഒരു വിദഗ്ദ്ധ സമിതി രൂപീകരിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ട് വന്നതിനുശേഷം, നഗരത്തിൽ അടിയന്തരവും ദീർഘകാലവുമായ വായു മലിനീകരണ നിയന്ത്രണ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നഗരത്തിലെ ജനങ്ങൾ വാഹന ഉപയോഗം കുറയ്ക്കുക, പൊതുഗതാഗതം, ബൈക്കുകൾ/സൈക്കിളുകൾ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, വായു മലിനീകരണം കുറയ്ക്കുന്നതിന് മരങ്ങൾ, പാർക്കുകൾ, ഹരിത ഇടങ്ങൾ എന്നിവ നിർമ്മിക്കുകഎന്നിവ വളരെ പ്രധാനമാണ്. വിദഗ്ദ്ധ സമിതിയുടെ ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് വന്നതിന് ശേഷം കടുത്ത നടപടികൾ സ്വീകരിക്കാനാണ് സർക്കാർ നീക്കം.
മലയാളികളും ആശങ്കയിൽ
നിരവധി മലയാളികളാണ് ബെംഗലൂരു നഗരത്തിൽ താമസിക്കുന്നത്. അതുകൊണ്ടുതന്നെ അന്തരീക്ഷ മലിനീകരണത്തിൽ മലയാളികളും ആശങ്കയിലാണ്. സർക്കാർ തലത്തിൽ അടിയന്തര നടപടി ആവശ്യമെന്നാണ് അവരും ആവശ്യപ്പെടുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications