ഐടി കമ്പനികളെ മാത്രമല്ല, മറ്റു മേഖലകളേയും കൃത്രിമ ബുദ്ധി പിടിച്ചുകുലുക്കുന്നു. ഐഐ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ബെംഗളൂരു ആസ്ഥാനമായ ലിവ്സെപ് യ്സ് തീരൂമാനിച്ചു. ആഗോള നിക്ഷേപ സ്ഥാപനമായ കെകെആറിന് പങ്കാളിത്തമുള്ള ഹോം ഡെക്കര്‍ സ്റ്റാര്‍ട്ടപ്പാണ് ലിവ്സ്പെയ്സ്.

ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് മൊത്തം ജീവനക്കാരുടെ 12 ശതമാനത്തിന് തൊഴില്‍ നഷ്ടമായിട്ടുണ്ട്. ചെലവ് കുറയ്ക്കുന്നതിന്റെയും എഐയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുന:സംഘടനയുടെ ഭാഗമായി സഹസ്ഥാപകനായ സൗരഭ് ജെയ്നും കമ്പനി വിട്ടു. തന്റെ കമ്പനിയായ ഡിസൈന്അപ്പിനെ ഏറ്റെടുത്തതിന്റെ ഭാഗമായി 11 വര്‍ഷം മുന്‍പാണ് സൗരഭ് ലിവ്സ്പെയ്സിലെത്തുന്നത്.
ലിവ്സ്പെയ്സിലെ എഐ ഉപയോഗം
ഇതോടെ ആമസോണ്‍, മൈക്രോസോഫ്റ്റ്, ടിസിഎസ്, ആക്സെഞ്ച്വര്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ ലിസ്റ്റിലേയ്ക്ക് ലിവ്സ്പെയ്സും ചേര്‍ന്നു. ഈ കമ്പനികള്‍ എഐ അധിഷ്ടിത സേവനം വ്യാപിപ്പിക്കുന്നതിന്റെ ഫലമായി ഏതാണ്ട് 1 ലക്ഷത്തോളം പേരെ പിരിച്ചുവിട്ടിരുന്നു.
ചില പ്രധാന പ്രവര്‍ത്തനങ്ങള്‍ ലിവ്സ്പെയ്സ്, ഇപ്പോള്‍ എഐ ഉപയോഗിച്ചാണ് നിര്‍വഹിക്കുന്നത്. വില്‍പ്പന, പ്രവര്‍ത്തനങ്ങള്‍, ഡിസൈന്‍,മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍ എഐയുടെ സ്വാധീനം പ്രകടമാണ്.
കമ്പനി ജീവനക്കാരെ കുറയ്ക്കുന്നതിതാദ്യമല്ല. 2023 ല്‍ ഏകദേശം നൂറോളം പേരെ പിരിച്ചുവിട്ട ഇവര്‍, ലാഭക്ഷമതയും പ്രവര്‍ത്തന കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2020 ല്‍ 400 ഓളം തസ്തികകള്‍ വെട്ടിച്ചുരുക്കി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ വരുമാനം 1460 കോടി രൂപയാക്കാന്‍ ലിവ്സെപ് യ്സിനായിട്ടുണ്ട്.
നഷ്ടം 416 കോടി രൂപയില്‍ നിന്നും 246 കോടി രൂപയാക്കി ചുരുക്കി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
