മലയാളികള്‍ക്ക് മണ്‍സൂണ്‍ ഒരു കാലാവസ്ഥ പ്രതിഭാസമല്ല മറിച്ച്, ജീവിതത്തിന്റെ ഭാഗമാണ്. മണ്ണിന്റെ മണം ജനങ്ങളില്‍ സന്തോഷവും ഓര്‍മകളും നിറയ്ക്കുന്നു.
കര്‍ഷകര്‍ക്ക് പ്രതീക്ഷയുടെ കാലം, കുട്ടികള്‍ക്ക് കളിയുടെ കാലം, നഗരവാസികള്‍ക്ക് ചൂടില്‍നിന്നുള്ള ആശ്വാസം.അങ്ങനെയാണ് ഓരോ മണ്‍സൂണ്‍ സീസണും പുതുജീവിതത്തിന്റെ കഥ എഴുതുന്നത്.

മണ്‍സൂണിന്റെ കവാടമായ കേരളത്തില്‍ ജൂണ്‍ മുതലാണ് മഴ ലഭിക്കുക. അറേബ്യന്‍ കടലില്‍നിന്ന് വരുന്ന മഴക്കാറ്റുകള് ആദ്യം കേരളത്തിലേയ്ക്കും പിന്നീട് കര്‍ണ്ണാടകയിലേയ്ക്കും അതുവഴി ഇന്ത്യയിലൊട്ടാകെയും വ്യാപിക്കും
ഇത്തവണ മണ്‍സൂണ്‍ ഒരുക്കങ്ങള്‍ ആദ്യം ആരംഭിച്ചത് ബെംഗളൂരുവാണ്. മഴക്കാല തയ്യാറെടുപ്പുകള്‍ ഉറപ്പാക്കാന്‍ മഹാലക്ഷ്മി ലേയൗട്ട് എംഎല്‍എ ഗോപാലയ്യ, ബെംഗളൂരു വെസ്റ്റ് സിറ്റി കോര്പ്പറേഷന് കമ്മീഷണര്‍ രാജേന്ദ്ര കെ.വി എന്നിവര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കണമെന്നാണ് നിര്‍ദ്ദേശം.
മരങ്ങള്‍ നീക്കം ചെയ്യുക, അപകടങ്ങള്‍ക്ക് ഇടയാക്കുന്ന 'ബ്ലാക്ക് സ്പോട്ടുകള്‍' കണ്ടെത്തി പരിഹരിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ബെംഗളൂരുവിന്റെ മഴക്കാല ചരിത്രം
ഒരുകാലത്ത് ''തടാകങ്ങളുടെ നഗരം'' എന്ന പേരില്‍ പ്രശസ്തമായിരുന്നു ബെംഗളൂരു. നഗരത്തിന്റെ വളര്‍ച്ചയ്ക്കും പച്ചപ്പിനും മണ്സൂണിനോടാണ് നന്ദി പറയേണ്ടത്. ഓരോ മണ്‍സൂണും നഗരത്തിലെ തടാകങ്ങള്‍ക്കും ഉദ്യാനങ്ങള്‍ക്കും പുതുജീവന്‍ നല്‍കുകയും നഗരത്തിന്റെ താപനില കുറയ്ക്കുകയും പ്രകൃതിയെ പച്ചപുതപ്പിക്കുകയും ചെയ്യുന്നു.
മണ്‍സൂണ്‍ ശക്തമാകുമോ?
ഈ വര്‍ഷത്തെ മണ്‍സൂണ്‍ സംബന്ധിച്ച് അന്തിമമായ പ്രവചനം ഇതുവരെയില്ല. എങ്കിലും ചില നിര്‍ണായക കാര്യങ്ങള്‍ കാലവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നുണ്ട്. മണ്‍സൂണ്‍ ദുര്‍ബലമാകില്ലെന്നാണ് പൊതുവേയുള്ള നിഗമനം. എങ്കിലും മഴയ്ക്കിടയില്‍ ഇടവേളകളും ശക്തമായ മിന്നലും അനുഭവപ്പെട്ടേയ്ക്കാം.
ഇന്ത്യന്‍ മണ്‍സൂണിനെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് പസഫിക് മഹാസമുദ്രത്തിലെ എല്‍ നിനോലാ നിനാ (ENSO) കാലാവസ്ഥാ വ്യതിയാനം. ലാ നിന നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ മഴ ലഭ്യമാകുകയും എല്‍ നിനോ രൂപപ്പെടുമ്പോള്‍ മണ്‍സൂണ്‍ ദുര്‍ബലമാകുകയും ചെയ്യുന്നു. നിലവിലെ വിലയിരുത്തലുകള്‍ പ്രകാരം ലാ നിനാ സ്വാധീനം കുറഞ്ഞ് ന്യൂട്രല്‍ അവസ്ഥയിലേക്ക് മാറുന്ന ഘട്ടമാണ് ഇപ്പോള്‍.. എന്നാല്‍ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ എല്‍ നിനോ രൂപപ്പെടാന്‍ സാധ്യതയുണ്ട്.
അറേബ്യന്‍ കടലിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും സമുദ്ര താപനിലയും മണ്‍സൂണിനെ ശക്തമായി സ്വാധീനിക്കും. സമുദ്രത്തില്‍ ചൂട് കൂടുമ്പോള്‍ അന്തരീക്ഷത്തിലേക്ക് കൂടുതല്‍ ഈര്‍പ്പം ഉയരുന്നതിനാല്‍ ശക്തമായ മഴ ലഭിക്കും. .
ഇതോടൊപ്പം ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (IOD) എന്ന സമുദ്ര താപനില വ്യത്യാസവും മണ്‍സൂണിനെ സ്വാധീനിക്കുന്നു. പോസിറ്റീവ് IOD ഉണ്ടാകുമ്പോഴാണ് സാധാരണയായി മികച്ച ലഭ്യമാകുക പതിവ്. ഹിമാലയത്തിലെ മഞ്ഞുവീഴ്ച, കാറ്റിന്റെ ദിശമാറ്റങ്ങള്‍, അന്തരീക്ഷ സമ്മര്‍ദ്ദ വ്യത്യാസങ്ങള്‍ എന്നിവയും മഴയുടെ ശക്തിയെ ബാധിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
